Connect with us

Hi, what are you looking for?

Exclusive

സഹകരണ മേഖലയെ വാക്‌സിനേഷൻ മുൻഗണന വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയില്ല , പ്രതിഷേധം പുകയുന്നു

വാക്‌സിൻ നൽകുന്നവരുടെ മുൻഗണനാ വിഭാഗത്തിന്റെ ലിസ്റ്റ് പുനഃക്രമീകരിച്ചു കഴിഞ്ഞു, 11 പുതിയ വിഭാഗങ്ങളെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സഹകരണ സംഘം ജീവനക്കാരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ കൂടുതൽ പൊതുജനങ്ങളുമായും നേരിട്ട് ബന്ധപ്പെടുന്ന സഹകരണ സംഘം ജീവനക്കാരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താത്തതിൽ പരാതികൾ ഉയർന്നു കഴിഞ്ഞു. സംസ്ഥാനത്തു പതിനെട്ടു വയസ്സ് മുതൽ 45 വയസ്സ് വരെ മുൻഗണനാ വിഭാഗത്തിൽ വിദേശത്തു പോയി പഠിക്കാനും ജോലിക്കുമായി പോകുന്നവരെയും കൂടി ഉൾപ്പെടുത്തി ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
ഭക്ഷ്യ സിവിൽ സപ്ലൈസ് വിഭാഗം, എഫ് സി ഐ , പോസ്റ്റൽ ഡിപ്പാർട്ടമെന്റ് , സാമൂഹ്യനീതി വകുപ്പ് , വനിതാ ശിശു വികസന വകുപ്പ് , മൃഗ സംരക്ഷണ വകുപ്പ് , ഫിഷറീസ് വകുപ്പ് എന്നിവിടങ്ങളിലെ സ്റ്റാഫുകൾ , പരീക്ഷാമൂല്യനിര്ണയ ക്യാമ്പിൽ നിയമിച്ച അധ്യാപകർ , പോർട്ട് സ്റ്റാഫ് , വിദേശത്തു പഠിക്കാനും ജോലിക്കു പോകുവാനുമുള്ളവർ , കടൽ യാത്രക്കാർ എന്നീ പതിനൊന്നു വിഭാഗങ്ങളിലുള്ളവരെ മുൻഗണനാ വിഭാഗത്തിൽ പതുതായി ഉൾപ്പെടുത്തിയിരിക്കുന്നത് . 32 വിഭാഗങ്ങളിലുള്ളവരെ കോവിദഃ മുന്നണി പോരാളികളായി പരിഗണിച്ചു 18 വയസ്സുമുതൽ 45 വയസ്സുവരെ പ്രായമുള്ള മുൻഗണനാ വിഭാഗത്തിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. എങ്കിലും കൂടുതൽ വിഭാഗക്കാരെ ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് 11 വിഭാഗക്കാരെ ഉൾപ്പെടുത്തിയത് .
എന്നാൽ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം വീണ്ടും തുടങ്ങാൻ ഇരിക്കുകയാണ് . ഭക്ഷ്യോൽപ്പന്ന നിർമ്മാണ വിതരണ മേഖലയിലടക്കം സഹകരണ സംഘങ്ങൾ നിരന്തരം പ്രവർത്തിക്കേണ്ടതുണ്ട്. സമൂഹത്തിൽ നാനാ മേഖലയിലും പ്രവർത്തിക്കുന്നവരുടെ ജീവന് പരിഗണന നൽകണമെന്നു സഹകരണ ജീവനക്കാരുടെ ആവശ്യം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...