Connect with us

Hi, what are you looking for?

Exclusive

സത്യപ്രതിജ്ഞയ്ക്ക് നവകേരള ഗീതാജ്ഞലി അവതരിപ്പിക്കുന്നത് എആര്‍ റഹ്മാന്‍, മമ്മൂട്ടി വീഡിയോ അവതരിപ്പിക്കും

പിണറായി വിജയന്റെ സത്യപ്രതിജ്ഞയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്റെയും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെയും മോഹന്‍ലാല്‍, ജയറാം, സുജാത എന്നിവരുടെയും സാന്നിധ്യമുണ്ടാകും. കൊവിഡ് നിയന്ത്രണം നിലനില്‍ക്കുന്നത് കൊണ്ട് ഇവരൊക്കെ വെര്‍ച്വലായിട്ടാകും പങ്കെടുക്കുക.

13 മുഖ്യമന്ത്രിമാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ പങ്കെടുക്കാനില്ലെന്ന് മുഖ്യമന്ത്രിമാര്‍ അറിയിച്ചിരുന്നു. തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് സ്റ്റാലിന് പകരം വ്യവസായ മന്ത്രി തങ്കം തേനരശ് എത്തും.ബംഗാള്‍ സര്‍ക്കാരിന് പ്രതിനിധീകരിച്ച് എംപി കാകോലി ഘോഷ് ദസ്തിദര്‍ പങ്കെടുക്കും.

2.50 നാണ് നവകേരള ഗീതാഞ്ജലി അവതരണം നടക്കുന്നത്. 1957 മുതല്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലം വരെയുള്ള കേരളത്തിന്റെ പുരോഗതി വിവരിക്കുന്ന വിഡിയോയാണ് നവകേരള ഗീതാഞ്ജലി. മമ്മൂട്ടിയാണ് വിഡിയോ അവതരിപ്പിക്കുന്നത്. എആര്‍ റഹ്മാന്‍, യോശുദാസ്, മോഹന്‍ലാല്‍, ജയറാം, സുജാത എന്നിങ്ങനെ നിരവധി പ്രമുഖര്‍ ഇതില്‍ വെര്‍ച്വലായി പങ്കാളിയാകും.

3.30 ന് സത്യവാചകം ഗവര്‍ണര്‍ ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്ഭവനില്‍ ഗവര്‍ണറുടെ ചായ സല്‍ക്കാരം നടക്കും. ആദ്യ മന്ത്രിസഭാ യോഗം വൈകിട്ട് നടക്കും. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 24 നാണ് നടക്കുക. 25 ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...