Connect with us

Hi, what are you looking for?

Exclusive

ജയിലില്‍ നിന്ന് സരിതയുടെ കരച്ചില്‍ കേള്‍ക്കുന്നില്ലേ പിണറായി?

സരിത ഇനി വെളിച്ചം കാണുമോ? സരിതക്കിനി ശിഷ്ടകാലം ജയില്‍വാസമോ? പിണറായി തിരിഞ്ഞുനോക്കാതെ ആയോ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍.ആവിശ്യം കഴിഞ്ഞപ്പോള്‍ കറിവേപ്പില പോലെ സരിതയെയും എടുത്തു കളഞ്ഞ പിണറായി വിജയന്‍ എന്നാണ് പരിഹാസം.സിപിഎം വീണ്ടും അധികാരത്തിലെത്തിയിട്ടും സരിത എന്ന സ്ത്രീ ഇപ്പോഴും ജയിലറയ്ക്കുള്ളില്‍ തന്നെ. ഒരുപക്ഷെ പിണറായി വിജയന്‍ അധികാരത്തിലെത്തിയ വിവരം സരിത അറിഞ്ഞു കാണില്ല. ഒന്നും അറിയിക്കാതെ സരിത എന്ന സ്ത്രീയെ മണിച്ചിത്രത്താഴിട്ട് പൂട്ടിയ പിണറായി വിജയനും കൂട്ടരും.
എന്തുകൊണ്ട് സരിത ഇപ്പോഴും രാഷ്ട്രീയ ഇരയാകുന്നു? ആരാണ് സരിതയെ ചതിച്ചത്? ചതി മനസ്സിലാക്കിയിട്ടും സരിത ഇപ്പോഴും ആരെയാണ് സംരക്ഷിക്കാന്‍ നോക്കുന്നത്? സരിത ചെയ്തു തന്ന ഉപകാരത്തിന് സിപിഎം നല്‍കിയ ശിക്ഷ ജയിലറയിലെ ജീവിതവും.

കഴിഞ്ഞ മാസം 21ാം തീയതിയാണ് തിരുവന്തപുരത്തുനിന്ന് സോളാര്‍ കേസില്‍ സരിതയെ അറസ്റ്റ് ചെയ്യുന്നത്. പല തവണ ഹാജരാകാന്‍ പറഞ്ഞിട്ടും ക്യാന്‍സര്‍ എന്ന കാരണവും പറഞ്ഞ് സരിത കേസ് തള്ളിക്കൊണ്ടുപോയി. ഒടുവിലാണ് സരിതയുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. തിരുവനന്തപുരത്തുനിന്ന് കസബ പോലീസ് അറസ്റ്റ് ചെയ്യുകയും കോഴിക്കോട് കോടതിയിലെത്തിച്ച് അഞ്ച് ദിവസത്തേക്ക് സരിതയെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. അതിനുശേഷമാണ് ജയില്‍ ശിക്ഷ ലഭിക്കുന്നത്. സരിത ജയിലിലായിട്ട് ഇപ്പോള്‍ ഒരുമാസം പിന്നിട്ടിരിക്കുന്നു.

ജാമ്യത്തിനായി പലതവണ ശ്രമിച്ചെങ്കിലും സരിതയ്ക്ക് പുറത്തിറങ്ങാനായിട്ടില്ല. സരിതയ്ക്ക് സഹായം ചെയ്യാന്‍ ആരും തന്നെ മുന്നോട്ട് വരുന്നുമില്ല. എന്നും സരിതയ്ക്ക് സഹായി ആയിരുന്ന വിനു എന്ന യുവാവിനെയയും ജയിലിലാക്കിയിരിക്കുന്നു. സരിത ജയിലില്‍ ആയതിനുപിന്നാലെയാണ് ഇയാളെ മറ്റൊരു കേസില്‍ കുടുക്കി അകത്തിടുന്നത്. ആഴക്കടല്‍ മത്സ്യബന്ധനക്കേസില്‍ സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ച ഇഎംസിസി പ്രസിഡന്റിനുവേണ്ടി ബോംബെറിഞ്ഞ കേസിലാണ് വിനു അറസ്റ്റിലാകുന്നത്.

സരിതയുടെ പേരില്‍ നിരവധി കേസുകള്‍ ഉള്ളതുകൊണ്ടുതന്നെ ജാമ്യം ലഭിക്കുക എന്നു പറയുന്നത് അത്ര എളുപ്പമല്ല. പിണറായിയെ പോലുള്ള പ്രമുഖര്‍ ഇടപ്പെട്ടാല്‍ മാത്രമേ സരിതയ്ക്ക് ഇനി രക്ഷയുള്ളൂ. പിണറായി ആണെങ്കില്‍ തിരിഞ്ഞു നോക്കുന്നുമില്ല. ഇന്നലെയും സരിതയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു. പ്രതി മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ജാമ്യം അനുവദിക്കാനാകില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.

ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് അരുണ്‍ സെല്‍വരാജില്‍ നിന്ന് 11.49ലക്ഷം തട്ടിയെന്ന കേസാണ് ഇന്നലെ പരിഗണിച്ചിരുന്നത്. കെടിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് നെയ്യാറ്റിന്‍കര സ്വദേശി അരുണ്‍ നായരില്‍ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെന്ന കേസിലും സരിതയ്ക്ക് ജാമ്യമില്ല. പണം സരിതയുടെ അക്കൗണ്ടില്‍ എത്തിയതിന് തെളിവുണ്ടെന്നും വ്യാജ നിയമന ഉത്തരവ് ചമച്ചതില്‍ സരിതയ്ക്ക് പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 25 ദിവസമായി കസ്റ്റഡിയിലാണെന്നും ക്യാന്‍സറിന് ചികിത്സയിലായതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് കരഞ്ഞു പറഞ്ഞിട്ടും സരിതയ്ക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുവരെ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള രേഖകളുമായി സരിത ഡല്‍ഹിയില്‍ സിബിഐ ഓഫീസില്‍ എത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സഹായത്തോടെയാണ് സരിത ഡല്‍ഹിയില്‍ സിബിഐ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതെന്നുള്ള വിവരം ക്രൈം പുറത്തുവിട്ടിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ യാതൊരു തെളിവുകളും ഇല്ലെങ്കിലും ഡല്‍ഹിയിലെത്തി ഉമ്മന്‍ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് കൊടുത്തുവെന്ന് വരുത്തിതീര്‍ക്കാന്‍ വേണ്ടിയിട്ടുള്ള കളിയാണ് അന്ന് നടന്നത്. നിരവധി കേസ് സരിതയ്ക്കുമുകളില്‍ ഉണ്ടായിട്ടും പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കേണ്ട ഒരാളായ സരിതയെ എല്ലാ സുരക്ഷയോടും കൂടി ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അത് ക്രൈം പൊളിക്കുകയാണുണ്ടായത്. ലോക്‌നാഥ് ബെഹ്‌റയുടെ സഹായത്തോടെയാണ് സരിത ഡല്‍ഹിക്ക് പോയതെന്നുള്ള വിവരം ക്രൈം പുറത്തുവിട്ടതോടെ പിണറായി വിജയന്‍ തടിയൂരാന്‍ ശ്രമിക്കുകയാണുണ്ടായത്. ഇനിയും സരിതയെ കൊണ്ടു നടന്നാല്‍ അത് പാരയാകുമെന്ന് മനസ്സിലാക്കിയ പിണറായി എത്രയും വേഗം സരിതയെ ജയിലില്‍ അടയ്ക്കുകയാണ് എന്ന് മനസ്സിലാക്കി ഭരണത്തില്‍ വരുന്നതിനുമുന്‍പ് തന്നെ അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.

ഏകദേശം 40 ഓളം കേസുകളാണ് സരിതയ്‌ക്കെതിരെയുള്ളത്. വിശ്വാസ വഞ്ചനയിലൂടെ കോടിക്കണക്കിന് രൂപയാണ് സരിത തട്ടിയെടുത്തിട്ടുള്ളത്. പലരുടെയും പണം തട്ടിയശേഷം അവരുമായി കിടക്ക പങ്കിട്ട ഫോട്ടോകളും വീഡിയോകളും എടുത്ത് പിന്നീട് ബ്ലാക്‌മെയില്‍ ചെയ്യുകയാണുണ്ടായത്. ഇതില്‍ പല നേതാക്കളും ഉള്‍പ്പെട്ടിരുന്നു.

ഇത്രയൊക്കെ മുന്‍കൂട്ടി ചെയ്തിട്ടും ഒടുവില്‍ ഒന്നും ചെയ്യാനാകാതെ സരിത ഇപ്പോള്‍ ജയിലില്‍. രാഷ്ട്രീയത്തിലെ ഒരു ഇരയായി സരിത മാറിയിരിക്കുന്നുവെന്ന് ഉറപ്പിക്കാം. സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വിവിധ ഡിപാര്‍ട്‌മെന്റുകളില്‍ സരിത പിന്‍വാതില്‍ നിമയനം നടത്താന്‍ പല ശ്രമങ്ങളും നടത്തി. ഒടുവില്‍ അതും പുറംലോകം അറിഞ്ഞു. എന്നാല്‍ കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാതെ സരിതയെ സംരക്ഷിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. അടുത്ത ഭരണം ലക്ഷ്യംവെച്ചുള്ള ഒരു കരുവാക്കി സരിതയെ മാറ്റുക എന്നു മാത്രമേ അവര്‍ ഉദ്ദേശിച്ചുള്ളൂ. സിപിഎം വീണ്ടും ഭരണത്തിലെത്തിയപ്പോള്‍ ഇനി സരിതയുടെ ആവശ്യമില്ലെന്ന് മനസ്സിലാക്കിയ പിണറായി സരിതയുടെ കുരുക്ക് മുറുക്കി. ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കേസ് കള്ളക്കേസാണെന്ന് സരിതയുടെ വായില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാമെന്നുള്ള ഭയം പിണറായി സര്‍ക്കാരിന് ഒരുപക്ഷെ ഉണ്ടായിരിക്കാം. ഇതൊക്കെ മുന്‍കൂട്ടി കണ്ട് കൃത്യമായി പൂട്ടിട്ടു. എന്തായാലും പല കേസുകളും ശക്തമായതിനാല്‍ ഒരു വര്‍ഷമെങ്കിലും സരിതയ്ക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല. ആരോഗ്യപ്രശ്‌നങ്ങളെല്ലാം കള്ളമാണെന്നാണ് കോടതിയും വിലയിരുത്തിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...