Connect with us

Hi, what are you looking for?

Cinema

കിറ്റെക്‌സിനു പിന്നാലെ.. മോഹന്‍ലാലും തെലുങ്കാനയിലേക്ക്..! ഇത് പിണറായിക്ക് വെല്ലുവിളി

കോവിഡ് പ്രതിസന്ധികള്‍ തുടരുന്നതിനിടെ സിനിമാ ഷൂട്ടിങ് അനുമതിക്കായുള്ള കാത്തിരിപ്പ് നീളുന്നു. കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ സംസ്ഥാനത്തുടനീളം നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയാണ്.. വ്യാപാരികളെ മറ്റൊരു രീതിയില്‍ കളിച്ചാല്‍ സര്‍ക്കാര്‍ നേരിടുമെന്നും അത് മനസ്സിലാക്കി കളിച്ചാല്‍ മതിയെന്നുമുള്ള ധിക്കാര പ്രതികരണമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായിരുന്നത്. പിണറായി വിജയന്റെ ഈ മറുപടി ഇനി സിനിമാക്കാരിലും ഏല്‍ക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കാരണം മറ്റൊന്നുമല്ല, സിനിമാക്കാരും സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ്.

സിനിമ തൊഴിലാളികള്‍ സര്‍ക്കാരിനോട് പറയുവാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ തുറന്നടിച്ചു പറഞ്ഞ് പ്രോടൊക്ഷന്‍ കണ്‍ട്രോളര്‍ ബാതുഷായും,സംവിധായിക വിധു വിന്‍സെന്റും രംഗത്തെത്തി. കൊവിഡിന്റെ രണ്ടാം വരവോടെ സിനിമ വ്യവസായം വീണ്ടും പെട്ടിയിലാവുകയായിരുന്നു. എന്നാല്‍ കൊവിഡിന്റെ ആദ്യ തരംഗത്തെക്കാളും സംസ്ഥാനത്തെ സിനിമ തൊഴിലാളികളെ രണ്ടാംതരംഗം വളരെ മോശമായാണ് ബാധിച്ചിരിക്കുന്നത്.

അതിനാല്‍ എത്രയും പെട്ടന്ന് തിയറ്റര്‍ തുറക്കുന്നതിലും ഷൂട്ടിങ്ങ് പുനരാരംഭിക്കുന്നതിലും തീരുമാനം ആയില്ലെങ്കില്‍ നിരവധി ആത്മഹത്യകള്‍ കാണേണ്ടി വരുമെന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ പറയുന്നു. സീരിയലിനു കൊടുത്ത പിന്തുണ പോലും തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ചില്ലെന്ന് മലയാള സിനിമയിലെ കൂട്ടായ്മയായ ഫെഫ്ക പറയുന്നു. സിനിമാരംഗത്തെ അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു എന്ന് ചൂണ്ടിക്കാണിച്ച് നിയന്ത്രണങ്ങളോടെയുള്ള ഷൂട്ടിങ്ങിനെങ്കിലും അനുമതി നല്‍കണമെന്ന് സിനിമാ സംഘടനകള്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ പരിഹാരമുണ്ടാകാത്തതിനാലാണ് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മാറാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.ഇതോടൊപ്പം തന്നെ കൊവിഡ് സാഹചര്യത്തില്‍ സിനിമ മേഖലയെ മാത്രം പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതില്‍ വിമര്‍ശനം അറിയിച്ച് സംവിധായിക വിധു വിന്‍സന്റ് സര്‍ക്കാരിനോട് ഒരു ചോദ്യവുമായാണ് കടന്നുവന്നത്.’വിനോദത്തിനും വ്യവസായത്തിനും ഇടയില്‍ കൂട്ടുപിണഞ്ഞു കിടക്കുന്ന ഇഴകള്‍ വ്യക്തതയോടെ കാണാന്‍ കാഴ്ചയുള്ളവരുടെ അഭാവമുണ്ടോ സര്‍ക്കാറിന്? എന്നായിരുന്നു ചോദ്യം.

കിറ്റെക്‌സ് പിന്നാലെ കേരളത്തില്‍ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തില്‍ സിനിമകളും മറ്റ് സംസ്ഥാനങ്ങളിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
എഴ് സിനിമകളുടെ ഷൂട്ടിംഗ് തെലങ്കാനയിലേക്കും, തമിഴ്നാട്ടിലേക്കും മാറ്റിയെന്ന് ഫെഫ്ക അറിയിച്ചു.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമുള്‍പ്പടെയാണിത്. മോഹന്‍ലാല്‍ ചിത്രം ഹൈദരാബാദിലേക്കാണ് മാറ്റിയത്.

കേരളത്തില്‍ ഷൂട്ടിംഗ് അനുവദിക്കണമെന്ന് ഫെഫ്ക അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംഘടന കത്ത് നല്‍കി.ദിവസ വേതനം വാങ്ങുന്ന തൊഴിലാളികള്‍ പട്ടിണിയിലാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തീരുമാനത്തിലൂടെ ഇതര സംസ്ഥാനങ്ങളിലെങ്കിലും സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമ വ്യവസായം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണെന്ന് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ പ്രതികരിച്ചു. അനുമതി കിട്ടാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ചിത്രം തെലുങ്കാനയിലേക്ക് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് സീരിയല്‍ ചിത്രീകരണത്തിന് നേരത്തെ അനുമതി നല്‍കിയിരുന്നു.
സിനിമാരംഗത്തെ അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു എന്ന് ചൂണ്ടിക്കാണിച്ച് നിയന്ത്രണങ്ങളോടെയുള്ള ഷൂട്ടിങ്ങിനെങ്കിലും അനുമതി നല്‍കണമെന്ന് സിനിമാ സംഘടനകള്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ പരിഹാരമുണ്ടാകാത്തതിനാലാണ് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മാറാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...