Connect with us

Hi, what are you looking for?

Exclusive

ഭീതിയുണര്‍ത്തി ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നു

കൊവിഡിനൊപ്പം ഭീതിയുണര്‍ത്തി ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് ഉയരുന്നു. രോഗികളുടെ ക്രമാതീതമായി കൂടുന്നുണ്ടെന്നാണ് ആരോഗ്യമേഖലയില്‍ നിന്ന് ലഭിക്കുന്നവിവരം. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുമുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുമ്പോഴും ജനങ്ങള്‍ക്ക് ആശങ്കയുണ്ട്.

ബ്ലാക്ക് ഫംഗസ് ബാധയുടെ ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് സ്വദേശിയുടെ പരിശോധന ഫലം ഇന്ന് പുറത്തുവരുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്നാണ് വിലയിരുത്തുന്നത്.
ഇതുവരെ സംസ്ഥാനത്ത് 20 ബ്ലാക് ഫംഗസ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മ്യൂക്കര്‍ മൈക്കോസിസ് അഥവ ബ്ലാക്ക് ഫംഗസ് ബാധയുള്ള രോഗികളില്‍ കൂടുതലും കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്.

രോഗലക്ഷണങ്ങളോടെ വ്യാഴാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിക്കപ്പെട്ട പാലക്കാട് സ്വദേശി ഹംസയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇയാളുടെ ആന്തരിക പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂ.

നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ മൂന്ന് പേര്‍ ചികിത്സയിലുണ്ട്. തിരുവനന്തപുരത്ത് രണ്ട് പേരും പാലക്കാട്, എറണാകുളം ജില്ലയില്‍ ഇതുവരെ മൂന്ന് പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ 50000 ഡോസ് മരുന്ന് സംസ്ഥാനത്തേക്ക് എത്തിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. ബ്ലാക്ക് ഫംഗസിനെതിരായ മരുന്നായ ആംഫോടെറിസിന്‍ ബിയുടെ ഉത്പാദനം കൂട്ടാന്‍ കേന്ദ്രം തീരുമാനിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...