Connect with us

Hi, what are you looking for?

Exclusive

സോളാര്‍ കേസില്‍ സരിത കുറ്റക്കാരി, മൂന്നുവര്‍ഷം വരെ തടവ് ലഭിക്കും?

സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായര്‍ കുറ്റക്കാരിയാണെന്ന് കോഴിക്കോട് കോടതി. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 42 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് സരിതയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, കേസില്‍ മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു. കോഴിക്കോടുള്ള സ്വകാര്യ വ്യവസായി അബ്ദുള്‍ മജീദില്‍ നിന്ന് 42,70000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കേസ്. സോളാര്‍ തട്ടിപ്പ് പരമ്പരയില്‍ സംസ്ഥാനത്ത് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്. കഴിഞ്ഞ ദിവസമാണ് കേസില്‍ സരിതയെ അറസ്റ്റ് ചെയ്തിരുന്നത്.

മാര്‍ച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു. അബ്ദുള്‍ മജീദിന് കുറച്ച് പണം തിരികെ നല്‍കിയിരുന്നു. ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നല്‍കാമെന്നതടക്കം ധാരണയ്ക്ക് ശ്രമം നടന്നിരുന്നു. എന്നാല്‍ കടുത്ത നടപടിയിലേക്ക് കോടതി നീങ്ങുകയായിരുന്നു.

2012 ല്‍ കോഴിക്കോട് കസബ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സരിതയ്‌ക്കെതിരെ ചുമത്തിയ ചതി, വഞ്ചന, ഗൂഢാലോചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് സരിതയ്‌ക്കെതിരെ തെളിഞ്ഞിട്ടുള്ളത്. അതേസമയം, ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ ഹാജരായിട്ടില്ല.

വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞാണ് അബ്ദുല്‍ മജീദില്‍ നിന്ന് സരിത പണം തട്ടിയത്. മലബാര്‍ ജില്ലകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്നും വസരിതയും ബിജുവും വാഗ്ദാനം നല്‍കിയിരുന്നു. കേസില്‍ നിരന്തരമായി കോടതിയില്‍ ഹാജരാകാത്തതിനെതുടര്‍ന്നാണ് കഴിഞ്ഞാഴ്ച സരിതയെ പോലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ പോലീസ് സരിതയെ രക്ഷിക്കാന്‍ ശ്രമം നടന്നെന്ന ആരോപണം ശക്തമായിരുന്നു. പല കേസുകളിലും സരിതയ്ക്ക് എതിരെ വാറണ്ട് നിലവിലുണ്ടെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ഇതില്‍ പിണറായി വിജയന്റെ കറുത്ത കരങ്ങള്‍ ഉണ്ടെന്ന് വ്യക്തമാണ്. പ്രതിപക്ഷത്തെ താറടിക്കാന്‍ പിണറായി വിജയന്‍ തുറപ്പുചീട്ടായി പ്രയോഗിച്ച സരിതയാണ് ഊരാകുടുക്കിലായിരിക്കുന്നതും. ഇത് പിണറായി വിജയന്റെ മുഖത്തേറ്റ പ്രഹരം തന്നെയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...