Connect with us

Hi, what are you looking for?

Exclusive

കനത്ത മഴ: വീടുകള്‍ നിലംപൊത്തി, റെയില്‍പാളം ഒലിച്ചുപോയി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ തുടരുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ പ്രളയത്തില്‍ മുങ്ങിയമരുകയാണ് മധ്യപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍. കനത്ത മഴയിലും വെള്ളപൊക്കത്തിലും വീടുകല്‍ നിലംപൊത്തുന്ന അവസ്ഥവരെ ഉണ്ടായിരിക്കുന്നു. മധ്യപ്രദേശില്‍ രണ്ട് വീടുകള്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു. രേവാ ജില്ലയിലെ ഒരു കുടുംബത്തിലെ നാല് പേരാണ് വീട് തകര്‍ന്ന് വീണ് മരിച്ചത്. കനത്ത മഴയില്‍ ഇവരുടെ വീട് തകര്‍ന്ന് വീഴുകയായിരുന്നു.സിംഗ്രോളി ജില്ലയില്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട് ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ മരിച്ചിട്ടുണ്ട്. കനത്ത മഴയില്‍ റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിനും തടസമായി. ഭോപ്പാല്‍, രേവ, സിദ്ധി,സാഹ, സത്ന തുടങ്ങിയ 16 ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.കനത്ത മഴയില്‍ രാജസ്ഥാന്‍ ജോധ്പൂര്‍ ഡിവിഷനില്‍ റെയില്‍ പാളം ഒലിച്ചു പോകുകയും റോഡുകള്‍ തകരുകയും ചെയ്തു. പശ്ചിമബംഗാള്‍, ജമ്മു കാശ്മീര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ മഴ തുടരുകയാണ്. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ഒരു ജയിലിന്റെ മതില്‍ ഇടിഞ്ഞുവീണ് 22 പ്രതികള്‍ക്ക് പരിക്കേറ്റെന്നാണ് പുറത്തുവന്ന വിവരം.

രാജസ്ഥാനിലും മധ്യപ്രദേശിലും റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്.
മഹാരാഷ്ട്രയില്‍ 213 ലേറെ പേരാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണമടഞ്ഞത്. നിരവധിപേര്‍ക്ക് വീടുകള്‍ നഷ്ട്ടപെടുകയും 100 ലധികം പേര്‍ ആശുപത്രികളിലുമാണ്.
ജയ് പൂരിലെ വാച്ച് ടവറില്‍ 11 പേരാണ് ഇടിമിന്നലേറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ മരണമടഞ്ഞത്.ജമ്മു കാശ്മീരില്‍ 17 ഓളം പേരെയാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കാണാതായത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിരവധി ജില്ലകള്‍ വെള്ളത്തിലായി. റോഡുകള്‍ വെള്ളം കയറി തോടുകളായ അവസ്ഥയാണുള്ളത്. കഴിഞ്ഞ അഞ്ച് ദിവസമായി നിറുത്താതെ പെയ്യുന്ന മഴ റാഞ്ചിയിലും പരിസരപ്രദേശങ്ങളിലും കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. 24 ജില്ലകലില്‍ ഭൂരിഭാഗവും മഴക്കെടുതിയിലാണ്.

https://www.youtube.com/watch?v=xQy18wGLzB4

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...