Connect with us

Hi, what are you looking for?

Cinema

മമ്മൂട്ടിക്ക് കൊമ്പല്ല, മറ്റ് പലതുമുണ്ട്, എവിടെനിന്നുവന്നു ഈ മരഭൂതം….

ഞങ്ങള്‍ വെയിറ്റ് ചെയ്യാം മമ്മൂക്ക താങ്കള്‍ വോട്ട് ചെയ്യൂ.. എന്ന് പറഞ്ഞ് വഴി മാറിയ വോട്ടേഴ്‌സുകാരുടെ ഇടയില്‍ കൂടെ വന്ന ആ യുവതിയാരാണ്. സോഷ്യല്‍ മീഡിയ നിറയെ മമ്മൂട്ടിക്കെതിരെ ആക്രോശിച്ച യുവതിയാണ് താരം. തൃക്കാക്കര പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് സംഭവ ബഹുലമായ പ്രതിഷേധം നടന്നത്. ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യയാണ് മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോയെന്ന് ചോദിച്ചെത്തിയത്.

പിന്നാലെ എവിടുന്നൊക്കെയോ ബിജെപി പ്രവര്‍ത്തകരുമെത്തി. മാധ്യമപ്രവര്‍ത്തകരെ തടയുകയും രംഗം വഷളാകുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സജിയുടെ ഭാര്യയ്ക്ക് മമ്മൂട്ടിയോട് ഇത്ര വിരോധമുണ്ടാകാന്‍ കാരണമെന്താണ്? ഉത്തരം നിസാരം.. മമ്മൂട്ടി സിപിഎം ചായ്‌വുള്ള ഒരു താരമാണെന്ന് എല്ലാ മലയാളികള്‍ക്കുമറിയാം. അതുകൊണ്ടുതന്നെ എത്ര സൂപ്പര്‍സ്റ്റാര്‍ ആയാലും ബിജെപിക്ക് വോട്ട് ചെയ്യാനൊന്നുമല്ലല്ലോ വന്നിരിക്കുന്നത്. അപ്പോ അത്രയൊക്കെ ബഹുമാനവും പരിഗണനയേ കൊടുക്കേണ്ടതുള്ളൂ. ഈ സ്ഥാനത്ത് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയായിരുന്നെങ്കിലോ? കളി മാറിയേനെ..

വോട്ട് ചെയ്യാന്‍ വഴി കൊടുക്കുക മാത്രമല്ല നല്ല സ്വീകരണവും സജിയും ഭാര്യയും നല്‍കുമെന്നുറപ്പാണ്. എന്നാല്‍, ഒരു വോട്ടറെന്ന നിലയില്‍ സജിയുടെ ഭാര്യ പറഞ്ഞതിലും തെറ്റില്ല. എല്ലാവരെയും പോലെ ഒരു വ്യക്തി മാത്രമാണ് മമ്മൂട്ടി. ക്യൂ നിന്നു തന്നെ വോട്ട് ചെയ്യണം. പ്രത്യേക പരിഗണന കൊടുക്കേണ്ട കാര്യവുമില്ല. എന്നാല്‍, ഇതിലൊരു പൊരുത്തകേടുണ്ടെന്ന് മാത്രം. മമ്മൂട്ടി ക്യൂവില്‍ മണിക്കൂറുകളോളം നിന്നാല്‍ എന്ത് സംഭവിക്കും? ആരാധകര്‍ വെറുതെയിരിക്കുമോ? മാധ്യമപ്രവര്‍ത്തകര്‍ വെറുതെയിരിക്കുമോ? രംഗം സീനാകുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇത്തരം ആളുകളെ സ്ഥലത്തുനിന്ന് പെട്ടെന്ന് ഒഴിവാക്കുക എന്നുമാത്രമേ പോലീസിനും ചെയ്യാനുള്ളൂ.

ബിജെപി സ്ഥാനാര്‍ത്ഥി സജി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ പോളിങ് ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. എന്നാല്‍, മമ്മൂട്ടി വന്നപ്പോള്‍ പോലീസ് ഒന്നും ചെയ്തില്ല. ഇതും പറഞ്ഞാണ് ഇവര്‍ പ്രശ്‌നത്തിന് തുടക്കമിട്ടത്. മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ എന്ന ഒറ്റ ചോദ്യം തന്നെ ധാരാളം. ആരാധകര്‍ സജിയുടെ ഭാര്യയെ പഞ്ഞികിട്ടുവെന്നു തന്നെ പറയാം. മമ്മൂട്ടിക്ക് കൊമ്പല്ല, കൊമ്പിനു പകരം നല്ല നട്ടെല്ലാണ് ഉള്ളത്. നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിനൊപ്പമുണ്ട് എന്നുള്ളത് ചേച്ചി മറക്കാതിരുന്നാല്‍ മതിയെന്നും ആരാധകര്‍ ഓര്‍മ്മിപ്പിച്ചു. കൃഷ്ണ കുമാറും, സുരേഷ് ഗോപിയൊന്നും മമ്മൂട്ടിയുടെ ഏഴകലത്ത് പോലും വരില്ലെന്നും ചേച്ചിയെ ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്തായാലും സംഗതി കളറായി. ചുമ്മാതൊരു പ്രശ്‌നമുണ്ടാക്കി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ തനിക്ക് സാധിച്ചല്ലോ എന്ന് അങ്ങ് സമാധാനിക്കാം…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...