കൊവിഡ് പ്രതിസന്ധിക്കിടയില്‍ സാധാരണക്കാര്‍ നട്ടം തിരിയുമ്പോള്‍ ഇന്ധനവില കുത്തനെ തന്നെ. ഇന്നും ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നു. പെട്രോളിന് 17 പൈസയും, ഡീസലിന് 29 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപയായിരിക്കുന്നു. ഡീസലിന് 90 രൂപ 36 പൈസയുമായി. കൊച്ചിയിലെ വില പരിശോധിക്കുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ 46 പൈസയും, ഡീസലിന് 88 രൂപ 78 പൈസയുമാണ്.
കോഴിക്കോട് പെട്രോള്‍ വില 93.62 രൂപയായും ഡീസല്‍ വില 88.91 രൂപയായും വര്‍ധിച്ചു. തുടര്‍ച്ചയായി 12ാം തവണയാണ് ഇത്തരത്തില്‍ ഇന്ധനവില വര്‍ദ്ധിക്കുന്നത്. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബാരലിന് 0.79 ഡോളര്‍ ഇടിഞ്ഞ് വില 65.39 ഡോളറിലെത്തി.
1.19 ശതമാനം ഇടിവാണ് വിലയില്‍ ഉണ്ടായത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ വില കുതിച്ചുകയറുകയായിരുന്നു.