Connect with us

Hi, what are you looking for?

Exclusive

നിയന്ത്രണങ്ങൾ പാളുന്നു, കോവിഡ് നിയന്ത്രണ വിധേയമല്ല,ലോക്ക് ഡൌൺ നീട്ടി

കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ കൈവിട്ടു പോകുന്നു എന്ന ആശങ്ക ഉയർത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിന്റെ മാത്രം വ്യത്യാസത്തിൽ ആണ് നിൽക്കുന്നത്. ലോക്ക് ടൗണും അതിനു മുകളിൽ കർശന നിയന്ത്രണങ്ങളും സംസ്ഥാനത്തു നടപ്പാക്കിയിട്ടും ടി പി ആർ നിരക്ക് കുറയുന്നില്ല എന്നത് ആശങ്ക കൂട്ടുന്നുണ്ട്. മെയ് 31 നു സംസ്ഥാനത്തു 12300 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് . ടി പി ആർ റേറ്റ് 13 .77 ശതമാനവും.

കഴിഞ്ഞ ദിവസം ജൂൺ 6 നു പോസിറ്റിവിറ്റി നിരക്ക് 14 .27 ആണ് അതായതു കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതലാണ് വർധന . എന്നാൽ ആശങ്കപ്പെടുത്തുന്ന വസ്തുതകൾ എന്നത് കഴിഞ്ഞ ദിവസത്തെ പരിശാധന വെറും 1 ലക്ഷം പേർക്ക് മാത്രമാണ് . അതായത് പരിശോധനാ നിരക്ക് വളരെ അധികം കുറഞ്ഞിരിക്കുന്നു. എന്നീട്ടും 14 .27 ശതമാനം ഉണ്ട്. മെയ് 31 മായി താരതമ്മ്യപ്പെടുത്തിയാൽ 30000 പേർക്ക് കുറവാണ് പരിശാധന നടത്തിയിരിക്കുന്നത്.

130000 പേർക്ക് പരിശാധന നടത്തിയിരുന്നെങ്കിൽ ടി പി ആർ റേറ്റ് 16 ലേക്ക് അടുക്കുന്നു, അതായത് ആശങ്കപ്പെടേണ്ട രീതിയിലേക്ക് കോവിഡ് വർധിക്കുകയാണ് ചെയ്യുന്നത്. ഇനി 150 ഇൽ താഴെ മാത്രം മരണ നിരക്കുണ്ടായിരുന്നത് ഈ ആഴ്ചയിൽ 200 ഇന് മുകളിലാണ്. മരണ നിരക്ക് ദിനം പ്രതി വർധിക്കുന്നു. കോവിഡ് പ്രതിരോധത്തിൽ മുന്നേറി എന്നും കോവിഡ് പകരുന്നത് കുറക്കാൻ സാധിച്ചു എന്നും പറയുന്ന സർക്കാർ സത്യത്തിൽ ഒളിച്ചുകളിയാണ് നടത്തുന്നത് എന്ന് വ്യക്തമാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ഇൽ താഴത്തെ ലോക്ക് ഡൌൺ പിന്വലിക്കരുത് എന്ന വിദഗ്ധ നിർദേശമാണ് തമിഴ്‌നാടിനും കർണ്ണാടകക്കും ലഭിച്ചിരിക്കുന്നത്, അതിനാൽ തന്നെ അവർ ലോക്ക് ഡൌൺ പിൻവലിച്ചിട്ടില്ല. മാത്രമല്ല ലോക്ക് ടൗൺ നീട്ടാനും തീരുമാനിച്ചിരിക്കുന്നു. ടി പി ആർ ഒരാഴ്ചയിൽ 5 ശതമാനം കുറഞ്ഞിരിക്കുന്ന ജില്ലകൾക്ക് മാത്രം ലോക്ക് ഡൌൺ മാറ്റിയാൽ മതി എന്നാണു കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന നിർദേശം.

കേന്ദ്രം നൽകിയിരിക്കുന്ന വാക്‌സിനും സംസ്ഥാന സർക്കാർ വില കൊടുത്തു വാങ്ങിയ വാക്‌സിനും അടക്കം ലക്ഷകണക്കിന് വാക്‌സിൻ സ്റ്റോക്ക് ഉള്ളപ്പോളും വാക്‌സിൻ ഇല്ല, കേന്ദ്രം വാക്‌സിൻ നൽകുന്നില്ല എന്ന പഴയ പരാതിയും പറഞ്ഞിരിക്കുന്ന സംസ്ഥാന ആരോഗ്യ വകുപ്പ് കാണിക്കുന്ന അനാസ്ഥ ചെറുതല്ല. കേന്ദ്ര സർക്കാരിനെ രാഷ്ട്രീയമായി എതിർക്കാൻ സംസ്ഥാന സർക്കാർ ഉപയോഗിക്കുന്ന അവസരങ്ങൾ സംസ്ഥാനത്തു കോവിഡ് മൂലം ഉണ്ടാകുന്ന മരണങ്ങൾ കുറക്കാൻ വാക്‌സിനേഷൻ ത്വരിതപ്പെടുത്താൻ ഉപയോഗിച്ചാൽ പകുതി പ്രശ്നങ്ങൾ തീരും.

വാക്‌സിൻ ഉപയോഗിക്കുന്ന മുറക്കെ സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്‌സിൻ നൽകുകയുള്ളൂ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയീട്ടുണ്ട് . ഇതറിഞ്ഞുകൊണ്ടു തന്നെ വാക്‌സിനേഷൻ കൂട്ടാൻ സംസ്ഥാന ആരോഗ്യ വകുപ്പോ ആരോഗ്യ മന്ത്രിയോ താൽപ്പര്യം എടുക്കാത്തത് എന്താണെന്ന ചോദ്യം ഉയരുന്നുണ്ട്. ഇക്കണക്കിനു പോയാൽ ലോക്ക് ഡൌൺ അടുത്തകാലത്തൊന്നും നീക്കാൻ കേരളാ സർക്കാരിന് കഴിയില്ലാത്ത അവസ്ഥ വരും. ഇനിയിപ്പോൾ ആകെയുള്ള മാർഗം , ലോക്ക് ഡൌൺ കുറച്ചു ദിവസങ്ങൾ കൂടി നീട്ടി ആ സമയത്തിനുള്ളിൽ വാക്‌സിനേഷൻ മാക്സിമം വർധിപ്പിച്ചു പ്രതിരോധം ശക്തമാക്കുക എന്നത് മാത്രമാണ്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...