Connect with us

Hi, what are you looking for?

Exclusive

സൂര്യയെ ഞെട്ടിച്ച ചെങ്കല്‍ ചൂളയിലെ ചെറുപ്പക്കാര്‍ മലയാള സിനിമയിലേക്ക്‌

സോഷ്യല്‍ മീഡിയ വഴി മലയാള സിനിമ ലോകത്തേക്ക് കാലെടുത്തു വെയ്ക്കുകയാണ് തിരുവനന്തപുരം ചെങ്കല്‍ ചൂളയിലെ ചെറുപ്പക്കാര്‍.

‘അയന്‍’ സിനിമയിലെ സൂര്യയുടെ ഡാന്‍സും ഫൈറ്റും അനുകരിച്ചാണ് ഇവര്‍ ജനഹൃദയങ്ങള്‍ കീഴടക്കിയത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ എന്ന ചിത്രത്തിലാണ് ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍ ആദ്യമായി മുഖം കാണിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇടുക്കിയിലെ കുട്ടിക്കാനത്ത് പുരോഗമിക്കുകയാണ്.

മൊബൈല്‍ കാമറ കൊണ്ട് അതിശയിപ്പിച്ച ചെങ്കല്‍ച്ചൂളയിലെ അഭിയും കൂട്ടരും ഇനി പ്രൊഫഷണല്‍ കാമറക്ക് മുന്നിലാണ് അണിനിരക്കുന്നത്. ഇവര്‍ പങ്കെടുത്ത ആദ്യ ദിവസത്തെ ഷൂട്ടിങ് പൂര്‍ത്തിയായി എന്ന റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.

തമിഴ് നടന്‍ അര്‍ജുനും നിക്കി ഗല്‍റാണിയുമാണ് ചിത്രത്തിലെ നായികാനായകന്മാര്‍. ബഹുഭാഷാ ചിത്രത്തിലൂടെയാണ് ഇവരുടെ അരങ്ങേറ്റം കൂടാതെ സിനിമ എന്ന വലിയ സ്വപ്നം യാഥാര്‍ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ചെങ്കല്‍ച്ചൂളയിലെ മിടുക്കന്മാര്‍.

വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരുന്നു. ഈ വീഡിയോയാണ് സൂര്യ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവെച്ചത്. ”ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു, സുരക്ഷിതരായിരിക്കൂ!”- എന്നാണ് സൂര്യ വീഡിയോ പങ്കുവെച്ച് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. സൂര്യ ഫാന്‍സ് കേരളയുടെ വീഡിയോയാണ് സൂര്യ ട്വിറ്ററില്‍ പങ്കുവെച്ചത്.

ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍ അഭിനയിച്ചു തകര്‍ത്ത അയനിലെ പണം തട്ടുന്ന ആക്ഷന്‍ രംഗമാണ് സീക്വന്‍സുകളോടെ ആദ്യം പകര്‍ത്തിയത്. തുടര്‍ന്ന് സൂര്യയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അയനിലെ തന്നെ ഗാനരംഗത്തിന്റെ പുനരാവിഷ്‌കാരവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം ലക്ഷകണക്കിന് പേരാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കണ്ടത്.സിനിമയില്‍ വലിയ ഉയരങ്ങളിലെത്താന്‍ ഈ മിടുക്കര്‍ക്ക് കഴിയും എന്ന് തന്നെയാണ് വിരുന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...