Connect with us

Hi, what are you looking for?

Exclusive

ബക്രീദ് ഇളവ് , കോവിഡ് മൂന്നു ഇരട്ടി പിണറായിക്കെതിരെ വടി എടുക്കാൻ സുപ്രീംകോടതി

ബക്രീദിനോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകിയ സംസ്ഥാന സർക്കാറിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി രംഗത്ത് വന്നത് നമ്മൾ കണ്ടതാണ് . മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴിപ്പെടരുതായിരുന്നു എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കാറ്റഗറി ഡിയില്‍ കടകള്‍ തുറക്കാന്‍ അനുവദിച്ചത് ഗുരുതര വിഷയമെന്നും കോടതി നിരീക്ഷിചിരുന്നു . വ്യാപാരികളുടെ സമ്മര്‍ദ്ദത്തിന് വഴിപ്പെട്ടുള്ള കേരള സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.


എന്നാൽ എസ് ഡി പി ഐ ബന്ധം കൊണ്ടാണ് പല ഇടങ്ങളിലും സിപിഎം ജയിച്ചത് എന്ന് മലയാളികളായ എല്ലാവര്ക്കും അറിയാവുന്നതാണ്. അതിനായി കൃത്യമായ ഒരു പാലമായി മുഹമ്മദ് റിയാസിനെ നിയമിക്കുകയും ചെയ്തീട്ടുണ്ട്, അതിനു ലഭിക്കാവുന്നതിൽ ഏറ്റവും വലിയ മന്ത്രി സ്ഥാനം വരെ പാരിതോഷികമായി നൽകുകയും ചെയ്തിരുന്നു. മുഹമ്മദ് റിയാസിനും പരിവാരങ്ങൾക്കും വേണ്ടിയാണ് ഇത്രയും രൂക്ഷമായ പ്രതിസന്ധിയിൽ നിന്നും ഒരു വിധം കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്കാണ് ബക്രീദിന്റെ പേരിൽ നൽകിയ ഇളവുകൾ കടക്കൽ കത്തിവെച്ചിരിക്കുന്നതു എന്ന രൂക്ഷ വിമർശനങ്ങൾ സമൂഹത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നും ഉണ്ടായതാണ്.


വൈകിയവേളയിലായതിനാല്‍ ഉത്തരവ് റദ്ദാക്കുന്നില്ലെന്നാണ് അന്ന് കോടതി പ്രസ്താവിച്ചത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ബക്രീദ് കാലത്ത് കടകള്‍ തുറക്കുന്നതില്‍ കേരളം ഇളവുകള്‍ നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിശോധിക്കുകയായിരുന്നു കോടതി. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ റോഹിങ്ഗ്യന്‍ നരിമാനും പി ആര്‍ ഗവായിയും ഉത്തരവ് പുറപ്പെടുവിച്ചത്.അഞ്ചു ശതമാനം ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ അവസ്യസാധനങ്ങള്‍ വില്‍ക്കാന്‍ നേരത്തെ അനുമതി നല്‍കിട്ടില്ല എന്നും സുപ്രീം കോടതി നിരീക്ഷിചിരുന്നു . മതപരമായ ആചാരങ്ങളേക്കാള്‍ വലുതാണ് പൗരന്റെ ജീവിക്കാനുള്ള അവകാശമെന്നും കോടതി അഭിപ്രായപ്പെട്ടു.


അതെ സമയം കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് നൽകിയ ലോക്ക്ഡൗൺ ഇളവുകൾ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിങ്‌വിയും രംഗത്ത് വന്നിരുന്നു . കന്‍വാര്‍ യാത്ര നടത്തുന്നത് തെറ്റാണെങ്കില്‍ പെരുന്നാള്‍ ആഘോഷവും തെറ്റാണെന്നും കേരളം ഇപ്പോഴും കോവിഡിന്റെ പിടിയിലാണെന്ന് മറക്കരുതെന്നും സിങ്‌വി പ്രസ്താവിച്ചു.
ജൂലായ് 20ന് ലോക് ഡൗൺ ഇളവുകളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കേരളത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. സമ്മർദ്ദങ്ങൾക്കു വഴങ്ങിയുള്ള ഇളവുകൾ കാണിക്കുന്നത് സംസ്ഥാനത്തെ ദയനീയമായ സ്ഥിതിയാണെന്നും ഇളവുകളെ തുടർന്ന് രോഗവ്യാപനമുണ്ടായാൽ സർക്കാർ നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് ആർ എഫ് നരിമാൻ അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു.


വിധി പ്രസ്താവിക്കുന്നതിനു തലേ ദിവസം (ജൂലായ് 19) കേരളത്തിൽ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 9931 ആയിരുന്നു .
ഒരാഴ്ചക്ക് ശേഷം ഇന്നലെ അത് 22,129 ആയി വർദ്ധിച്ചിക്കിരുന്നു. ഇന്ത്യയിൽ ആകെ ഇന്നലെ റിപ്പോർട്ട് ചെയ്തത് 29,689 പുതിയ കേസുകൾ മാത്രമാണെന്നോർക്കണം . അതായത് കേരളത്തെ ഒഴിച്ച് നിർത്തിയാൽ 130 കോടി വരുന്ന മഹാരാജ്യത്ത് മുഴുവൻ സംസ്ഥാനങ്ങളിലും ഇന്നലെ ഏഴായിരത്തിൽ പരം പുതിയ കേസുകൾ മാത്രം ആണ് ഉണ്ടായത് . കഴിഞ്ഞ ആഴ്ചയിലുണ്ടായ ഗുരുതരമായ പിഴവിൻ്റെ ഫലമാണ് ഇപ്പോൾ കേരളം അനുഭവിക്കുന്നത് എന്ന് വ്യക്തമാണ് . ബഹു.സുപ്രീം കോടതി കോവിഡ് വ്യാപനം തടയുന്നതിൽ സംഭവിച്ച ഗുരുതര പിഴവിന് കേരള സർക്കാരിനെതിരെ കൃത്യമായ മുന്നറിയീപ്പ് നൽകിയിരുന്നതാണ് നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ടി വരും എന്നത് , ഇപ്പോളത്തെ സാഹചര്യത്തിൽ ഏകദേശം മൂന്നിരട്ടിയോളം കോവിഡ് കൂടിയ സാഹചര്യത്തിൽ സുപ്രീംകോടതി നടപടി സ്വീകരിക്കുമോ എന്ന് കാത്തിരുന്ന് കാണാം .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...