Connect with us

Hi, what are you looking for?

Exclusive

എന്റെ കൈ പിഴക്കില്ല ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്ന് ആകാശ് തില്ലങ്കേരി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ടെന്നുള്ള വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ പരസ്യമായി ഡിവൈഎഫ്‌ഐയെ വെല്ലുവിളിച്ച് ആകാശ് തിലങ്കേരി എത്തിയിരുന്നു. ഇപ്പോഴിതാ ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് പറയാതെ പറയുകയാണ് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ഞാന്‍ എന്റെ പാര്‍ട്ടിയെ ഒറ്റുകൊടുത്തിട്ടില്ലെന്നും ഒറ്റുകൊടുക്കുകയുമില്ലെന്ന് ആകാശ് തില്ലങ്കേരി പറയുന്നു. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി തനിക്കെതിരെ ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്നുവെന്നും തെറ്റായ പ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ പരസ്യമായി പ്രതികരിക്കുമെന്നുമായിരുന്നു ആകാശ് തില്ലങ്കേരി നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോള്‍ ആകാശ് തില്ലങ്കേരി പറയുന്നതിങ്ങനെ.. തന്റെ ജീവിത സാഹചര്യങ്ങളെ നിവര്‍ത്തികേട്‌കൊണ്ട് മുറിച്ചു നീന്തിയതിന്റെ ഉല്പന്നമാണ് തനിക്കെതിരെയുള്ള എല്ലാ വിമര്‍ശനങ്ങളും എന്ന് വ്യക്തമാക്കുകയാണ് ആകാശ് തില്ലങ്കേരി. പാര്‍ട്ടി തള്ളിപ്പറഞ്ഞപ്പോള്‍ സ്വന്തം മകന് ചുവട്പിഴച്ചെന്ന് തിരിച്ചറിഞ്ഞ് പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുകയായിരുന്നു തന്റെ മാതാപിതാക്കളെന്ന് ആകാശ് തില്ലങ്കേരി വെളിപ്പെടുത്തുന്നു. എന്റെ പാര്‍ട്ടി സഖാക്കളെ കശാപ്പുചെയ്യുന്നവര്‍ക്ക് തന്നില്‍ നിന്ന് ഒരു ദയയും അര്‍ഹിക്കപ്പെടുന്നില്ലെന്നും ആകാശ് തില്ലങ്കേരി ഫേസ്ബുക്കില്‍ കുറിക്കുന്നു.

എന്റെ നാടും,കാടും,മലയും,തോടും,മേടും എന്റെ പട്ടികുട്ടികളും, എന്റെ സഖാക്കളും, എന്റെ ജീവശ്വാസമായ പാര്‍ട്ടിയും ഒക്കെയാണ് എന്റെ ലോകം…അന്നും ഇന്നും എന്നും…അതില്‍കവിഞ്ഞൊരു സമ്ബത്തും സന്തോഷവും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ഇതൊക്കെ തന്നെയാണ് എന്റെ അധോലോകം. കുറ്റപെടുത്തലുകള്‍ക്ക് മുന്നില്‍ ഞാന്‍ എന്നും തല ഉയര്‍ത്തിനില്‍ക്കുന്നത് എന്റെ ശരികള്‍ക്ക് ഇതിനെയൊക്കെ കവച്ചുവെക്കാനുള്ള ഉള്‍കരുത്ത് ഉള്ളത് കൊണ്ട് തന്നെയാണ്..ഏന്റെ ജീവിത സാഹചര്യങ്ങളെ നിവര്‍ത്തികേട്‌കൊണ്ട് മുറിച്ചു നീന്തിയതിന്റെ ഉല്പന്നമാണ് എനിക്കെതിരെയുള്ള എല്ലാ വിമര്‍ശ്ശനങ്ങളും.

