Connect with us

Hi, what are you looking for?

Exclusive

ഉളുപ്പുണ്ടോ ന്യായീകരിക്കാന്‍.. പോലീസിനെ എടുത്തിട്ട് പെരുമാറി..

ഒരു പാവപ്പെട്ട അമ്മയുടെ ജീവിതവരുമാനം തട്ടിത്തെറിപ്പിച്ചതും പോരാ അതിനെ ന്യായീകരിക്കാന്‍ പിണറായി പോലീസിനല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന് വിമര്‍ശനം. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജുകളില്‍ വ്യാപക പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ നടപടിയില്‍ ന്യയീകരണവുമായിട്ടാണ് പോലീസ് എത്തിയിരുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കച്ചവടം നടത്തിയതിനാണ് നടപടി എടുത്തത് എന്നാണ് പോലീസ് വിശദീകരണം. ഇവരോട് കൂടുതല്‍ എന്ത് പറയാനാണെന്ന് ജനങ്ങള്‍ ചോദിക്കുന്നു.

മീന്‍ വില്‍പ്പനയുമായി ബന്ധപെട്ടു പ്രചരിപ്പിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണെന്നാണ് പോലീസ് പറയുന്നത്. പാരിപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള ഡി കാറ്റഗറിയില്‍പെട്ട സ്ഥലത്തു കോവിഡ് പ്രോട്ടോകോള്‍ പ്രകാരം എല്ലാവിധ കച്ചവടങ്ങള്‍ക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചു കൊണ്ട് ചിലര്‍ മത്സ്യ കച്ചവടം നടത്തുകയും, ആളുകള്‍ കൂടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. ഇതിനെതിരെ പോലീസ് നടപടി സ്വീകരിച്ചതിനാല്‍ ചിലര്‍ ആസൂത്രിതമായി ചിത്രീകരിച്ച വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

അതേസമയം അപ്പോള്‍ മീന്‍കൊട്ട വലിച്ചെറിഞ്ഞത് എന്തിനാണെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. നിയമപ്രകാരമാണ് നടപടിയെടുക്കുന്നതെങ്കില്‍ മീന്‍ എറിഞ്ഞവര്‍ക്കെതിരേയും നടപടിയെടുക്കൂവെന്നും ഇത്തരത്തില്‍ ഇനിയും ന്യായീകരിക്കാന്‍ ഉളുപ്പുണ്ടോയെന്നും ചിലര്‍ ചോദിക്കുന്നു.

രണ്ട് ദിവസം മുന്‍പാണ് തിരുവനന്തപുരം അഞ്ചുതെങ്ങ് കൊച്ചുമേത്തന്‍ കടവില്‍ മേരി എന്ന സ്ത്രീക്ക് പോലീസില്‍ നിന്നും ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്. ഡി കാറ്റഗറിയില്‍ മീന്‍ വില്‍ക്കാന്‍ പാടില്ലെന്ന് പോലീസ് മേരിയോട് ആദ്യം വന്ന് പറഞ്ഞിരുന്നു.എന്നാല്‍ കച്ചവടം മുടങ്ങിയാല്‍ വലിയ നഷ്ടമുണ്ടാകുമെന്നതിനാല്‍ വീണ്ടും മേരി കച്ചവടം തുടരുകയായിരുന്നു. ഇതിനിടെ പൊലീസ് വീണ്ടും വരികയും മീന്‍കുട്ട അഴുക്കുചാലിലേയ്ക്ക് വലിച്ചെറിയുകയുകയുമായിരുന്നു. ആ അമ്മയുടെ സങ്കടത്തോടെയുള്ള വാക്കുകള്‍ കേട്ടാല്‍ എങ്ങനെ ഈ പോലീസിന് അവരെ ഭാഗം ന്യായീകരിക്കാന്‍ കഴിയും.. ഒന്നു കൂടെ കേട്ടു നോക്കൂ…

https://www.youtube.com/watch?v=TQusGjvnngw&t=3s

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...