Connect with us

Hi, what are you looking for?

Exclusive

തള്ള് മതി പൊന്നമ്മച്ചീയെന്ന് പണിക്കര്‍ജീ വീണ നാണംകെട്ടു

കൊവിഡിന്റെ കാര്യത്തില്‍ കേരളം നമ്പര്‍ വണ്‍ ആണെന്ന് പറയുന്ന ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഈ നമ്പര്‍ വണ്‍ ഏത് കാര്യത്തിലാണ് മന്ത്രീ എന്നൊരു ചോദ്യവുമായി രാഷ്ട്രീയ നിരീക്ഷന്‍ ശ്രീജിത്ത് പണിക്കാരെത്തി. കൊവിഡ് കണക്ക് ദിവസവും കൂടി വരുന്ന കണക്കിലാണോ കേരളം നമ്പര്‍ വണ്‍ എന്നാണ് സംശയം. മന്ത്രിക്ക് ചെറിയ നാക്കുളുക്ക് വന്നതാകും. ക്ഷമിച്ചു കളയാന്‍ നമ്മുടെ പണിക്കര്‍ജിക്ക് ആയില്ല. ഒരു ദേശീയ മാധ്യമത്തിന് ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നല്‍കിയ അഭിമുഖം കണ്ട പ്രതികരണവുമായാണ് ശ്രീജിത്ത് പണിക്കര്‍ എത്തിയത്. കേരളത്തില്‍ കാര്യങ്ങളെല്ലാം എല്ലാം ശുഭമാണെന്നും മരണനിരക്ക് കുറവാണെന്നുമാണ് മന്ത്രി പറഞ്ഞത്.

ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കുക. മരുന്നില്ലാത്ത ഒരു പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ വിജയസൂചകമായി മരണനിരക്കിനെ പരിഗണിക്കുന്നത് ശരിയല്ല. അങ്ങനെയെങ്കില്‍ നിപ്പാ പ്രതിരോധത്തില്‍ കേരളം പരാജയപ്പെട്ടു എന്ന് പറയേണ്ടിവരും. രോഗം ബാധിച്ച 19ല്‍ 17 പേരും അന്ന് മരണപ്പെട്ടിരുന്നു. മരണനിരക്ക് ഏതാണ്ട് 90%. അതിനര്‍ത്ഥം നാം നിപ്പാ പ്രതിരോധത്തില്‍ പരാജയപ്പെട്ടു എന്നാണോ? അല്ലല്ലോ?

എന്തൊക്കെ വാദങ്ങളാണ് നാം കഴിഞ്ഞ ഒരു വര്‍ഷമായി പറയുന്നത്. കോണ്ടാക്ട് ട്രേസിങ് ആണ് നേട്ടമെന്ന് ആദ്യം പറഞ്ഞു. രോഗവ്യാപനം കുറച്ചെന്ന് പിന്നെ പറഞ്ഞു. മരണങ്ങളുടെ എണ്ണം കുറവെന്ന് അതിനു ശേഷം പറഞ്ഞു. പോസിറ്റിവിറ്റി കുറവെന്ന് പിന്നെ പറഞ്ഞു. മരണനിരക്കാണ് കുറവെന്ന് പിന്നീട് അവകാശവാദം. ടെസ്റ്റിന്റെ എണ്ണമെന്നും കൃത്യതയെന്നും അടുത്ത വാദം. സെറോപ്രിവലന്‍സ് ശതമാനമാണെന്ന് ഏതാനും ദിവസം മുന്‍പ്. ആസാമിന്റെ ഉദാഹരണം കാണിച്ചപ്പോള്‍ ജനസാന്ദ്രതയാണ് പ്രധാനമെന്ന് ഏറ്റവും പുതിയ വാദം. പലതവണ മാറ്റിയ നമ്മുടെ ഗോള്‍ പോസ്റ്റ് ഇപ്പോള്‍ ഗ്രൗണ്ടിലല്ല, ഗ്യാലറിയിലാണെന്നും ശ്രീജിത്ത് പരിഹസിക്കുന്നു.

ഇനിയെങ്കിലും ശാസ്ത്രീയമായ നടപടികള്‍ മാത്രം സ്വീകരിക്കുകയെന്നും യുക്തിസഹമായ വാദങ്ങള്‍ മാത്രം നിരത്തുകയെന്നും ശ്രീജിത്ത് ഉപദേശിക്കുന്നു. കോവിഡ് പ്രതിരോധം എന്നത് ഒരു ഒളിമ്പിക്‌സ് മത്സരയിനം അല്ല. മറ്റെല്ലാ സംസ്ഥാനങ്ങളെയും തോല്പിച്ച് നമ്പര്‍ വണ്‍ ആയിട്ട് നേടാനും മാത്രം കപ്പൊന്നും ബാക്കിയില്ലെന്നും വീണ ജോര്‍ജ്ജിനോട് പണിക്കര്‍ജി പറയുന്നു.

ഇവര്‍ ഈ തള്ളുന്നത് പൊളിഞ്ഞു പാളീസായ കേരള മോഡലിനെ പറ്റി തന്നെയല്ലേയെന്നും ചിലര്‍ കമന്റായി പരിഹസിക്കുന്നുണ്ട്. നമ്മുടെ സാമൂഹിക സ്ഥിതി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ മെച്ചപ്പെട്ടത് ആയതുകൊണ്ട് ഇപ്പോഴും ഇവിടെ ആളുകള്‍ ജീവനോടെ ഉണ്ട്.. അല്ലെങ്കില്‍ ഈ തള്ളൊക്ക കേള്‍ക്കാന്‍ ഇവിടെ കമ്മികള്‍ പോലും കാണില്ലായിരുന്നുവെന്നും ചിലര്‍ വിമര്‍ശിക്കുന്നു. അമേരിക്കയില്‍ നിന്ന് പണ്ടി വിളിച്ചത് വല്ല അന്തം കമ്മിയായിരിക്കുമെന്നും പരിഹാസമുണ്ട്. കൊവിഡിനെ തോല്‍പ്പിക്കുന്നതിന് പകരം ഇല്ലാത്ത നമ്പര്‍ വണ്‍ എന്ന മത്സരത്തില്‍ കപ്പടിക്കാനുള്ള ശ്രമം മാത്രമാണ് നടക്കുന്നതെന്നും വിമര്‍ശനമുണ്ട്. വീണ ആയാലും സീസണ്‍ ആയാലും ശരി പാര്‍ട്ടി എഴുതി കൊടുക്കുന്നു അവര്‍ വായിക്കുന്നുവെന്ന പരിഹാസ കമന്റു കൂടി കുറിച്ച് നിര്‍ത്തുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...