Connect with us

Hi, what are you looking for?

Exclusive

എടോ പോടോ എന്നൊന്നും വിളിക്കല്ലേ… പോലീസിനോട് തട്ടിക്കയറി യുവാവ്

മത്സ്യവില്‍പ്പന നടത്തിയ വയോധികയോട് പോലീസ് കാണിച്ച ക്രൂരതയോട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. എടിഎം കൗണ്ടറില്‍ സാമൂഹിക അകലം പാലിച്ചില്ലെന്ന് പറഞ്ഞ് പെറ്റിയടിച്ചപ്പോള്‍ ഗൗരിനന്ദയെന്ന ചുണകുട്ടി പോലീസിനോട് തട്ടിക്കയറി വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസിനോട് തട്ടിക്കയറി സംസാരിക്കുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നത്. എടാ പോടാ എന്നൊന്നും വിളിക്കല്ലെ സാറേയെന്നും ഞങ്ങള്‍ കുറ്റിയും പറിച്ചു വന്നതൊന്നുമല്ലെന്നും ചൂടായി കൊണ്ട് യുവാവ് സംസാരിക്കുകയാണ്. ഞങ്ങളെ പോലീസ് പഠിപ്പിക്കേണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. ശബ്ദം ഉയര്‍ത്തി സംസാരിക്കേണ്ടെന്നും കേരള പോലീസ് പറയുന്നുണ്ട്.

കുറ്റിയും പറിച്ച് എവിടുന്ന് വന്നു എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും ഇയാള്‍ ചോദിക്കുന്നുണ്ട്. ഇയാളുടെ അഡ്രസ്സും പോലീസ് ചോദിച്ച് എഴുതുന്നുണ്ട്. ഞങ്ങള്‍ ജനപ്രതിനിധികളാണെന്നും സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍ ഗതികേടു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നൊക്കെ സംഭവത്തില്‍ ഇടപ്പെട്ടുകൊണ്ട് മറ്റുള്ളവരും പറയുന്നത് വീഡിയോയില്‍ കാണാം.

പോലീസിപ്പോള്‍ ജനങ്ങളോട് ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്നും ജനങ്ങള്‍ക്ക് ഇവര്‍ ഉപദ്രവം മാത്രമാണ് ചെയ്യുന്നതെന്നും ചിലര്‍ വീഡിയോ കണ്ട് വിമര്‍ശിക്കുന്നു. ജയിലിലെ പ്രതികളോട് ബഹുമാനവും സ്‌നേഹവും കാണിക്കുന്ന പോലീസാണ് റോഡില്‍ ഇറങ്ങിയാല്‍ സാധാരണക്കാരുടെ കുത്തിന് പിടിക്കുന്നതെന്നും മറ്റ് ചിലര്‍ പറയുന്നു. പോലീസുകാര്‍ അവരുടെ നിലയും വിലയും സ്വയം കളഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇങ്ങനെ പോയാല്‍ പോലീസുകാരെ കയ്യേറ്റം ചെയ്യുന്ന കാലം വരുമെന്നും ചിലര്‍ പറയുന്നു. വീഡിയോ കണ്ടുനോക്കൂ…

https://www.youtube.com/watch?v=9Khwwl-oEL8

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...