Connect with us

Hi, what are you looking for?

Exclusive

ഗുരുതരവീഴ്ച, ആന്റിജന്‍ ടെസ്റ്റ് അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍

സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയാണ് ക്രൈം ഇന്ന് ചൂണ്ടിക്കാണിക്കുന്നത്. ഇടുക്കിയില്‍ ആന്റിജന്‍ ടെസ്റ്റ് അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ബോഡിമെട്ട് ചെക്ക് പോസ്റ്റിലാണ് സംഭവം നടന്നത്. ഉപയോഗിച്ച നിലയിലുള്ള കൈയുറകള്‍, സ്ട്രിപ്പുകള്‍, പഞ്ഞി, മരുന്ന് കുപ്പികള്‍ എന്നിവയാണ് പലയിടങ്ങളിലായി ചിന്നിചിതറി കിടന്നത്.

പൊലീസ് സ്ഥലത്തെത്തിയെങ്കിലും അകത്തേയ്ക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.പതിനേഴ്, പതിനെട്ട് തീയതികളിലാണ് കമ്പംമേട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളില്‍ കൊവിഡ് പരിശോധന നടത്തിയത്. ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ 199 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ പത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ പരിശോധനയ്ക്കുപയോഗിച്ച വസ്തുക്കളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് എന്നുള്ളത് ഗുരുതരമായ വീഴ്ചയാണ്. സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇത്ര അധപതിച്ചോ എന്നാണ് ചോദിക്കാനുള്ളത്.

ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ആരോപണം ഉയര്‍ന്നു കഴിഞ്ഞു. അണുനശീകരണം നടത്തിയ ശേഷം ആളുകളെ പ്രവേശിപ്പിച്ചാല്‍ മതിയെന്ന നിലപാടിലാണ് പൊലീസ്.

അതേസമയം, കോട്ടയം ബേക്കല്‍ സ്‌കൂളിലെ മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ തര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണ്. ടോക്കണ്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ഉയര്‍ത്തിയ ആരോപണമാണ് തര്‍ക്കത്തിലേയ്ക്ക് വഴിമാറിയത്. പോലീസും വിഷയത്തില്‍ ഇടപെട്ടതോടെ സ്ഥലത്ത് സംഘര്‍ഷഭരിതമായി.സാമൂഹിക അകലം കൃത്യമായി പാലിക്കാതെയാണ് ഇവിടെ
വാക്്്‌സിനേഷന്‍ ക്യാമ്പ് നടത്തുന്നത്. സമാനമായ സ്ഥിതിയാണ് പാലക്കാടുമുള്ളത്. പാലക്കാട് വാക്‌സിനേഷന്‍ ക്യാമ്പിലും വന്‍ തിരക്കും സാമൂഹിക അകലം പാലിക്കാതെയുമാണ് പ്രവര്‍ത്തനം നടക്കുന്നത്.

മോയന്‍സ് എല്‍. പി സ്‌കൂളിലെ വാക്‌സിനേഷന്‍ ക്യാമ്പിലാണ് വന്‍ തിരക്ക് അനുഭവപ്പെട്ടത്. വൃദ്ധരുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഇവിടെ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയത്. അതേസമയം, പത്തനംതിട്ട ജില്ലയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെയുള്ള ചിലരുടെ മരണമാണ് സംശയത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമായി പോകുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ 40 വയസില്‍ താഴെയുള്ള നാല് പേര്‍ ജില്ലയില്‍ മരിച്ചു. ഇവരില്‍ ചിലര്‍ പുറത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സംശയമുണ്ട്.

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍. പ്രതിദിന കേസുകള്‍ 40,000 മുതല്‍ അരലക്ഷം വരെ ആകാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് സ്ഥിതി രൂക്ഷമായി പോകുന്നതിനിടെയാണ് ആരോഗ്യവകുപ്പിന്റെ ഈ അനാസ്ഥയും. സമൂഹിക അകലം പാലിച്ച് കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് സാധിക്കുന്നില്ല എന്നു പറയുന്നത് പരിതാപകരം തന്നെ..

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...