Connect with us

Hi, what are you looking for?

Exclusive

വീണ മന്ത്രി! മന്ത്രി വീണ ! വീണ മൂലം മന്ത്രി!

ക്രൈമിൻ്റെ പ്രിയ പ്രേക്ഷകരെ ഇന്ന് ഞങ്ങൾ ക്ഷണിക്കുന്നത് ഒരു കഥയിലേക്കാണ്. മുത്തശിക്കഥയിലെ രാജാവും റാണിയും പറക്കുന്ന കുതിരയും ഒന്നും ഉള്ള കഥയല്ല. ഇതിലെ കഥാപാത്രങ്ങൾ ജീവനുള്ളവരാണ്. കേരളക്കര ഇന്ന് ചർച്ച ചെയ്യുന്ന മൂന്ന് മന്ത്രിമാരാണ് കഥയിലെ താരങ്ങൾ.
കഥയുടെ പേര് “വീണ മന്ത്രി, മന്ത്രി വീണ , വീണ മൂലം മന്ത്രി..” പേര് കേട്ടിട്ടും മനസിലാവാത്തവർ ഉണ്ടെങ്കിൽ കഥ കേട്ട് തന്നെ മനസിലാക്കിയാൽ മതി.

എന്തായാലും വളച്ചുകെട്ടില്ലാതെ കാര്യത്തിലേക്ക് കടക്കാം. ഒരു നാടാകെ അമ്മയെന്നു വിളിച്ച ഒരു മന്ത്രി ഉണ്ടായിരുന്നു കേരളക്കരയ്ക്ക് . നമ്മുടെ സ്വന്തം ടീച്ചറമ്മ . കേരളത്തിൻ്റെ മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. മട്ടന്നൂരിലെ സഖാവ് ഭാസ്കരൻ്റെ സഹധർമിണി. കേരളം ഇന്നോളം കണ്ടതിൽ വെച്ചേറ്റവും ദുഷ്കരമായ പ്രതിസന്ധിയിലൂടെ ആരോഗ്യ മേഖല കടന്നു പോയപ്പൊഴെല്ലാം ജനങ്ങൾക്ക് ധൈര്യവും ആശ്രയവുമായ ധീര വനിത.

ഒട്ടേറെ ആരോപണങ്ങൾ നേരിട്ട , അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി മന്ത്രി സഭയിൽ യാതൊരു ബ്ലാക്ക് മാർക്കിനും ഇടം കൊടുക്കാതെ എതിരാളികൾക്ക് പോലും ആരാധ്യയായ് മാറിയ ശൈലജ ടീച്ചർ. ഇടതു സർക്കാരിന്റെ രണ്ടാം അങ്കത്തിൽ ഇടതുപക്ഷത്തിന് ഏറ്റവും സഹായകമായത് ടീച്ചറമ്മയോടുള്ള കേരളത്തിൻ്റെ സ്നേഹമായിരുന്നു . അവരുടെ നിസ്വാർത്ഥ സേവനത്തിനും അശ്രാന്ത പരിശ്രമത്തിനും ജനങ്ങൾ നൽകിയ അംഗീകാരമായിരുന്നു ഇത്തവണയും ടീച്ചർ നേടിയ റെക്കോർഡ് ഭൂരിപക്ഷത്തോടെയുള്ള വിജയം . ഇടതു പക്ഷത്തിന്റെ ഈ രണ്ടാം അങ്കത്തിനു ജീവന് നൽകിയത് ടീച്ചർ ആയിരുന്നു . എന്നാൽ അവരുടെ തണലിൽ ഗോൾ അടിച്ചവരെല്ലാം അവസാനം പാലം കടന്നു കൂരായണ പാടി എന്ന് മാത്രമല്ല കൂടെ കടക്കാൻ സമ്മതിക്കാതെ പാലം വലിക്കുകയും ചെയ്തു.
ഇപ്പൊൾ ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും പിന്നാലെ നേതൃനിരയിൽ നിന്നും തഴയപ്പെടുകയാണ് നമ്മുടെ ശൈലജ ടീച്ചർ. അതുകൊണ്ടു തന്നെയാണ് വീണ മന്ത്രി എന്ന് വിശേഷിപ്പിച്ചത്. എന്നാൽ കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാവുമ്പോൾ നമുക്ക് മനസിലാവും വീണതല്ല പാവത്തിനെ വീഴ്ത്തിയതാണ് എന്ന്.
സ്ത്രീകള്‍ നിഴലായിരിക്കുമ്പോൾ മാത്രമാണ് അവരെ വലിയവരായി കരുതുന്നതെന്നും ഏതെങ്കിലും ഒരു നിമിഷത്തില്‍ അവര്‍ കൂടുതല്‍ തിളങ്ങുന്നതായി കണ്ടാല്‍ ആ നിമിഷം പുറത്താക്കുമെന്നുമാണ് ഈ വിഷയത്തിൽ കവിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമി പ്രതികരിച്ചത്. അതെ സ്വേച്ഛാധിപത്യ മനോഭാവമുള്ള രാജാവിന് തന്നെക്കാൾ ഉയരത്തിൽ വളരുന്ന എന്തിനോടും വെറുപ്പ് തോന്നുക സ്വാഭാവികം . മര വാഴയ്ക്ക് മാവിനോട് തോന്നിയ അസൂയ പോലെ. അത് കൂടെ നിന്ന് അടിവേരറുക്കും. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത് എന്ന് വ്യക്തം.


