Connect with us

Hi, what are you looking for?

Exclusive

പഴം പൃഥ്വിയും മത്തി റീമയും തീര്‍ന്നോ..? വലിച്ചൊട്ടിച്ച് സോഷ്യല്‍മീഡിയ

സേവ് പാലസ്തീനും സേവ് ആസിഫയും സേവ് ലക്ഷദ്വീപും ഉയര്‍ത്തിക്കൊണ്ടു നടന്ന സാംസ്‌കാരിക നായകന്മാരെയോ രാഷ്ട്രീയ പ്രമുഖരെയോ മഷിയിട്ടു നോക്കിയാല്‍ കാണാന്‍ ഇല്ല എന്ന രൂക്ഷവികാരമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ഹാസ്യനടനായ നാസര്‍ മുഹമ്മദിനെ താലിബാന്‍ തീവ്രവാദികള്‍ കഴുത്തറത്തു കൊന്നതിന്റെ രോഷമാണ് സമൂഹമാധ്യമങ്ങളില്‍ കൊടുങ്കാറ്റാകുന്നത്. സിനിമയും കലയും പാട്ടും ഡാന്‍സും എല്ലാം നിഷിദ്ധമാണെന്നു പറയുന്ന തീവ്ര ഇസ്ലാമിക താല്പര്യത്തിന്റെ കൊലക്കത്തിക്കാണ് നാസര്‍ മുഹമ്മദ് ഇരയായത്. അദ്ദേഹത്തെ പിടികൂടി കൊണ്ടു പോകുമ്പോള്‍ എടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തന്നെ കൊണ്ടുപോകുന്നത് ജീവിതത്തില്‍ തമാശ പറഞ്ഞു എന്ന കാരണത്തിനു കഴുത്തറക്കാന്‍ ആണെന്ന് അറിയാത്ത നാസര്‍ അവരോടു ചിരിക്കുകയും തമാശ പറയാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതിനു പകരം ലോകത്തെ സമാധാന മതക്കാര്‍ അദ്ദേഹത്തിന്റെ മുഖത്തടിക്കുന്ന വീഡിയോ ആണ് മനസ്സാക്ഷിയെ കരയിച്ചുകൊണ്ടു തരംഗമാകുന്നത്.

മുഖത്തടിക്കുമ്പോളും അവരോടു ചിരിച്ചു സംസാരിക്കാന്‍ നാസര്‍ ശ്രമിക്കുന്നു. കാരണം അയാള്‍ക്ക് ആകെ കൈമുതലായുള്ളത് മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്ന പ്രവര്‍ത്തി മാത്രമായിരുന്നു. നെഞ്ചു പിടക്കുന്ന മനുഷ്യനെ ഒന്നു ചിരിപ്പിക്കാന്‍ കഴിയുക എന്ന അസാമാന്യ കഴിവിനെ ആണ് താലിബാന്‍ തീവ്രവാദികള്‍ അറുത്തു കളഞ്ഞത്. ആസിഫ എന്ന പെണ്‍കുഞ്ഞു പലസ്തീനില്‍ കൊല്ലപ്പെട്ടപ്പോള്‍ സേവ് ആസിഫ എന്ന ഹാഷ്ടാഗ് ക്യാമ്പയിന്‍ നടത്തിയ സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ ലക്ഷദ്വീപിനും ഐഷ സുല്‍ത്താനക്കും വേണ്ടിയാണ് സേവ് ഹാഷ്ടാഗ് ക്യാമ്പയിന്‍ നടത്തിയിരുന്നത്. കേരളത്തിലെ സാംസ്‌കാരിക നായകന്മാരും സിനിമാപ്രവര്‍ത്തകരും,പൃഥ്വിരാജ് തുടങ്ങി വച്ച ക്യാമ്പയിന്‍ വലിയ വിവാദങ്ങളും തുടര്‍ന്ന് സമരങ്ങള്‍ക്കും വഴിവെച്ചിരുന്നു.

