Connect with us

Hi, what are you looking for?

Exclusive

നടി ഷക്കീല മരിച്ചു?

സോഷ്യല്‍ മീഡിയയില്‍ സിനിമാക്കാരെ വ്യാജമായി കൊല്ലുന്നത് ചിലരുടെ പതിവാണ്. ചിലരെ ഒന്നിലധിം തവണ കൊല്ലുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇത്തരം പ്രചരണത്തിനോട്് പ്രകോപനത്തോടെയാകും ‘കൊല്ലപ്പെട്ടവര്‍’ പ്രതികരിക്കുക. എന്നാല്‍ ഇവിടെ ഷകീലയുടെ പ്രതികരണം വ്യത്യസ്തമാണ്. നല്ല ഇംഗ്ലീഷില്‍ കേരളത്തിലെ സ്‌നേഹത്തിന് നന്ദി പറയുകയാണ് അവര്‍. ആരോ ഒരു തെറ്റായ പ്രചരണം നടത്തി. എന്നാല്‍ തന്നെ സ്‌നേഹിക്കുന്നവര്‍ അതിനോട് പ്രതിരിച്ച വിധത്തെയാണ് ഷക്കീല സ്‌നേഹത്തോടെ ചേര്‍ത്തു നിര്‍ത്തുന്നത്.

അടിപൊളി ഇംഗ്ലീഷിലാണ് ഷക്കീലയുടെ പ്രതികരണം. ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് വാക്കുകളില്‍ വ്യക്തം. മാത്രമല്ല പഴയ തടിയും ഇല്ല. തീര്‍ത്തും സുന്ദരി. അങ്ങനെ ട്വിറ്ററില്‍ ഷക്കീല ഇട്ട വീഡിയോ വൈറലാകുകയാണ്. വ്യാജമായ കൊന്നവനെ ചീത്ത പറയാത്ത പോസിറ്റീവ് സമീപനവും ഇംഗ്ലീഷ് ഭാഷയിലെ കൈയടക്കവുമാണ് വീഡിയോയെ താരമാക്കുന്നത്.

എല്ലാവര്‍ക്കും നമസ്‌കാരം.. അസലാമും അലൈക്കും… ഞാന്‍ നിങ്ങളുടെ ഷക്കീല. ഐ ഹേര്‍ഡ് സം ന്യൂസ്.. ഇന്നലെ ദാറ്റ് ഐ ആം നോ മോര്‍.. അഫ്കോഴ്സ് നോട്ട്.. നത്തിങ് ലൈക്ക് ദാറ്റ്…. അയാം ഹിയര്‍. വെരിഹെല്‍ത്തി വെരി ഹാപ്പി. വിത്ത് ബിഗ് സൈമൈല്‍. താങ്ക് ഫോര്‍ ദി കെയര്‍ ഫോര്‍ കേരള…-ഇതു പറയുന്നത് നടി ഷക്കീലയാണ്. ഷക്കീല മരിച്ചുവെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണ് ഇത്.

കേരളം നല്‍കുന്ന കരുതലിന് നന്ദി പറയുന്നു. ആരോ തെറ്റായ വാര്‍ത്ത നല്‍കി. എന്നാല്‍ അതിന് ശേഷം നിരവധി കോളുകള്‍ തന്നെ തേടിയെത്തി. കേരളം എങ്ങനെയാണ് തന്നെ കണക്കിലെടുക്കുന്നുവെന്നതിന് തെളിവാണ് ഇത്. അതുകൊണ്ട് തന്നെ വ്യാജ പ്രചരണം നടത്തിയ ആളോടും പരിഭവമില്ല. തന്നെ മറ്റുള്ളവര്‍ എത്രത്തോളം പരിഗണിക്കുന്നുവെന്ന് മനസ്സിലാക്കി തന്നതു കൊണ്ടാണിതെന്ന് ഷ്‌ക്കീല പറയുന്നു. എന്ന വീണ്ടും ശ്രദ്ധിക്കാന്‍ നിങ്ങളെ പ്രാപ്തമാക്കിയത് ആ തെറ്റായ ന്യൂസാണ്-ഷക്കീല പറയുന്നു.

നടി ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമത്തില്‍ വ്യാജപ്രചരണം ഇന്നലെയാണ് ഉണ്ടായത്. ഇതോടെയാണ് സംഭവത്തില്‍ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയത്. താന്‍ വളരെ ആരോഗ്യവതിയോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. തനിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്-ഷക്കീല പറഞ്ഞു.

ആരോ തന്നേക്കുറിച്ച് ഒരു മോശംവാര്‍ത്ത ചെയ്തു, പക്ഷേ സംഗതിയുടെ നിജസ്ഥിതി അറിയാന്‍ നിരവധി പേരാണ് വിളിച്ചത്. ആ വാര്‍ത്ത നല്‍കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓര്‍ത്തതെന്നും താരം പറയുന്നു-ഷക്കീല പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...