ശൈലജ ടീച്ചറെ വെട്ടി മാറ്റാൻ പിണറായി വിജയൻ എന്ന ഭരണാധികാരിക്ക് പ്രേരണയായത് അദ്ദേഹത്തിലെ പെരുന്തച്ചൻ മനോഭാവം തന്നെയാണ്. ഇതിൽ പാർട്ടി ദേശീയ നേതൃത്വത്തിനോ മറ്റുള്ളവർക്കോ പങ്കില്ല എന്നതും ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. എകെജി സെന്റര് എന്ന ഇന്ദ്രപ്രസ്ഥം വെറും ചില്ലുകൊട്ടാരമായി മാറുമ്പോൾ പിണറായി മഹാരാജാണ് അതിലെ വിമർശനാതീതനായ ഒരേയൊരു രാജാവാണ് എന്നും പറയാതെ പറയുന്നതാണ് ഈ തീരുമാനം.
ജനാഭിപ്രായങ്ങളും സോഷ്യല് മീഡിയ മന്റും കേട്ട് ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല എന്ന ന്യായത്തെ തല്ക്കാലം അംഗീകരിക്കുന്നു എന്ന്തന്നെ കരുതുക. അപ്പോഴും കമ്മ്യൂണിസ്റ് പാർട്ടിയെപ്പോലൊരു ജനകീയ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ജനവികാരങ്ങൾക്ക് അതിന്റേതായ സ്ഥാനമുണ്ട്. ജനാഭിപ്രായത്തെ മാറ്റി നിർത്തി തന്നിഷ്ടങ്ങളിൽ ഉറച്ചു നിൽക്കുന്നത് ഒരു ജനാധിപത്യ പാർട്ടിക്ക് ഭൂഷണമല്ല.
ജനങ്ങളുടെ മനസ്സറിഞ്ഞ ടീച്ചറമ്മ വീണപ്പോൾ പകരക്കരിയായ് വന്നത് ആറന്മുളക്കാരി വീണ ജോർജ്. മന്ത്രി വീണ ടീച്ചറമ്മയെ കടത്തി വെട്ടുമോ അതോ പേര് പോലെ വീണു പോകുമോ എന്ന് കണ്ട് തന്നെ അറിയണം.

എന്തായാലും വീണയുടെയും വീണതിന്റെയും കഥ പറയുമ്പോൾ ഇന്നത്തെ ദിവസം മറന്ന് കൂടാത്ത ഒരു വിവിഐപി വീണയുണ്ട്. നമ്മുടെ മുഖ്യമന്ത്രി പുത്രി വീണ. ഇന്ന് മുതൽ മന്ത്രിപത്നി വീണ. ഇരട്ട ചങ്കനായ അച്ഛനിൽ നിന്ന് പ്രിയതമനുവേണ്ടി മന്ത്രിപദം വരം വാങ്ങിയ വീണ. ഈ കഥയിലെ ഏറ്റവും നല്ല കഥാപാത്രം ഈ വീണയുടെ അച്ഛനായ മുഖ്യമന്ത്രി തന്നെയാവും. സ്വന്തം മകളുടെ ആഗ്രഹങ്ങൾക്ക് വേണ്ടി കേരള നിയമസഭയെ കളിപ്പാട്ടമാക്കിയ അച്ഛൻ. മകളുടെ ഭാവി സുരക്ഷിതമാക്കാൻ മരുമകന് മന്ത്രിപദം നൽകിയ മഹാനായ അച്ഛൻ.
വീണ മന്ത്രിയെക്കാളും മന്ത്രി വീണയെക്കാളും ഇപ്പോൾ തിളങ്ങുന്നത് വീണ മൂലം മന്ത്രിയായ നമ്മുടെ മുഹമ്മദ് റിയാസും മരുമകന്റെ സ്വന്തം അമ്മായി അപ്പനും തന്നെയാണ്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...