Connect with us

Hi, what are you looking for?

Exclusive

വൃദ്ധയുടെ മത്സ്യം വലിച്ചെറിഞ്ഞ പോലീസ്, പിണറായി ചെവിയില്‍ നുള്ളിക്കോയെന്ന് ഹരീഷ്

ഒരു വൃദ്ധയായ സ്ത്രീയോട് പോലീസ് കാണിച്ച ക്രൂരതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോഡരികിലെ പുരയിടത്തില്‍വെച്ച് മത്സ്യക്കച്ചവടം ചെയ്ത വൃദ്ധയുടെ മത്സ്യം പാരിപ്പള്ളി പോലീസ് വലിച്ചെറിഞ്ഞ സംഭവമാണ് ചര്‍ച്ചയാകുന്നത്. പാരിപ്പള്ളി പരവൂര്‍ റോഡില്‍ പാമ്പുറത്താണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിയായ മേരി എന്ന വൃദ്ധയാണ് മത്സ്യക്കച്ചവടം നടത്തിയിരുന്നത്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് പോലീസ് ഇവരുടെ മത്സ്യം തട്ടിയെറിയുകയായിരുന്നു. ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശമാണെങ്കിലും തിരക്കുകള്‍ ഇല്ലാതെ ഒറ്റയ്ക്കിരുന്ന് മത്സ്യക്കച്ചവടം ചെയ്യുകയായിരുന്നു വൃദ്ധ. നേരത്തെയും ഇവിടെ മത്സ്യം വില്‍ക്കാന്‍ പാടില്ലെന്ന് പോലീസ് വിലക്കിയിട്ടുണ്ടായിരുന്നുവെന്നാണ് ഈ സ്ത്രീ പറയുന്നത്.

മുതലപ്പൊഴിയില്‍ നിന്നാണ് ഇവര്‍ മത്സ്യം വാങ്ങി ഇവിടെ കൊണ്ടു വരുന്നത്. 16000 രൂപയുടെ മത്സ്യം ഉണ്ടായിരുന്നുവെന്നും 500 രൂപക്ക് മാത്രമേ വില്‍പ്പന നടത്തിയുള്ളെന്നും സ്ത്രീ പറയുന്നു. വില്പനക്കായി പലകയുടെ തട്ടില്‍ വച്ചിരുന്ന മീന്‍ തട്ടോടുകൂടി എടുത്തെറിഞ്ഞ പോലീസ് വലിയ ചരുവത്തില്‍ ഇരുന്ന മീനും പുരയിടത്തിലേക്ക് എറിഞ്ഞു എന്നാണ് ഈ അമ്മ പറയുന്നത്. ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഹരീഷ് വാസുദേവനും രംഗത്തെത്തി. രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പ്പെടെ ആറോളം പേരുടെ അന്നമാണ് പോലീസ് നിഷ്‌കരുണം തട്ടിത്തെറിപ്പിച്ചത്. തിരക്കുകളില്ലാതെ മത്സ്യക്കച്ചവടം ചെയ്യുകയായിരുന്ന സമയത്ത് പോലീസെത്തി പ്രകോപനം സൃഷ്ടിച്ച് മത്സ്യം അഴുക്ക് ചാലിലേക്ക് വലിച്ചെറിയുകയായിരുന്നു. ആയിരം കോടിയുടെ സര്‍ക്കാര്‍ പി ആര്‍ പരസ്യങ്ങളേക്കാള്‍ ശക്തിയുണ്ട് ഈ ഒരൊറ്റ വീഡിയോയ്ക്ക് എന്നാണ് ഹരീഷ് വാസുദേവന്‍ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് പറഞ്ഞത്.

മനുഷ്യത്വമില്ലാത്ത മൃഗങ്ങളാണോ പോലീസില്‍ എന്നാണ് ഹരീഷ് വാസുദേവന്‍ ചോദിക്കുന്നത്. ഈ സ്ത്രീയുടെ വിശദാംശങ്ങള്‍ അറിയാവുന്നവര്‍ തരിക, ഈ ക്രൂരത ചെയ്തവന്മാരെക്കൊണ്ട് ഇതിനു വില കൊടുപ്പിച്ചില്ലെങ്കില്‍ ഞാനൊന്നും ഇനിയീ തൊഴിലില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ഹരീഷ് വാസുദേവന്‍ പറയുന്നു. സ്ത്രീയെ കുറിച്ചുള്ള വിവരം ലഭിച്ച ഹരീഷ് വീണ്ടും പോസ്റ്റിടുകയുണ്ടായി. മുഖ്യമന്ത്രിക്കുള്ള ചോദ്യവുമായാണ് ഹരീഷ് എത്തിയത്.

അപ്പൊ പറ മുഖ്യമന്ത്രീ…അഞ്ചു തെങ്ങ് കൊച്ചുമേത്തന്‍ കടവിലെ മേരിയും കുടുംബവും കടുത്ത സിപിഎം അനുഭവികളാണ്. അങ്ങയുടെ വലിയ ആരാധകരാണ്. ദാരിദ്രം സഹിക്കവയ്യാതെയാണ് മേരി ചേച്ചി മിനിഞ്ഞാന്ന് 16,000 രൂപ മുടക്കി മത്സ്യം വാങ്ങി വില്‍ക്കാന്‍ ഇറങ്ങിയത്. നിയമപ്രകാരം കുറ്റം ചെയ്‌തെങ്കില്‍ പൊലീസിന് കൂടിപ്പോയാല്‍ ഫൈന്‍ അടിക്കാം, വണ്ടി പിടിക്കാം.ആ മത്സ്യം മുഴുവന്‍ നശിപ്പിക്കാന്‍ കേരളാ പൊലീസിന് എന്തധികാരമെന്നും ഹരീഷ് ചോദിക്കുന്നു.

അപ്പോള്‍, ആ മത്സ്യം അധികാരം ദുര്‍വിനോയോഗം ചെയ്തു നശിപ്പിച്ച പൊലീസുകാരെ കണ്ടു പിടിക്കണം. അവര്‍ മേരി ചേച്ചിയ്ക്ക് ആ മത്സ്യം വാങ്ങിക്കൊടുക്കണം. എന്നിട്ട് നിയമപ്രകാരമുള്ള ഫൈന്‍ അടപ്പിക്കുകയും വേണം.ഇത് എപ്പോള്‍ പറ്റും? ആര് ചെയ്യും? എന്നും ഹരീഷ് ചോദിക്കുന്നു. മേരി ചേച്ചിയെ പോലുള്ളവര്‍ക്ക് നഷ്ടപ്പെട്ട ഈ സര്‍ക്കാരിനുള്ള വിശ്വാസം എപ്പോള്‍ തിരിച്ചു കൊടുക്കാന്‍ പറ്റും? പോലീസ് തെറ്റു ചെയ്താല്‍ സ്റ്റേറ്റ് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് പോലീസിനെ ആര് പഠിപ്പിക്കും?
സര്‍ക്കാരിന് ഇത് പറ്റില്ലെന്ന് വ്യക്തമായി പറഞ്ഞാല്‍ ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നും ഹരീഷ് പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...