മജ്ജയും മാംസവുമുള്ള ഏതൊരു മനുഷ്യനും പിഴവുകള്‍ സംഭവിക്കും..കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വയം ചലിക്കുന്ന ഘടകമുള്ള ഒരു നാട്ടിലെ യുവത്വത്തിന് പിശക് സംഭവിച്ചാല്‍ അത് ആദ്യം ചൂണ്ടികാണിച്ച് പ്രതികരിക്കുന്നത് അവരാണ്.. പാര്‍ട്ടി തള്ളിപറഞ്ഞപ്പോള്‍ സ്വന്തം മകന് ചുവട്പിഴച്ചെന്ന് തിരിച്ചറിഞ്ഞ് പാര്‍ട്ടിനിലപാടിനൊപ്പം നിന്ന് മകനെ തള്ളിപറഞ്ഞ് തലകുനിച്ച രണ്ട് പാര്‍ട്ടിഅംഗങ്ങളുണ്ട് വീട്ടില്‍..ആ വീട്ടിലെ രാഷ്ട്രീയമാണ് തെറ്റ് തിരുത്താനുള്ള എന്റെ പ്രചോദനം..ആ രാഷ്ട്രീയത്തിനപ്പുറത്തേക്ക് ഞാന്‍ എന്നെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് എനിക്ക് കമ്മ്യൂണിസത്തിന്റെ ബാലപാഠം പറഞ്ഞുതന്ന സഖാവ് വഞ്ഞേരി രവിയോടും കൊലക്കേസില്‍ പ്രതിയെന്ന് ആരോപിക്കപെട്ട് ജയിലില്‍ പോകുമ്‌ബോളും ‘പാര്‍ട്ടിക്ക് വേണ്ടിയല്ലേ’ എന്ന് പറഞ്ഞ് അചഞ്ചലമായി ജയിലിലേക്ക് യാത്രയാക്കിയ സഖാവ് ദാക്ഷാണിയോടും ചെയ്യുന്ന നീതികേട് കൂടിയാണ്..അവരിലൂടെയാണ് ഞാന്‍ പാര്‍ട്ടിയെ അറിഞ്ഞതും സ്‌നേഹിച്ചതും പ്രവര്‍ത്തിച്ചതും..അവരുടെ പ്രസ്ഥാനം ഞാന്‍ കാരണം കളങ്കപെടരുത്.

ഓര്‍മ്മവച്ചനാള്‍മുതല്‍ അച്ഛന്റെ കൈയ്യില്‍ പിടിച്ച് RSS അരുംകൊല ചെയ്ത സഖാവ് ബിജൂട്ടിയേട്ടന്റെ രക്തസാക്ഷിദിനത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വത്തിന്റെ വേദനയും കരുത്തും മഹത്വവും അനുഭവിച്ചറിഞ്ഞവനാണ് ഞാന്‍..കയ്യും കരളും ഉറച്ചനാള്‍ തൊട്ട് ബിജൂട്ടിയേട്ടന്റെ ഘാതകരായ തില്ലങ്കേരിയിലെ സംഘപരിവാറിന്റെ കായിക കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ നിന്ന് പൊരുതിയവരുടെ കൂട്ടത്തില്‍ പിന്നിലല്ലാതെ ഞാനുമുണ്ടായിട്ടുണ്ട്.. സംഘപരിവാരം കൊടുവാളെടുത്ത് ഞങ്ങളിലൊരാള്‍ക്ക് നേരെ എപ്പോള്‍ ഓങ്ങിയാലും ഏതറ്റം വരെപോയിട്ട് ആണെങ്കിലും അതിനെ പ്രതിരോധിക്കാന്‍ ഞാന്‍ ഇന്നും ഒരുക്കമാണ്..വാളെടുത്തവന്റെ തല അതിനുവേണ്ടി എടുക്കേണ്ടിവന്നാലും എന്റെ കൈ അറക്കില്ല..പിഴക്കില്ല….എന്റെ പാര്‍ട്ടി സഖാക്കളെ കശാപ്പുചെയ്യുന്നവര്‍ക്ക് എന്നില്‍ നിന്ന് ഒരു ദയയും അര്‍ഹിക്കപ്പെടുന്നില്ല. അത്രത്തോളം ഞാനെതിര്‍ക്കപെടുന്ന ആ ചെന്നായ്ക്കളുമായി സന്ധിചേര്‍ന്ന് ഞാനൊരുതരത്തിലും എന്റെ പാര്‍ട്ടിയെ ഒറ്റുകൊടുത്തിട്ടില്ല.. ഒറ്റുകൊടുക്കുകയുമില്ല.. അത്തരം അപവാദപ്രചരണങ്ങള്‍ ചുരുക്കം ചിലകോണില്‍ നിന്ന് ഉയര്‍ത്തിയവരെ എന്നെ അറിയുന്ന എന്റെ സഖാക്കള്‍ തന്നെ അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളികളഞ്ഞിട്ടുമുണ്ട്.. അത്തരം കള്ളപരാമര്‍ശ്ശങ്ങളില്‍ തെറ്റിധരിക്കപെട്ട് ചെറുതായെങ്കിലും എന്നോട് നീരസം തോന്നിയവരിലേക്ക് ഹൃദയംകൊണ്ടെനിക്ക് കുറിച്ചിടാനുള്ളത് ഇത്രമാത്രമാണെന്നും ആകാശ് തില്ലങ്കേരി കുറിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...