Connect with us

Hi, what are you looking for?

Exclusive

ബ്ലിസ്റ്റര്‍ ബീറ്റില്‍ അപകടകാരി, ശരീരത്തില്‍ പൊള്ളലും ചൊറിച്ചിലും, 70 പേര്‍ ചികിത്സ തേടി

ബ്ലാക് ഫംഗസും വൈറ്റ് ഫംഗസും യെല്ലോ ഫംഗസും ജനങ്ങളെ ഭീതിയിലാഴ്ത്തുമ്പോള്‍ ചെറുപ്രാണികളും മനുഷ്യ ശരീരത്തിന് വില്ലനാകുന്നു. മഴക്കാലമായതോടെ പ്രാണികളുടെ ശല്യം വീടുകളിലും മറ്റും രൂക്ഷമാണ്. ഈ ചെറുപ്രാണികളില്‍ അപകടകാരിയായ പ്രാണിയാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍. കൊച്ചി കാക്കനാട് ചിറ്റേത്തുകരയില്‍ ബ്ലിസ്റ്റര്‍ ബീറ്റില്‍ എന്ന ഒരുതരം പ്രാണിയെ കൊണ്ട് ജനം വലഞ്ഞിരിക്കുകയാണ്.

ഈ പ്രാണിയുടെ ശല്യം കാരണം ഒരു മാസം കൊണ്ട് 70 പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഈ പ്രാണി ശരീരത്തില്‍ ഇരിക്കുന്നതിന്റെ ഫലമായി ചൊറിച്ചിലും പൊള്ളലും ഉണ്ടാകുന്നു. വളരെ ചെറിയ പ്രാണിയായതുകൊണ്ടുതന്നെ എളുപ്പം ഇതിനെ തിരിച്ചറിയാനും ആകില്ല. ചൊറിച്ചിലും മറ്റും അനുഭവപ്പെടുമ്പോഴാണ് ആളുകള്‍ ശ്രദ്ധിക്കുന്നത്.

രാത്രി കാലങ്ങളില്‍ വെളിച്ചം ഉള്ളയിടത്താണ് ഈ പ്രാണിയുടെ ശല്യം. രാത്രികാലങ്ങളില്‍ ബാല്‍ക്കണിയില്‍ വിശ്രമിക്കുന്നവര്‍ക്കും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ പരിശോധിക്കുന്നവര്‍ക്കുമിടയിലാണ് ബ്ലിസ്റ്റല്‍ ബീറ്റിന്റെ ഉപദ്രവം നേരിടേണ്ടി വരുന്നത്. ഇതില്‍ നിന്നും ഉണ്ടാകുന്ന ഒരു ആസിഡാണ് ചര്‍മരോഗങ്ങള്‍ക്ക് കാരണമാകുന്നത്. ആസിഡ് ഫ്‌ലൈ എന്നറിയപ്പെടുന്ന ഒരു ഷഡ്പദമാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍ എന്നാണ് പറയപ്പെടുന്നത്. ഇവയുടെ ശരീരത്തില്‍ നിന്നും പുറപ്പെടുവിക്കുന്ന ഈ ആസിഡ് മനുഷ്യരുടെ ചര്‍മ്മ കോശങ്ങളെ നശിപ്പിക്കാന്‍ ശക്തിയുള്ളതാണെന്ന് വിദഗ്ധര്‍ പറയുന്നു.

എങ്ങനെ ഇതിനെ തിരിച്ചറിയാം.. നിങ്ങളുടെ മുഖത്തോ കൈകാലുകളിലോ മറ്റോ ചുവന്ന തിണര്‍ത്ത പൊള്ളിയ പാടുകള്‍ കാണപ്പെടാം. ചൊറിച്ചിലും അനുഭവപ്പെടാം. രാവിലെ ഉറക്കമുണര്‍ന്ന് നോക്കുമ്പോഴാണ് ഇത്തരം ചുവന്ന് തിണര്‍ത്ത പൊള്ളിയ പാടുകള്‍ പ്രത്യക്ഷപ്പെടുന്നത്. നല്ല നീറ്റലുണ്ടാകുന്ന ഈ പാട് നേര്‍വരയുടെ ആകൃതിയിലോ മറ്റ് പല ആകൃതിയിലോ കാണാം. മഴക്കാലം തുടങ്ങുമ്പോഴാണ് ബ്ലിസ്റ്റര്‍ ബീറ്റിലുകളുടെ പ്രജനന കാലം.

കൃഷിയും ധാരാളം ചെടികളുമൊക്കെയുള്ള ഭാഗങ്ങളിലാണ് ഇവയുടെ ശല്യം രൂക്ഷം. രാത്രിസമയങ്ങളില്‍ വെളിച്ചത്തിലേക്ക് ഇവ ആകര്‍ഷിക്കപ്പെടും. തൊലി അടര്‍ന്നുപോകാനുള്ള സാധ്യത വരെയുണ്ട്. ഈ കുഞ്ഞന്‍ പ്രാണിയെ അത്ര നിസാരമായി കാണാനാകില്ല. പൊള്ളിയ പാടിന് ഇടയാക്കുന്ന സ്രവം കൂടുതല്‍ സമയം ചര്‍മ്മത്തില്‍ നിലനില്‍ക്കുന്നത് പൊള്ളലിന്റെ ആഴം കൂട്ടാനും തൊലി അടര്‍ന്നുപോകാനും ഇടയാക്കുന്നു.

പ്രാണിയുടെ ശല്യം ഇല്ലാതാക്കാനുള്ള പരിഹാരം മാര്‍ഗം എന്തൊക്കെയാണെന്നതു കൂടി നോക്കാം.

സന്ധ്യയോടെ വാതിലുകളും ജനാലകളും അടയ്ക്കുക എന്നതാണ് ആദ്യത്തെ പരിഹാര മാര്‍ഗം. ലൈറ്റ് അണച്ചതിനുശേഷം മൊബൈലോ ലാപ്‌ടോപ്പോ ഉപയോഗിക്കുമ്പോള്‍ ഈ പ്രാണി ആകര്‍ഷിക്കപ്പെടും. അത്തരം ശീലങ്ങളുള്ളവരും ശ്രദ്ധിക്കുക. ഇവ ശരീരത്തില്‍ വന്നിരുന്നാല്‍ അവയെ പെട്ടെന്ന് തട്ടിനീക്കരുത്. പകരം അവയെ സ്പര്‍ശിക്കാതെ കുടഞ്ഞുകളയുകയാണ് വേണ്ടത്. തട്ടിയാല്‍ ആ സ്രവം നിങ്ങളുടെ ശരീരത്തിലാകും.

സ്രവം ശരീരത്തിലായി എന്നു മനസ്സിലാക്കിയാല്‍ ഉടന്‍ തന്നെ സോപ്പോ വെള്ളമോ ഉപയോഗിച്ച് നന്നായി കഴുകി കളയാം. ആഴത്തില്‍ പൊള്ളലേറ്റിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡെര്‍മറ്റോളജിസ്റ്റിന്റെ സഹായം തേടാം. സ്രവം കണ്ണിലായാല്‍ ഉടന്‍ തന്നെ സാധാരണ വെള്ളം ഉപയോഗിച്ച് കണ്ണുകള്‍ നന്നായി കഴുകിയതിനുശേഷം ഡോക്ടറുടെ സഹായം തേടാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...