മലപ്പുറം വണ്ടൂരില്‍ നിന്നും ബിജെപി പ്രതിനിധിയായി പ്രാദേശിക തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ദേശീയ മാധ്യമ ശ്രദ്ധ നേടിയ വ്യക്തിയാണ് ടിപി സുല്‍ഫത്ത്. ഒരു മുസ്ലിം വനിതാ എന്നതിനാല്‍ തന്നെ ധാരാളം പ്രചാരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നേരിട്ട വ്യക്തിയുമാണ് സുല്‍ഫത്ത്. കഴിഞ്ഞ ദിവസം അവര്‍ ഫേസ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റിനു താഴേ വന്ന കമന്റ് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴി വെച്ചത്. തലയും ശരീര ഭാഗങ്ങളും മറക്കാതെ ആണോ പരസ്യമായി പോസ്റ്റുകള്‍ ഇടുന്നത് എന്നാണ് പലര്‍ക്കും ചോദിക്കാന്‍ ഉണ്ടായിരുന്നത്.
അതിനെതിരെ ഉശിരന്‍ മറുപടിയുമായി വന്നിരിക്കുകയാണ് സുല്‍ഫത്ത്. തന്റെ പുതിയ വീഡിയോവിലൂടെ ആണ് ഭാരത മണ്ണില്‍ ജീവിക്കുന്ന തനിക്ക് എങ്ങനെ ജീവിക്കണം എന്നു മറ്റൊരാള്‍ പറഞ്ഞു തരേണ്ടതില്ല എന്ന് സുല്‍ഫത്ത് തിരിച്ചടിച്ചത്. തനിക്കെതിരെ മോശം കമെന്റ് ചെയ്ത വ്യക്തിയുടെ പേര് പറഞ്ഞുകൊണ്ട് തന്നെ ഉള്ള സുല്‍ഫത്തിന്റെ വീഡിയോ കാണാം.