Connect with us

Hi, what are you looking for?

Exclusive

ജനങ്ങളെ കൊന്നിട്ട് പ്രതിമ ഉണ്ടാക്കേണ്ട..പിണറായിയെ വിറപ്പിച്ച് കെകെ രമ

കൊവിഡ് എന്ന മഹാമാരി കേരള ജനതയുടെ ജീവിതത്തെ മുഴുവന്‍ ബാധിച്ചിരിക്കുന്ന സമയത്ത് സര്‍ക്കാര്‍ പ്രതിമ ഉണ്ടാക്കേണ്ട തിരക്കിലാണെന്ന് എംഎല്‍എ കെകെ രമ. സ്മാരകങ്ങള്‍ക്കായി സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയതിനെതിരെയാണ് കെകെ രമ പ്രതികരിച്ചത്. ഈ പ്രതിസന്ധി കാലത്തു നിര്‍മ്മിക്കുന്ന സ്മാരകങ്ങള്‍, സ്മാരകത്തില്‍ ആദരിക്കപ്പെടാന്‍ ഉദ്ദേശിച്ചവര്‍ക്കുള്ള അനാദരവായിത്തീരുമെന്നാണ് കെ.കെ. രമ പറയുന്നത്.

സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. വാക്സിന്‍ വാങ്ങാന്‍ സര്‍ക്കാര്‍ ആളുകളോട് പിരിവെടുക്കുന്നൊരു കാലത്ത്, ഇന്നാട്ടിലെ വളരെ ദരിദ്രരായ മനുഷ്യര്‍ അവരുടെ ജീവിതസമ്പാദ്യമത്രയും വിറ്റുപെറുക്കി സര്‍ക്കാരിന് കൈയ്യയച്ചു നല്‍കുന്നൊരു കാലത്ത്, പൊതുഖജനാവിലെ പണം ചെലവഴിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കേണ്ട കരുതലും ഔചിത്യവും എത്ര പ്രധാനമാണെന്ന് സര്‍ക്കാര്‍ ആലോചിക്കേണ്ടതല്ലേയെന്നും രമ ചോദിക്കുന്നു.

രാഷ്ട്രീയ സാമൂഹ്യ നേതൃത്വങ്ങള്‍ക്ക് പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി പ്രതിമകളും സ്മാരകങ്ങളുമുണ്ടാക്കുന്ന കീഴ്‌വഴക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും രമ ആവശ്യപ്പെട്ടിരുന്നു.
അന്തരിച്ച ജെ.എസ്.എസ്. നേതാവ് കെ. ഗൗരിയമ്മ, കേരള കോണ്‍ഗ്രസ് ബി. നേതാവ് ബാലകൃഷ്ണപിള്ള എന്നിവര്‍ക്ക് സ്മാരകത്തിനായി 2 കോടി രൂപയാണ് രണ്ടാം ഇടത് സര്‍ക്കാര്‍ നീക്കിവെച്ചത്. പിണറായിയുടെ ഈ നീക്കത്തിനെതിരെ കെകെ രമ നിയമസഭയില്‍ തന്നെ വ്യക്തമായ മറുപടി നല്‍കിയിരുന്നു. കെകെ രമയുടെ വാക്കുകള്‍ കേള്‍ക്കാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...