Connect with us

Hi, what are you looking for?

Exclusive

പിണുദൈവത്തിന് തെറ്റുപറ്റില്ലേ? ചുമ്മാ കേറി ക്ഷുഭിതനാകുന്നു:വിടി ബല്‍റാം

ഒരു മുഖ്യമന്ത്രി ജനങ്ങളെ വിരട്ടിയാല്‍ എങ്ങനെയിരിക്കും? അതും കേരളക്കര കണ്ടു. ഇപ്പോഴും പിണറായി സഖാവ് പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് വിട്ട് വന്നിട്ടില്ലെന്നാണ് പലരും പ്രതികരിച്ചത്. കളി മാറിയാല്‍ വേണ്ട രീതിയില്‍ നേരിടാന്‍ ഞങ്ങള്‍ക്ക് അറിയാമെന്നാണ് നേരത്തെ വ്യാപാരികളോട് മുഖ്യമന്ത്രി ഭീഷണി മുഴക്കിയിരുന്നത്. ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ കൊവിഡ് കണക്ക് പറയാനെത്തുന്ന ക്യാപ്റ്റന്‍ അനാവശ്യമായി കോപം കൊണ്ട് വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുകയാണ്. ഇതിനെതിരെ പ്രതികരിച്ച് വിടി ബല്‍റാം രംഗത്തെത്തി.
അവസാന നിമിഷം ചുമ്മാ കേറി ക്ഷുഭിതനായതു കൊണ്ട് വല്ല കാര്യോം ഉണ്ടോ? എന്നാണ് ബല്‍റാം ചോദിക്കുന്നത്.

സമ്പൂര്‍ണ്ണ പരാജയത്തേക്കുറിച്ചുള്ള വിമര്‍ശനത്തിന്റെ ചൂട് സ്വന്തം നേര്‍ക്ക് എടുക്കാതിരിക്കാന്‍ ഈ ചൂടാവല്‍ നാടകം കൊണ്ട് കഴിയുമോ? എന്നും അദ്ദേഹം ചോദിക്കുന്നു.’വിദഗ്ധ സമിതി’യിലായാലും സര്‍ക്കാരിലായാലും പാര്‍ട്ടിയിലായാലും യഥാര്‍ത്ഥ വസ്തുതകള്‍ മുഖത്തു നോക്കി അവതരിപ്പിക്കാന്‍ കഴിയുന്ന ഒന്ന് രണ്ട് പേരെങ്കിലും ഏത് സിസ്റ്റത്തിനകത്തും വേണം. അങ്ങനെയുള്ള വ്യത്യസ്താഭിപ്രായങ്ങളെ ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത ഭരണാധികാരിക്കും വേണം.

ഒരിക്കലും തെറ്റുപറ്റാത്ത ഒരു ദൈവവും സ്തുതിപാടലല്ലാതെ മറ്റൊന്നിനും കഴിയാത്ത ഒരു ഉപജാപക വൃന്ദവുമാണ് ഇന്നത്തെ ഈ അവസ്ഥയുടെ കാരണക്കാരെന്നും വിടി ബല്‍റാം വിമര്‍ശിക്കുന്നു. മറ്റൊരു വിമര്‍ശനവും വിടി ബല്‍റാം ഉന്നയിക്കുകയുണ്ടായി. കള്ളനോട്ട് കേസില്‍ മുന്‍ യുവമോര്‍ച്ച നേതാവ് പിടിയിലാകുന്നത് മൂന്നാംതവണയെന്ന വാര്‍ത്ത ഷെയര്‍ ചെയ്ത് കൊണ്ട് വിടി പറഞ്ഞതിങ്ങനെ…

രാജ്യദ്രോഹമായി കണക്കാക്കാവുന്ന ഒരു ക്രിമിനല്‍ കേസില്‍ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെടുക, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പണി തന്നെ ചെയ്യുക, വീണ്ടും പിടിക്കപ്പെടുക, വീണ്ടും ജാമ്യത്തിലിറങ്ങി വേറെ സ്ഥലത്ത് അതേ പണി ചെയ്യുക, വീണ്ടും പിടിക്കപ്പെടുക. ഇതിങ്ങനെ പരമ്പരയായി തുടരുക!നമ്മുടെ പോലീസിന് ഇന്റലിജന്‍സ് സംവിധാനങ്ങളൊന്നും നിലവിലില്ലേ? എന്നാണ് വിടിയുടെ ചോദ്യം. കൃത്യമായ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ ജാമ്യത്തിലിറങ്ങിയാലും ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയാലും പിന്നീടയാള്‍ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് നിരീക്ഷിക്കാന്‍ പോലീസിന് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്?

അതോ കേന്ദ്ര ഭരണകക്ഷിയുടെ പിന്തുണയുള്ളയാളായതുകൊണ്ട് സംസ്ഥാന പോലീസും കണ്ണടക്കുന്നതാണോ?സ്‌കൂള്‍ വിദ്യാര്‍ത്ഥികളെപ്പോലും വര്‍ഷങ്ങളായി തുടര്‍ച്ചയായി നിരീക്ഷിച്ച് അവര്‍ക്ക് മേല്‍ മാവോവാദി പട്ടവും യുഎപിഎ യുമൊക്കെ ചാര്‍ത്തിക്കൊടുക്കുന്ന കേരള പോലീസ് ഇതുപോലുള്ള സ്ഥിരം കുറ്റവാളികള്‍ക്കെതിരെയും ആ ജാഗ്രത കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്നും വിടി ബല്‍റാം പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...