Connect with us

Hi, what are you looking for?

Exclusive

പിണറായിയെ കുറിച്ച് അത്ഭുതത്തോടെ മോഹൻലാലിന്റെ കുറിപ്പ്

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമയാണ് നാടോടിക്കാറ്റ് . അതിലെ കഥാപാത്രങ്ങൾ ആണ് ദാസനും വിജയനും. അതിൽ ദാസൻ മോഹൻലാലും വിജയൻ ശ്രീനിവാസനും ആണ് . എടാ വിജയാ .. എന്താടാ ദാസാ എന്ന ഡയലോഗ് സൂപ്പർ ഹിറ്റും ആണ് . പറഞ്ഞു വരുന്നത് രണ്ടാം തവണ തുടർച്ചയായി മുഖ്യമന്ത്രി ആകുന്ന പിണറായി വിജയനും മോഹൻ ലാലും തമ്മിലുള്ള കോമ്പിനേഷനെ കുറിച്ച് മോഹൻലാൽ തന്നെ എഴുതിയതിനെ കുറിച്ചാണ് . “വിജയനാ , എന്തൊക്കെയുണ്ടെടോ പറ ” എന്ന് പിണറായി വിജയൻ വിളിച്ചു ചോദിക്കുന്ന ഒരാളെക്കുറിച്ചു ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? അത്തരത്തിൽ അപൂർവ സൗഹൃദങ്ങൾ ഉള്ള ആൾ ആണ് പിണറായി വിജയൻ എന്നാണു മോഹൻലാൽ എഴുതിയിരിക്കുന്നത് . തന്റെ വരികളിൽ മോഹൻ ലാൽ ഇങ്ങനെ കുറിച്ചു . എനിക്ക് അദ്ഭുതം തോന്നിയിട്ടുള്ളതു പിണറായി വിജയൻ സഖാവിന്റെ സുഹൃദ്ബന്ധങ്ങളെക്കുറിച്ചാണ്.

എനിക്കും അദ്ദഹത്തിനുമായി മൂന്നോ നാലോ പൊതുസുഹൃത്തുക്കളുണ്ട്. അദ്ദേഹത്തെക്കൊണ്ടു ഒരു കാര്യവും സാധിക്കാനില്ലാത്ത സാധാരണ മനു‌‌ഷ്യർ.പിണറായിക്കും അവരെക്കൊണ്ട് ഒന്നും സാ‌ധിക്കാനില്ല. കാണുമ്പോൾ ഈ സുഹൃത്തുക്കളുടെ കാര്യം ചോദിക്കും.സംസാരിച്ചിരുന്നുവെന്നു പറയും.എങ്ങനെയാണ് ഇവർ അദ്ദേഹത്തിന്റെ സുഹൃത്തായതെന്ന് എനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല. അവർക്കു രാഷ്ട്രീയമോ വലിയ സ്വാധീനങ്ങളോ ഇല്ല. അവർ ഇടപെടുന്ന മേഖലുമായി പിണറായി സഖാവിനും ബന്ധമില്ല.കേരളത്തിനകത്തും പുറത്തും ഇന്ത്യയ്ക്കു പു‌റത്തും ഇത്തരം സൗഹൃദങ്ങൾ അദ്ദേഹത്തിനുണ്ട്. .അവരിൽ ചിലരെക്കുറിച്ചെനിക്കറിയാം. ആ നല്ല ഹൃദയങ്ങളെ കൂടെ നിർത്തുന്നതിന്റെ പോസിറ്റീവ് ഫീൽ അദ്ദേഹത്തിനു കിട്ടുന്നുണ്ടാകണം.

സൗഹൃദ‌‌ങ്ങളുടെ തിരഞ്ഞെടുപ്പിൽ ഇത്രമേൽ സൂക്ഷ്മത പുലർത്തുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. എവിടെവച്ചാണ് ഇവരെ കണ്ടുമുട്ടിയതെന്നും എങ്ങനെയാണു കൊഴിഞ്ഞുപോകാതെ സൂക്ഷിക്കുന്നതെന്നും ചോദിക്കണമെന്നു തോന്നിയിട്ടുണ്ട്.അവർക്കുവേണ്ടി സമയം കണ്ടെത്തുന്നതുപോലും എങ്ങനെയെന്ന് എനിക്കിന്നും അദ്ഭുതമാണ് എന്നും മോഹൻലാൽ കുറിക്കുന്നു .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...