Connect with us

Hi, what are you looking for?

Exclusive

അയ്യയ്യേ….. നാണക്കേട്… കിറ്റ് കൊടുക്കുന്നത് ഇതിനോ ? നാണമില്ലേ സര്‍ക്കാരെ…

വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയരുത് എന്നാണ് ദാന ശീലത്തെ കുറിച്ച് പറയുന്നത്. എന്നാല്‍ നമ്മുടെ ഇടത് സര്‍ക്കാര്‍ ചെയ്യുന്നത് എന്തായാലും ശരി അതില്‍ ഒരു പ്രമുഖന്‍ ഉണ്ടായിരിക്കണം മാത്രമല്ല ഫോട്ടോ എടുത്ത് വിളംമ്പരം ചെയ്യാനും മറക്കരുത് അതാണല്ലേ ഭക്ഷ്യ വകുപ്പിന്റെ നിര്‍ദേശവും. സത്യം പറഞ്ഞാല്‍ സര്‍ക്കാറിന് നാണമില്ലേ… പാവങ്ങള്‍ക്ക് നല്‍കുന്ന കിറ്റിന്റെ പേരില്‍ പ്രശസ്തി യാര്‍ജിക്കാന്‍ .ചെയ്യുന്നത് എന്തോ വലിയ കാര്യമാണെന്നാണ് വിചാരം, ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് തന്നെയാണ് ലഭിക്കുന്നത് എന്ന കാര്യം മറച്ചു വെച്ചുകൊണ്ടാണ് ഇമ്മാതിരി ഊള പരിപാടിയുമായി ഇറങ്ങിയിരിക്കുന്നത്. ജി ആര്‍ അനിലിന്റെ വകുപ്പ്ായ ഭക്ഷ്യ വകുപ്പിന്റെ നിര്‍ദേശം കേട്ടാല്‍ മൂക്കത്ത് വിരല്‍ വെച്ചു പോകും…

പ്രമുഖരെ ഉള്‍പ്പെടുത്തി എല്ലാ റേഷന്‍ കടകളിലും ഓണക്കിറ്റ് വിതരണം നടത്തിയതിന്റെ ഫോട്ടോ എടുക്കണമെന്നും പോസ്റ്റര്‍ പതിക്കണമെന്നുമുള്ള വികലമായ നിര്‍ദേശങ്ങളാണ് റേഷന്‍ കട ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

നാളെ മുതലാണ് കിറ്റ് വിതരണം ആരംഭിക്കുന്നത്. എട്ടരക്ക് എല്ലാ കടകളിലും ഉദ്ഘാടനം നടത്തണമെന്ന നിര്‍ദ്ദേശം നടപ്പാക്കില്ലെന്ന് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ വ്യക്തമാക്കി. ഈ ഇറക്കിയിരിക്കുന്ന നിര്‍ദേശത്തില്‍ വിശദീകരണവുമായി വകുപ്പ് മന്ത്രി രംഗത്തെത്തിയിട്ടുണ്ട്. കേട്ടതൊക്കെ തെറ്റാണെന്നും വാക്കുകള്‍ തെറ്റിധരിപ്പിക്കപ്പെട്ടതാണെന്നും മനസിലാക്കി തരാന്‍. മന്ത്രിയുട വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഉദ്ഘാടനം നടത്താന്‍ പറഞ്ഞിട്ടില്ലെന്നും സുതാര്യത ഉറപ്പാക്കാനാണ് പ്രമുഖരെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ആഹാ എന്ത് നല്ല വിശദീകരണം. ഇതില്‍ നിന്ന് എന്ത് മനസിലാക്കാം പ്രമുഖര്‍ ഉണ്ടെങ്കിലെ സുതാര്യത ഉണ്ടാവുകയുള്ളു എന്ന്.

കഴിഞ്ഞ ദിവസം ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വ്വഹിച്ചിരുന്നു. പിന്നാലെ റേഷന്‍ ഇന്‍സ്പക്ടര്‍മാരും താലൂക്ക് സപ്ലൈ ഓഫീസര്‍മാരും നല്‍കിയ സര്‍ക്കുലര്‍ കണ്ട് റേഷന്‍ വ്യാപാരികള്‍ അമ്പരന്നു. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളിലും നാളെ രാവിലെ എട്ടരക്ക് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നടത്തണം. ഇന്ന് തന്നെ വിതരണത്തിന്റെ പോസ്റ്റര്‍ പതിക്കണം.

എംപി, എംഎല്‍എ അല്ലെങ്കില്‍ പഞ്ചായത്ത് അംഗം വരെയുള്ള പ്രമുഖര്‍ ആരെയെങ്കിലും ഉദ്ഘാടകനാക്കണം. പോസ്റ്റര്‍ ഒട്ടിച്ചതിന് മുന്നില്‍ കിറ്റ് നല്‍കുന്ന ഫോട്ടോ എടുത്ത് ഉദ്യോഗസ്ഥരുടെ വാട്‌സ് അപ്പ് ഗ്രൂപ്പിലിടണം. തീര്‍ന്നില്ല, തെരഞ്ഞെടുത്ത ഫോട്ടോക്ക് പാരിതോഷികവും ഉണ്ട്. കൊവിഡ് പ്രതിസന്ധികാലത്തെ ഉദ്ഘാടനമാമാങ്കം അനാവശ്യ ധൂര്‍ത്താണെന്നാണ് ഉയരുന്ന ആക്ഷേപം. ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നിര്‍ദ്ദേശം പാലിക്കില്ലെന്ന് വ്യക്തമാക്കി.

സര്‍ക്കുലര്‍ വിവാദമായതോടെ വിശദീകരണവുമായി മന്ത്രിയെത്തി. ഉദ്ഘാടനം നടത്താന്‍ പറഞ്ഞിട്ടില്ലെന്നും സുതാര്യത ഉറപ്പാക്കാനാണ് പ്രമുഖരെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഭക്ഷ്യമന്ത്രി വിശദീകരിക്കുന്നു. കിറ്റിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സ്‌പെഷ്യല്‍ കിറ്റ് വച്ച് പരസ്യം നല്‍കാനുള്ള സര്‍ക്കാര്‍ താത്പര്യം സര്‍ക്കുലറില്‍ മറ നീങ്ങുന്നത്. ഇക്കാര്യത്തിലെ ജാഗ്രതക്കുറവ് ഓണക്കിറ്റിലെ കല്ലുകടിയാവുകയും ചെയ്തു.
കുതിരാനിലെ ഉദ്ഘാടനം നടത്താതിരുന്നത് കൊണ്ട് 10 ലക്ഷത്തോളം രൂപ ഖജനാവില്‍ നിന്ന നഷ്ടമായില്ല എന്ന പറഞ്ഞ ടീംസ് ആണ് ഇപ്പോള്‍ കിറ്റ് വിതരണം ആര്‍ഭാടമാക്കാന്‍ നടക്കുന്നത്. ഇനി എന്തൊക്കെ കാണണമോ എന്തോ?

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...