Connect with us

Hi, what are you looking for?

Exclusive

മാധ്യമപ്രവര്‍ത്തകര്‍ കൊവിഡ് മുന്‍നിര പോരാളികള്‍, പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍

രാജ്യത്ത് ലോക്ഡൗണ്‍ സമയത്തും രാപ്പകല്‍ ഇല്ലാതെ ജോലിയെടുക്കുന്ന ഒരു കൂട്ടം പ്രവര്‍ത്തകരാണ് മാധ്യമപ്രവര്‍ത്തകര്‍. ഓരോ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിവരങ്ങളും ജനങ്ങള്‍ക്കിടയില്‍ സമചിത്തതയോടെ എത്തിക്കുന്നു. മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ചിരിക്കുകയാണ് ആറ് സംസ്ഥാനങ്ങള്‍. പഞ്ചാബ്, മധ്യപ്രദേശ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ചത്.

ഈ സംസ്ഥാനങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന്‍ മുന്‍ഗണന നല്‍കുകയും ചെയ്യും. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്സിനേഷന് മുന്‍ഗണന കൊടുക്കണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ട നടപടികള്‍ ഉറപ്പാക്കണമെന്ന് മാധ്യമ സംഘടനകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

2021 ഏപ്രിലില്‍ കൊവിഡ് ബാധിച്ച് 52 മാധ്യമപ്രവര്‍ത്തകരാണ് മരിച്ചതെന്നും എഡിറ്റേഴ്സ് ഗില്‍ഡ് വ്യക്തമാക്കുന്നുണ്ട്. വലിയ വെല്ലുവിളിയാണ് മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും ഓരോ ദിവസവും ഫീല്‍ഡില്‍ ഇറങ്ങി കൊവിഡ് പോരാളികളായാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറയുന്നു.

കൊവിഡില്‍ ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ പൊലിയുന്ന രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ ദിവസവും മൂന്ന് മാധ്യമപ്രവര്‍കരെങ്കിലും മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഏപ്രില്‍ 26 വരെ 107 മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ കൊവിഡിന് ഇരകളായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...