Connect with us

Hi, what are you looking for?

Exclusive

ഒടുവില്‍ പ്രളയ സെസ് ഇന്നവസാനിക്കും നാളെ മുതല്‍ സാധനങ്ങള്‍ക്ക് വില കുറയും

പ്രളയത്തെ തുടര്‍ന്ന് കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ഏര്‍പ്പെടുത്തിയ പ്രത്യേക സെസ് ഇന്ന് അവസാനിക്കും. നാളെ മുതല്‍ പ്രളയ സെസ് ഉണ്ടാവില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. അഞ്ച് ശതമാനത്തിന് മുകളില്‍ ജി.എസ്.ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയത്. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു സെസ്.

2019 ആഗസ്റ്റ് ഒന്ന് മുതലാണ് കേരളത്തില്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. ഏകദേശം 1600 കോടി രൂപ പ്രളയ സെസായി പിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. പ്രളയ സെസ് ഒഴിവാക്കാന്‍ ബില്ലിങ് സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങള്‍ ലഭിക്കുന്ന ബില്ലില്‍ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ധനമന്ത്രി നിര്‍ദേശിച്ചു.

കഴിഞ്ഞ ബജറ്റില്‍ തന്നെ സെസ് ഇല്ലാതാവുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കാര്‍, ബൈക്ക്, ടി.വി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൊബൈല്‍ ഫോണ്‍, സിമന്റ്, പെയിന്റ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കെല്ലാം സെസ് ചുമത്തിയിരുന്നു.

ജൂലൈ 31 ഓടെ പ്രളയ സെസിന്റെ കാലാവധി അവസാനിക്കുന്നതിനാല്‍ ഇതിന് ശേഷം നടത്തുന്ന വില്‍പ്പനകള്‍ക്ക് പ്രളയ സെസ് ഈടാക്കാതിരിക്കാന്‍ വ്യാപാരികള്‍ തങ്ങളുടെ ബില്ലീംങ് സോഫ്‌ററ് വെയറുകളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.
പ്രളയത്തിലുണ്ടായ നാശ നഷ്ടങ്ങളില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിനുള്ള ഫണ്ട് കണ്ടെത്താനാണഅ സെസ് ഏര്‍പ്പെടുത്തിയത്.1000 കോടി രൂപയോളം ഇത് വഴി കണ്ടെത്താനായിരുന്നു സര്‍ക്കാറിന്റെ ലക്ഷ്യം എന്നാല്‍ 16000 കോടിയോളം രൂപ സര്‍ക്കാറിന് ഈ വക കിട്ടിയിട്ടുണ്ട്.

കോമ്പോസിഷന്‍ നികുതി തിരഞ്ഞൈടുത്ത നികുതിദായകരെയും അവശ്യ സാധന സേവനങ്ങളെയും സെസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

പ്രളയ സെസ് പിന്‍വലിക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 90 രൂപ കുറയും. അഞ്ച് ലക്ഷം രൂപ വിലയുള്ള കാറിന് 5000 രൂപയും കുറയുന്നതായിരിക്കും.

വാഹങ്ങള്‍ക്ക് പുറമേ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്,കമ്പ്യൂട്ടര്‍,ടിവി,റഫ്രിജേറ്റര്‍, മൈക്രോവേവ് ഓവന്‍, മിക്‌സി, വാഷിങ് മെഷീന്‍,വാട്ടര്‍ ഹീറ്റര്‍, ഫാന്‍ ,പൈപ്പ്,കിടക്ക,ക്യാമറ മരുന്നുകള്‍ 1000 രൂപയില്‍ കൂടുതലുളള തുണികള്‍, കണ്ണട,ചെരുപ്പ,ബാഗ്,സിമന്റ്,പെയിന്റ്, മാര്‍ബിള്‍, ടൈല്‍ ഫര്‍ണിച്ചര്‍, വയറിങ് കേബിള്‍,ഇന്‍ഷൂറന്‍സ് സിനിമ ടിക്കറ്റ് തുടങ്ങിയവയ്ക്ക്ായിരിക്കും വില കുറയുക.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...