Connect with us

Hi, what are you looking for?

Exclusive

ആഘോഷത്തിന് 50ലക്ഷം, കേരളസഭ നടത്തിപ്പിന് ഒന്നരക്കോടി, പാവപ്പെട്ടവര്‍ പട്ടിണിയിലും

കൊവിഡ് പ്രതിസന്ധിക്കിടെയും പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്ത് തുടരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഈ അവസരത്തിലും അനാവശ്യ കാര്യങ്ങള്‍ക്ക് കോടികള്‍ നീക്കിവെക്കുന്ന സര്‍ക്കാരിന്റെ പരിപാടി തുടരുന്നു. ഓണത്തിന് ശമ്പള അഡ്വാന്‍സ് പോലും നല്‍കേണ്ടതിലെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. ഇതിനിടെ ലോക കേരള സഭയ്ക്കായി ഇത്തവണ ഒരു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ ഓള്‍ കേരള കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ സാംസ്‌കാരിക ആഘോഷത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്.

രണ്ട് തവണ സംഘടിപ്പിച്ച ലോക കേരളസഭയില്‍ ധൂര്‍ത്താക്ഷേപം നിലനില്‍ക്കെയാണ് കോവിഡ് സാഹചര്യത്തിലും മൂന്നാം ലോക കേരളസഭ നടത്തിപ്പിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കലാകാരന്മാരെ എത്തിച്ചുള്ള സാംസ്‌കാരികോത്സവത്തിന് 50 ലക്ഷം രൂപയുടേതാണ് ഭരണാനുമതി. നോര്‍ക്ക റൂട്ട്‌സ് സമര്‍പ്പിച്ച ശിപാര്‍ശകള്‍ പരിഗണിച്ചാണ് പ്രവാസികാര്യവകുപ്പ് ഉത്തരവിറക്കിയത്. ആഗോള സാംസ്‌കാരികോത്സവത്തിന്റെ നടത്തിപ്പിന് 25 ലക്ഷവും പരസ്യത്തിനും മറ്റ് പ്രചാരണങ്ങള്‍ക്കും 25 ലക്ഷവുമാണ് ചെലവ് കണക്കാക്കുന്നത്.
കോവിഡ് നിയന്ത്രണം മൂലം കൂട്ടായ്മകള്‍ക്ക് വിലക്ക് നിലവിലുള്ളപ്പോഴാണ് ഭരണാനുമതി. എന്നാല്‍ ഇത് പതിവ് നടപടിക്രമമാണെന്നാണ് നോര്‍ക്ക റൂട്ട്‌സ് പറയുന്നത്. ഭരണാനുമതി ലഭിച്ചാലും സര്‍ക്കാര്‍ നടപടിക്രമമനുസരിച്ച് ധനവകുപ്പിന്റെ അനുമതി കൂടിയുണ്ടെങ്കിലേ നടപടിക്രമങ്ങളിലേക്ക് കടക്കാനാവൂ എന്നാണ് നോര്‍ക്ക റൂട്ട്‌സ് വിശദീകരിക്കുന്നത്.

അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകള്‍ അഞ്ച് മുതല്‍ ഇരുപത് ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ റിപ്പോര്‍ട്ട് ബോര്‍ഡ് തയ്യാറാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കോടതി അനുകൂലിച്ചാല്‍ ചിങ്ങമാസം മുതല്‍ വര്‍ദ്ധന നിലവില്‍ വരും.കൊവിഡിനെ തുടര്‍ന്ന് വരുമാനമില്ലാതെ ബോര്‍ഡ് വലിയ സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് വഴിപാട് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. 10 രൂപയുടെ നെയ്യഭിഷേകം മുതല്‍ 75000 രൂപയുടെ പടിപൂജ വരെ 57 വഴിപാടിനങ്ങള്‍ ശബരിമലയിലുണ്ട്.

കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ശബരിമല ഉള്‍പ്പെടെ 74 ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിപാടുകളാണ് നടക്കുന്നത്. വഴിപാടിനത്തില്‍ ശബരിമലയില്‍ നിന്നാണ് കുറച്ചെങ്കിലും വരുമാനം ലഭിക്കുന്നത്.ബോര്‍ഡ് ജീവനക്കാരുടെ ശമ്പളത്തിനും മറ്റും പണം കണ്ടെത്താനാവുന്നില്ലെന്നാണ് പറയുന്നത്. സര്‍ക്കാര്‍ പലപ്പോഴായി നൂറ് കോടി നല്‍കിയിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ കൂടുതല്‍ ഭക്തരെത്തിയാലേ പ്രതിസന്ധി മറികടക്കാനാകൂവെന്നാണ് വിലയിരുത്തല്‍. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഉടനെങ്ങും അത് സാധ്യമാകില്ല.

അതേസമയം, അഞ്ച് വര്‍ഷം കൂടുമ്പോഴുണ്ടാകുന്ന സ്വാഭാവിക നിരക്ക് വര്‍ദ്ധനയ്ക്കാണ് ഹൈക്കോടതിയുടെ അനുമതി ചോദിച്ചിരിക്കുന്നതെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു. അപ്പം ഒരു പാക്കറ്റിന് 35 രൂപയാണ് ഇപ്പോഴത്തെ വില. ഇത് 50 രൂപയാകും. 80 രൂപയുടെ അരവണ വില 100 രൂപയാകും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...