Connect with us

Hi, what are you looking for?

Exclusive

എന്തിനാണ് പിടിച്ചുപറിയും അഴിഞ്ഞാട്ടവും, പോലീസിനെതിരെ സംവിധായകന്‍

മേരി എന്ന വയോധികയോട് കേരള പോലീസ് കാണിച്ച നെറികേട് ചൂണ്ടിക്കാണിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ പോലീസിനെ വിമര്‍ശിച്ച് സംവിധായകന്‍ അരുണ്‍ ഗോപിയും രംഗത്തെത്തി. സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണെന്ന് അരുണ്‍ ഗോപി ചൂണ്ടിക്കാണിക്കുന്നു.സര്‍ക്കാര്‍ നല്‍കുന്ന ഓണ ബോണസ്സിന് ഖജനാവ് നിറയ്ക്കാന്‍ ആണോ ഈ പിടിച്ചുപറിയും അഴിഞ്ഞാട്ടവും കാട്ടുന്നതെന്നാണ് അരുണ്‍ഗോപി ചോദിക്കുന്നത്.ഈ കോവിഡ് കാലത്തു സര്‍ക്കാര്‍ ശമ്പളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ എന്നാണു അദ്ദേഹം പരിഹാസരൂപേണ പറയുന്നത്.

അരുണ്‍ഗോപി പറയുന്നതിങ്ങനെ…നല്ലവരായ പോലീസ് സുഹൃത്തുക്കളെ ക്ഷമിക്കുക. നിങ്ങളില്‍ പെടാത്തവരായ പോലീസുകാര്‍ ഈ നാട്ടിലെ സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണ്. സര്‍ക്കാര്‍ നല്‍കുന്ന ഓണ ബോണസ്സിന് ഖജനാവ് നിറയ്ക്കാന്‍ ആണ് ഈ പിടിച്ചുപറിയും അഴിഞ്ഞാട്ടവും കാട്ടുന്നതെങ്കില്‍, ഇതൊന്നുമില്ലാത്ത ഒരു നേരത്തിന്റെ വിശപ്പിനു വഴികാണാന്‍ തെരുവില്‍ അലയുന്നവന്റെ ആളല്‍ കൂടി പരിഗണിക്കുക. ഈ കോവിഡ് കാലത്തു സര്‍ക്കാര്‍ ശമ്പളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെയന്നും അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മേരിയെന്ന വയോധികയുടെ മീന്‍കുട്ട പാരിപള്ളി എസ്ഐയും സംഘവും തട്ടിത്തെറിപ്പിച്ചത്. ഡി കാറ്റഗറിയില്‍പ്പെട്ട സ്ഥലത്ത് കച്ചവടം നിരോധിച്ചിരുന്നുവെന്നും ഇത് ലംഘിച്ച് മീന്‍ വില്‍പ്പന നടത്തിയതിനാണ് കച്ചവടം നിര്‍ത്തിച്ചതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.മീന്‍ വില്‍പ്പനയുമായി ബന്ധപെട്ടു പ്രചരിപ്പിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണെന്നാണ് പോലീസ് പറയുന്നത്. പാരിപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള ഡി കാറ്റഗറിയില്‍പെട്ട സ്ഥലത്തു കോവിഡ് പ്രോട്ടോകോള്‍ പ്രകാരം എല്ലാവിധ കച്ചവടങ്ങള്‍ക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചു കൊണ്ട് ചിലര്‍ മത്സ്യ കച്ചവടം നടത്തുകയും, ആളുകള്‍ കൂടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. ഇതിനെതിരെ പോലീസ് നടപടി സ്വീകരിച്ചതിനാല്‍ ചിലര്‍ ആസൂത്രിതമായി ചിത്രീകരിച്ച വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

അതേസമയം അപ്പോള്‍ മീന്‍കൊട്ട വലിച്ചെറിഞ്ഞത് എന്തിനാണെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. നിയമപ്രകാരമാണ് നടപടിയെടുക്കുന്നതെങ്കില്‍ മീന്‍ എറിഞ്ഞവര്‍ക്കെതിരേയും നടപടിയെടുക്കൂവെന്നും ഇത്തരത്തില്‍ ഇനിയും ന്യായീകരിക്കാന്‍ ഉളുപ്പുണ്ടോയെന്നും ചിലര്‍ ചോദിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...