Connect with us

Hi, what are you looking for?

Exclusive

‘നിങ്ങള്‍ തെരഞ്ഞെടുത്ത പൊതു ജീവിതം മൈക്രോസ്‌കോപ്പിനും താഴെ, മാധ്യമങ്ങളുടെ വായ മൂടികെട്ടാന്‍ കഴിയില്ല’ -ശില്‍പ ഷെട്ടിയോട് കോടതി

പ്രശസ്ത ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്ക നീലചിത്ര നിര്‍മ്മാണത്തില്‍ പങ്കുണ്ടെന്ന കാര്യം കഴിഞ്ഞ ദിവസം പുറത്ത് വനന്ിരുന്നു. കേസില്‍ കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് റിമാന്‍ഡില്‍ ആക്കുകയും ചെയ്തിരുന്നു. നീലചിത്ര വ്യവസായതത്ില്‍ ഭാര്യയും നടയുമായ ശില്‍പയ്ക്കും പങ്കുണ്ടോ എന്ന സംശയവും നിലനിന്നിരുന്നു. മാത്രമല്ല ഇതേപറ്റിയുള്ള വാര്‍ത്തകള്‍ പത്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ പരാതിയുമായി കോടതിയിലെത്തി ശില്‍പയ്ക്ക് നേരിട്ടത് കനത്ത തിരിച്ചടി.

മാധ്യമങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയയ്ക്കെതിരേയുമായിരുന്നു ബോളിവുഡ് നടി ശില്‍പ ഷെട്ടി കേസ് നല്‍കിയത്. എന്നാല്‍ കേസ് മാനനഷ്ടത്തിന്റെ പരിധിയില്‍ വരില്ലെന്ന് ബോംബെ ഹൈക്കോടതി. അശ്ളീല ചിത്ര നിര്‍മ്മാണ – വിതരണക്കേസില്‍ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെയാണ് ശില്‍പ്പ മാനനഷ്ടക്കേസ് നല്‍കിയത്. തന്റെ അന്തസിന് കോട്ടം തട്ടുന്ന വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചത് ചൂണ്ടിക്കാട്ടിയാണ് 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ശില്‍പ ഹര്‍ജി നല്‍കിയത് .

അതെ സമയം ശില്‍പ്പയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍നിന്ന് സോഷ്യല്‍ മീഡിയയെയോ മാധ്യമങ്ങളെയോ തടയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു .പോലീസ് പറഞ്ഞ കാര്യം റിപ്പോര്‍ട്ട് ചെയ്താല്‍ അത് അന്തസ്സിനെ കളങ്കപ്പെടുത്താനാണെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി .

പൊതുജീവിതം നിങ്ങള്‍ തിരഞ്ഞെടുത്തതല്ലേ? നിങ്ങളുടെ ജീവിതം മൈക്രോസ്‌കോപ്പിന് താഴെയാണ്. മൊഴി രേഖപ്പെടുത്തിയപ്പോള്‍ ഭര്‍ത്താവുമായി വഴക്കിട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്തതില്‍ എന്താണ് കുഴപ്പം? നിങ്ങള്‍ ഒരു മനുഷ്യനാണെന്നതിന്റെ തെളിവാണിത്. സംഭവം നടക്കുന്നത് നിങ്ങളുടെ വീട്ടില്‍ കുടുംബാംഗങ്ങള്‍ മാത്രമുള്ളപ്പോള്‍ അല്ല. പോലീസും മറ്റ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

അതേസമയം മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്ന ഇടപെടലുകള്‍ കോടതി നടത്തില്ലെന്നും ചൂണ്ടിക്കാട്ടി. മാധ്യമ സ്വാതന്ത്ര്യവും വ്യക്തിയുടെ സ്വകാര്യതയും സന്തുലിതമായി മുന്നോട്ട് പോകണം എന്നും കോടതി നിര്‍ദേശിച്ചു . എന്നാല്‍ നടിയുടെ കുഞ്ഞുങ്ങളെ പ്രശ്നത്തിലേക്ക് വലിച്ചിടുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.

ഇത്തരം റിപ്പോര്‍ട്ടുകള്‍ തന്റെ മാന്യതയെ ഹനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണ് എന്നാണ് ശില്‍പ ചൂണ്ടിക്കാണിക്കുന്നത്. ഇത് പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങള്‍ നിരുപാധികം മാപ്പ് പറയണമെന്നും ഇത്തരം ഉള്ളടക്കങ്ങള്‍ എടുത്തുകളയണമെന്നും, വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് 25 കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ശില്‍പയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...