Connect with us

Hi, what are you looking for?

Exclusive

ഓണത്തിന് മദ്യ വില്‍പ്പന ഓണ്‍ലൈനില്‍, പരീക്ഷിക്കാന്‍ ഒരുങ്ങി ബെവ്‌കോ

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടക്കുന്ന ആഘോഷങ്ങളില്‍ ഒന്നാണ് ഓണം. ഈ മാസം അവസാനത്തോടെയാണ് ഓണം. അതുകൊണ്ട് തന്നെ അതിന്റെ മുന്നൊരുക്കങ്ങളിലാണ് ബെവ്‌കോയും. കോവിഡ് സംസ്ഥാനത്ത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിനാല്‍ ഓണ സമയത്തെ വില്‍പ്പന ഏത് തരത്തിലാകും എന്ന ആശങ്ക ബെവ്‌കോയ്ക്ക്് ഉണ്ട്. അതുകൊണ്ട് തന്നെയാണ് പുതിയ പരീക്ഷണവുമായി ബെവ്‌കോ എത്തുന്നത്.

സംസ്ഥാനത്ത് ഇത്തവണ ഓണ്‍ലൈന്‍ വഴി മദ്യം വില്‍പ്പന നടത്താനുള്ള ശ്രമത്തിലാണ് ബെവ്കോ. നേരത്തെ ഇതിന് ശ്രമിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല. കോടതിയുടെ ഇടപെടലും തടസ്സമായിരുന്നു. എന്നാല്‍ ബിവറേജസിന് മുന്നിലെ ക്യൂ അടക്കം സര്‍ക്കാരിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അതിന് പുറമേ കടുത്ത നിയന്ത്രണങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി പണം അടച്ച് ഉപയോക്താക്കള്‍ക്ക് മദ്യം വാങ്ങാനുള്ള സംവിധാനം കൊണ്ടുവരാന്‍ ബെവ്കോ ശ്രമിക്കുന്നത്.

അതേസമയം ബെവ്കോ മുമ്പ്് കൊണ്ടുവന്ന ആപ്പിനെ കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ ബുക്ക് ചെയ്യുമ്പോള്‍ പല പ്രശ്നങ്ങളും ഉയര്‍ന്നിരുന്നു. ഇത്തവണ ഓണ്‍ലൈന്‍ സംവിധാനം വരും മുമ്പ്് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി നോക്കാനാണ് ബെവ്കോയുടെ ശ്രമം.

ഓണത്തിന് അധികം സമയത്തില്ലാത്തത് കൊണ്ട് വേഗത്തില്‍ തന്നെ പരീക്ഷണ വില്‍പ്പന ഉണ്ടാവും. ഓണം ലക്ഷ്യമിട്ടാണ് മദ്യ വില്‍പ്പനയില്‍ ഇത്തരമൊരു സംവിധാനം കൊണ്ടുവരുന്നത്. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ പരീക്ഷണാടിസ്ഥാനില്‍ വില്‍പ്പന ആരംഭിക്കുമെന്നാണ് സൂചന.

അതേസമയം ഓണ്‍ലൈന്‍ മദ്യവില്‍പ്പന പരീക്ഷണം വിജയകരമായാല്‍ ഓണത്തിന് മുമ്പ് സംസ്ഥാനത്തെ 270 ഔട്ട്ലെറ്റുകളില്‍ സൗകര്യം ഒരുക്കാനാണ് ബെവ്കോ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഓണ്‍ലൈനായി മദ്യം വരുന്നതിന് മുമ്പ് തന്നെ് 13 ഔട്ട്ലെറ്റുകളിലെ സ്റ്റോക്, വില വിവരങ്ങള്‍ ബെവ്കോ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഓണ്‍ലൈനായി നല്‍കുന്നതിലൂടെ തിരക്ക് നിയന്ത്രിക്കാനും അതോടൊപ്പം വരുമാനം കുറയാതിരിക്കാനുമാണ് ബെവ്കോയുടെ ശ്രമം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ വില അടക്കമുള്ള വിവരങ്ങളാണ് നേരത്തെ പ്രസിദ്ധീകരിച്ചത്.

നേരത്തെ സംസ്ഥാനത്തെ മദ്യ വില്‍പ്പന രീതിയില്‍ ഹൈക്കോടതി അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. പുതിയ രീതികളൊന്നും ബെവ്കോ പരീക്ഷിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. തൃശൂരിലെ കുറുപ്പം റോഡിലെ ബിവറേജസ് കോര്‍പ്പറേഷനിലെ ആള്‍ക്കൂട്ടത്തെ ചൂണ്ടിക്കാണിച്ചായിരുന്നു കോടതിയുടെ വിമര്‍ശനങ്ങള്‍. മദ്യ വില്‍പ്പന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും തിരക്ക് ഒഴിവാക്കാനും സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് ഈ മാസം പതിനൊന്നിന് കോടതിയെ അറിയിക്കണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...