ഐഷ സുല്‍ത്താനാക്കു തീവ്രവാദ ബന്ധം സംശയിക്കുന്നതായും യുപി ജയിലില്‍ പിഡിപി ബന്ധം ആരോപിച്ചു അറസ്റ്റു ചെയ്യപ്പെട്ട സിദ്ദിഖ് കാപ്പനുമായും സംഘടനയുമായും ബന്ധമുണ്ട് എന്ന വിവരങ്ങളും പുറത്തു വന്നിരുന്നു. കേന്ദ്രം ലക്ഷദ്വീപില്‍ കൊറോണയെ ജൈവായുധമായി പ്രയോഗിച്ചു എന്ന ദേശദ്രോഹപരമായ പ്രസ്താവന നടത്തിയതിലൂടെ ആണ് ഐഷ സുല്‍ത്താന വിവാദങ്ങളില്‍ ചാടിയത്. ഇതേ തുടര്‍ന്ന് ലക്ഷദ്വീപില്‍ വന്‍ ലഹളകളും സംഘര്‍ഷങ്ങളും ഒടുവില്‍ കളക്ടറെ കൊല്ലും എന്ന ഭീഷണി വരെ ഉയര്‍ന്നിരുന്നു. വധഭീഷണി ഉയര്‍ത്തിയവര്‍ക്കും തീവ്രവാദബന്ധം ഉണ്ടെന്നു കണ്ടെത്തിയതിനെ തടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികളായിരുന്നു സ്വീകരിച്ചിരുന്നത്.

എന്നാല്‍ അഫ്ഗാന്‍ ഹാസ്യ നടന്റെ ക്രൂര കൊലപാതകത്തില്‍ അനുശോചിക്കാനോ ഹാഷ്ടാഗ് ക്യാമ്പയിന്‍ നടത്തുവാനോ പന്തം കൊളുത്തി പ്രതിഷേധിക്കുവാനോ കേരളത്തിലെ ഒരു സാംസ്‌കാരികന്മാരും മുന്നോട്ട് വന്നില്ല എന്നതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകന്‍ കമലിനെതിരെ സ്ത്രീ പീഡന പരാതി കഴിഞ്ഞ ദിവസം ഉയര്‍ന്നു വന്നിരുന്നു. ലക്ഷദീപിലുള്ള നടി ഐഷ സുല്‍ത്താനാക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കാമ്പയിനുകള്‍ നടത്തിയ പ്രിഥ്വിരാജ്, ആസിഫ് അലി, ആഷിഖ് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയ നടിമാര്‍ പഴം വിഴുങ്ങി ഇരിപ്പാണോ എന്നാണ് ഉയരുന്ന ചോദ്യം.

തീവ്ര ഇസ്ലാമിസ്റ്റുകളായവര്‍ക്ക് കലകളും സിനിമയും എല്ലാം നിഷിദ്ധമാണെന്നു പ്രചരിപ്പിക്കുന്നവരാണ് തീവ്രവാദത്തിന് പിന്തുണ നല്‍കുന്നവര്‍ . അതിന്റെ ഭാഗമായി അഫ്ഗാനിലെ 80 ശതമാനവും പിടിച്ചെടുത്ത താലിബാന്‍ തീവ്രവാദികള്‍ അവരുടെ അധീനതയില്‍ ഉള്ള പ്രദേശങ്ങളിലെ 10 വയസ്സിനു മുകളില്‍ ഉള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ പാടില്ലെന്നും,സിനിമ കാണരുത് , പാട്ടുപാടരുത് തുടങ്ങിയ നിബന്ധനകളുടെ ഫത്വ ഇറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് അഫ്ഗാന്‍ ഹാസ്യതാരമായ നാസര്‍ മുഹമ്മദിനെ തട്ടിക്കൊണ്ടുപോയി മരത്തില്‍ ചേര്‍ത്തു കെട്ടി കഴുത്തറത്തു കൊന്നത്. കൊല്ലപ്പെടുമ്പോളും നാസര്‍ തന്നെ കൊല്ലാന്‍ പോകുന്നവരോട് ചിരിക്കുകയായിരുന്നു എന്നത് ലോകം കണ്ട ഏറ്റവും ഹൃദയഭേദകമായ കാഴ്ചയായി മാറിയിരുന്നു. നാസറിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...