Connect with us

Hi, what are you looking for?

Exclusive

ഭൂമിയെ കാത്തിരിക്കുന്നത് വന്‍ പ്രളയം! മുന്നറിയിപ്പുമായി നാസ

ഇനി വരാന്‍ പോകുന്നത് പ്രളയ കാലമെന്ന് മുന്നറിയിപ്പുമായി നാസ. ലോകത്തെ കാത്തിരിക്കുന്നത് വലിയ പ്രളയമായിരിക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്. സമുദ്രനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന നാസയുടെ സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന വിവരം ഉള്ളത്. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന മാറ്റം 2030കളുടെ പകുതിയില്‍ തുടര്‍ പ്രളയമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് നാസയുടെ പഠനം പുറത്തുവരുന്നത്.

ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു പ്രത്യേക ‘ചലനം’ കാരണം സമുദ്രനിരപ്പ് ഉയരുന്നതാണ് വലിയ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യതയുള്ള പ്രളയത്തിലേക്ക് വഴിമാറുക എന്നാണ് പറയുന്നത്. ചന്ദ്രന്റെ ചലനംകൊണ്ട് സമുദ്രനിരപ്പ് വലിയതോതില്‍ ഉയരുകയും തീരപ്രദേശങ്ങള്‍ വെള്ളത്തിലാകുകയും ചെയ്യും. ചന്ദ്രന്റെയും ഭൂമിയുടെയും സൂര്യന്റെയും സ്ഥാനങ്ങളെ ആശ്രയിച്ച് ചിലപ്പോള്‍ ഒരു മാസമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന ക്ലസ്റ്ററുകളില്‍ വെള്ളപ്പൊക്കം ഉണ്ടാകും. ചിലപ്പോള്‍ മാസത്തില്‍ 15 തവണവരെ വെള്ളപ്പൊക്കമുണ്ടാകാം. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂര്‍ത്തിയാക്കാന്‍ 18.6 വര്‍ഷം എടുക്കും.

ഇതില്‍ പകുതി കാലം പ്രളയമുണ്ടാകുമെന്നാണ് നിഗമനം. ചന്ദ്രന്റെ ചലനം എപ്പോഴുമുണ്ട്. താപനംമൂലം ഉയരുന്ന സമുദ്രനിരപ്പും ചന്ദ്രന്റെ ചലനവുംകൂടി ചേരുമ്പോഴാണ് അപകടകരമായ ഉയര്‍ച്ചയുണ്ടാകുന്നത്. വേലിയേറ്റങ്ങളുടെ തോത് കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകും. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും ചേരുമ്പോള്‍ ലോകത്തെ കാത്തിരിക്കുന്നത് വലിയ ഭീഷണിയാണെന്നാണ് പറയുന്നത്. ദുരന്ത സാധ്യത നേരിടാന്‍ തയ്യാറെടുപ്പ് അത്യാവശ്യമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഹവായ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഫില്‍ തോംസന്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനംമൂലം യുഎസില്‍ 2019ല്‍ ഉണ്ടായത് 600 പ്രളയമാണ്.

വേലിയേറ്റം തീരപ്രദേശത്തെ പതിവ് സംഭവമാണ്. പക്ഷേ, ഗവേഷകരുടെ പ്രവചനം ഈ വേലിയേറ്റങ്ങള്‍ സാധാരണയില്‍ കവിഞ്ഞ് വലിയ അപകടം സൃഷ്ടിക്കുമെന്നാണ് വ്യക്തമാക്കുന്നത്. വേലിയേറ്റ സമയങ്ങളില്‍ തിര ശരാശരി രണ്ട് അടിവരെയാണ് ഉയരുക. എന്നാല്‍, ഈ ഘട്ടത്തില്‍ കൂടുതല്‍ ഉയരത്തില്‍ പൊങ്ങുമെന്നാണ് വ്യക്തമാകുന്നത്.ഇത് വലിയ നാശത്തിലേക്കാണ് ലോകത്തെ കൊണ്ടെത്തിക്കുക.

ഇപ്പോള്‍ തന്നെ ചൈനയിലും ജര്‍മ്മനിയിലും ബെല്‍ജിയത്തിലുമെല്ലാം വന്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഒരു നഗരത്തെ അല്ലെങ്കില്‍ ഗ്രാമം മുഴുവന്‍ മുങ്ങിത്താഴുന്ന അവസ്ഥയിലേക്കാണ് പ്രളയം കൊണ്ടെത്തിച്ചിരിക്കുന്നത്. മനുഷ്യന്റെ ആവാസ വ്യവസ്ഥ തന്നെ അപാടെ തകര്‍ക്കാന്‍ ശേഷിയുടെ വന്‍ പ്രളയമാകാം ഇനി വരാന്‍ പോകുന്നതെന്നാണ് വിലയിരുത്തല്‍.

https://www.youtube.com/watch?v=Ha6tSTfzP9Q

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...