Connect with us

Hi, what are you looking for?

Exclusive

ഹിമാചലില്‍ മലയുടെ ഒരു ഭാഗം അടര്‍ന്നു വീണു, ദേശീയപാത ഒലിച്ചുപോയി, ടൂറിസ്റ്റുകള്‍ കുടുങ്ങി; വീഡിയോ വൈറല്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയിലെ പലഭാഗങ്ങളിലും വ്യാപകമായ മഴ ലഭിക്കുന്നുണ്ട്. കനത്ത മഴയെതുടര്‍ന്ന് പല സംസ്ഥാനങ്ങളിലും വെളളപ്പൊക്കവും മണ്ണിടിച്ചിലും കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. മഹാരാഷ്ട്ര,കര്‍ണാടക,ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് കനത്ത മഴ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്.

ഞെട്ടിക്കുന്ന ഒരു മണ്ണിടിച്ചലിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ മണിക്കൂറില്‍ പുറത്തെത്തിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലാണഅ ഇത് നടന്നിരിക്കുന്നത്. ഈ മണ്ണിടിച്ചലിനെ തുടര്‍ന്ന് നൂറ് മീറ്ററോളം ദൈര്‍ഷ്യമുള്ള റോഡ് ഉള്‍പ്പെടുന്ന മലയുടെ ഒരു ഭാഗം ഇടിഞ്ഞിറങ്ങുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങള്‍ വഴി ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അതി ഭീകരവും ഞെട്ടിക്കുന്നതുമായ ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍ ഉള്ളത്. വെള്ളിയാഴ്ച പുലര്‍ച്ചെ സിര്‍മൗര്‍ ജില്ലയിലെ കാളിദംഗിലാണ് സംഭവം നടന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ദേശീയ പാത 707 ല്‍ ഗതാഗതം മുടങ്ങിയിരിക്കുകയാണ്.

പവോന്‍ഡ സാഹിബ്-ഷില്ലായ് ഹട്‌കോട്ടി ദേശീയ പാതയുടെ ഭാഗമാണ് ഇടിഞ്ഞിരിക്കുന്ന മല. ഈ മലയെ ചുറ്റി കടന്നു പോകുന്ന റോഡ് ഉള്‍പ്പെടുന്ന മലയുടെ ഭാഗം ഇടിഞ്ഞ് താഴുന്നതാണ് വീഡിയോയില്‍ ഉള്ളത്. നിമിഷങ്ങള്‍ക്കുള്ളില്‍ നൂറ് മീറ്ററോളം റോഡ് ഇങ്ങനെ അപ്രത്യക്ഷമായി. അതേസമയം സംഭവത്തില്‍ ആളപായം ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

കനത്ത മഴയും മേഘവിസ്‌ഫോടനവും മൂലം ഏതാനും ദിവസങ്ങളായി ഹിമാചല്‍ മേഖലയിലെ നിരവധി ഇടങ്ങളില്‍ കനത്ത മഴയും മിന്നല്‍ പ്രളയവും ഉണ്ടായിരുന്നു. മണ്ണിടിച്ചലിനെ തുടര്‍ന്ന് സിര്‍മൗര്‍ ജില്ലയിലെ മറ്റൊരു അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും ഒന്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇന്നുണ്ടായ മണ്ണിടിച്ചില്‍ മൂലം ലഹൗല്‍ സ്പിറ്റി മേഖലയില്‍ 175 വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

https://www.youtube.com/watch?v=RZwh4FHV70Q

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...