Connect with us

Hi, what are you looking for?

Exclusive

മദ്യം ഇനി ഓണ്‍ലൈനില്‍ ലഭിക്കും, സര്‍ക്കാര്‍ അനുമതി!

രാജ്യത്ത് പലയിടത്തും സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ബിവറേജുകളും ബാറുകളും അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനത്തിന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ അനുമതി നല്‍കി. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ആവശ്യക്കാര്‍ക്ക് മദ്യം വീടുകളില്‍ എത്തിച്ച് നല്‍കുന്നതാണ് പദ്ധതി.

ഇത് മൂലം വ്യാജ മദ്യത്തിന്റെ ഉത്പാദനവും വില്‍പ്പനയും തടയാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ആവശ്യക്കാര്‍ അവരുടെ താമസസ്ഥലത്തുനിന്ന് 15 കിമീ ചുറ്റളവിലുള്ള മദ്യശാലകളില്‍ നിന്നും മദ്യം ബുക്ക് ചെയ്യാം. മെയ് 10നാണ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കുന്നത്. രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് മദ്യത്തിന്റെ ഹോം ഡെലിവറി. ഒരാള്‍ക്ക് അഞ്ച് ലിറ്റര്‍ വരെയാണ് ബുക്ക് ചെയ്യാവുന്നത്.

മദ്യത്തിന്റെ വിലയ്ക്ക് പുറമേ ഡെലിവറി ചാര്‍ജ് ആയി 100 രൂപയും നല്‍കണം. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. സര്‍ക്കാര്‍ തീരുമാനം അനുചിതവും നിരുത്തരവാദപരവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം അനാവശ്യ കാര്യങ്ങളിലാണ് സര്‍ക്കാരിന് ശ്രദ്ധയെന്ന് പ്രതിപക്ഷം ആരോപിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...