Connect with us

Hi, what are you looking for?

Exclusive

ആളുകള്‍ കൂട്ടമായി നില്‍ക്കവെ ബാല്‍ക്കണി 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞു വീണു, വീഡിയോ ഭയാനകം

വീടിന്റെ ബാല്‍ക്കണി തകര്‍ന്നു വീഴുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറല്‍. കാലിഫോര്‍ണിയയിലെ മാലിബുവില്‍ വീടിന്റെ ബാല്‍ക്കണിയാണ് തകര്‍ന്നത്. കടലോരത്ത് ചേര്‍ന്നാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ആളുകള്‍ കൂട്ടമായി നില്‍ക്കുന്നതും പെട്ടെന്ന് ബാല്‍ക്കണി ഇടിഞ്ഞ് ആളുകള്‍ ആര്‍ത്തുവിളിക്കുന്നതും വീഡിയോയില്‍ കാണാം.

വീട്ടില്‍ പാര്‍ട്ടി നടുക്കുകയായിരുന്നു. ബാല്‍ക്കണി താഴെയുള്ള പാറക്കൂട്ടത്തിലേയ്ക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. അയല്‍വാസിയുടെ സിസിടിവി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. അപകടത്തില്‍ നിരവധി അതിഥികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതര പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാഗ്യത്തിന് അപകടത്തില്‍ ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. അപകടം നടക്കുമ്പോള്‍ ബാല്‍ക്കണിയില്‍ 15 പേര്‍ ഉണ്ടായിരുന്നു.

കൂടുതല്‍ ഉയര്‍ന്ന നിലയിലാണ് അപകടം നടന്നതെങ്കില്‍ ആളുകളുടെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. ബാല്‍ക്കണിയ്ക്ക് വിള്ളല്‍ ഉണ്ടാകുന്ന ശബ്ദം കേട്ടു. തുടര്‍ന്ന് തന്റെ കാമുകിയും മറ്റു എല്ലാ സുഹൃത്തുക്കളും 15 അടി താഴെയുള്ള പാറക്കൂട്ടത്തിലേയക്ക് വീഴുന്നത് നേരില്‍ കാണുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ യുവാവ് പറഞ്ഞു. ബാല്‍ക്കണിയുടെ അവശിഷ്ടങ്ങള്‍ പരിശോധിച്ച അഗ്‌നിശമന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട് വാസയോഗ്യമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...