Connect with us

Hi, what are you looking for?

Exclusive

ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്, നാളെ സൂചന പണിമുടക്ക്

നിപ കോവിഡ് പോലുള്ള വൈറസ് രോഗങ്ങള്‍ പിടി മുറുക്കിയപ്പോഴാണ് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രധാന്യം എത്രത്തോളം വലുതാണെന്നും അവരുടെ ജോലിഭാരം എത്ര കൂടുതലാണെന്നും മറ്റും പലരും തിരിച്ചറിയാന്‍ തുടങ്ങിയത്.
ലോകമെമ്പാടും കോവി്ഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ സ്വന്തം ജീവനും ആരോഗ്യവും നോക്കാതെ പല ഡോക്ടര്‍മാരും കഷ്ടപ്പെടുന്ന വാര്‍ത്തകള്‍ പലതും നമ്മള്‍ കണ്ടതും കേട്ടതുമാണ്. ഇത്രയേറെ കഷ്ടപാടുകള്‍ സഹിക്കുന്ന ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യത്തിനുള്ള വിശ്രമമോ ശമ്പളമോ ലഭിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇ അനീതിക്കെതിരെ സമരവുമായി രംഗത്തിറങ്ങുകയാണ് കേരളത്തിലെ ഡോക്ടര്‍മാര്‍.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായി മെഡിക്കല്‍ പിജി ഡോക്ടര്‍മാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകുമെന്ന് പി.ജി ഡോക്ടര്‍മാരുടെ സംഘടനയായ മെഡിക്കല്‍ പി.ജി അസോസിയേഷന്‍ അറിയിച്ചത്..

ഇതോടെ തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന 12 മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.അതിന് ശേഷം അനിശ്ചിതകാലസമരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ ഇതൊക്കെയാണ്.
കോവിഡ് ചികിത്സ മറ്റ് ആശുപത്രികളിലേക്ക് കൂടി വികേന്ദ്രീകരിച്ച് ഭാരം കുറയ്ക്കുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ വര്‍ധിപ്പിക്കുക, മെഡിക്കല്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുക, സ്റ്റെപ്പന്‍ഡ് വര്‍ധനവ് നടപ്പാക്കുക എന്നിവ. പഠനം തടസ്സപ്പെടുന്നതും, പഠിച്ചിറങ്ങിയവരുടെ ജോലി പ്രതിസന്ധിയിലായതും ചൂണ്ടിക്കാട്ടിയാണ് സമരമല്ലാതെ മറ്റുവഴിയില്ലെന്ന നിലപാടിലേക്ക് പിജി ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നത്.

നാളത്തെ സമരത്തില്‍ നിന്ന കോവിഡ് ചികിത്സ, അത്യാഹിത ചികിത്സാ വിഭാഗങ്ങള്‍ എന്നിവയെ ഒഴിവാക്കി. സൂചന പണിമുടക്കിന്റെ ഭാഗമായി തിങ്കളാഴ്ച ് നോണ്‍ കോവിഡ് ഡ്യൂട്ടികളില്‍ നിന്ന് വിട്ടു നില്‍ക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...