Connect with us

Hi, what are you looking for?

Exclusive

പിണറായിസത്തെ തിരിച്ചടിച്ച് പി ജയരാജന്‍, സിപിഎമ്മിന്റെ ശക്തമായ ഏറ്റുമുട്ടല്‍

എല്ലാവരും സഖാക്കളാണ്..പാര്‍ട്ടിയാണ് ക്യാപ്റ്റന്‍.. ഇത് പറഞ്ഞത് മറ്റാരുമല്ല പി ജയരാജനാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായിട്ടുള്ള ഒളിയമ്പുമായിട്ടാണ് പി ജയരാജന്‍ എത്തിയത്. സിപിഎമ്മില്‍ ക്യാപ്റ്റന്‍ പ്രയോഗത്തെച്ചൊല്ലി നേതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പിണറായി വിജയന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിശേഷണമാണ് ക്യാപ്റ്റന്‍ എന്നത്. പ്രളയകാലത്താണ് പിണറായി വിജയന് ക്യാപ്റ്റന്‍ പദവി ചാര്‍ത്തി കൊടുക്കുന്നത്. അല്ലെങ്കില്‍ ചോദിച്ചു വാങ്ങി എന്നു പറയുന്നതാകും നല്ലത്. തന്റെ ഫോട്ടോവെച്ച് വലിയ ഫ്‌ളക്‌സുകള്‍ അടിച്ച് ക്യാപ്റ്റനായി വളര്‍ന്നുവന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുദ്രാവാക്യം വരെ പിണറായി വിജയനെന്നായി മാറി എന്നുള്ളതാണ്. എന്നാല്‍ എപ്പോഴെങ്കിലും ഇതിനെതിരെ പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

ആദ്യമായി ശബ്ദമുയര്‍ത്തിയത് തോമസ് ഐസക്കാണ്. എന്നാല്‍ പിന്നീട് നിശബ്ദനായ തോമസ് ഐസക്കിനെയാണ് കേരളം കണ്ടത്. ഇപ്പോള്‍ സിപിഎമ്മിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന കണ്ണൂരില്‍ തന്നെ അഭിപ്രായ ഭിന്നത ഉണ്ടായിരിക്കുകയാണ്. കോടിയേരി ബാലകൃഷ്ണനാണ് ആദ്യം തുടക്കമിട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അങ്ങനെ ക്യാപ്റ്റന്‍ എന്ന ആശയമില്ല. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനുപിന്നാലെയാണ് പി ജയരാജന്റെ പ്രതികരണമുണ്ടായത്.

കണ്ണൂരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചങ്കുറപ്പുള്ള നേതാവായിരുന്നു പി ജയരാജന്‍. എന്നാല്‍ പല കേസുകളിലും പെട്ട് പി ജയരാജന്‍ ഒതുക്കപ്പെടുകയായിരുന്നു. കണ്ണൂരില്‍ കമ്യൂണിസം കെട്ടിപടുക്കാന്‍ ഒട്ടേറെ പ്രയത്‌നം നടത്തിയ ആളാണ് പി ജയരാജന്‍ എന്നതില്‍ ഒട്ടും തര്‍ക്കവുമില്ല. അങ്ങനെയൊരു നേതാവിന് ഒരിക്കലും പിണറായിസം അധികനാള്‍ അംഗീകരിക്കാനാകില്ല. അത് ഇന്ന് സത്യമായി വന്നിരിക്കുന്നു. പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണ്. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ് എന്നാണ് പി ജയരാജന്‍ പ്രതികരിച്ചത്.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി ജയരാജന്‍ പിണറായി വിജയനുള്ള ഒളിയമ്പ് തൊടുത്തുവിട്ടത്. അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നതിങ്ങനെ..കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ജനപ്രിയതയില്‍ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷമാണ്.
ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍,അവര്‍ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും. എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. ഇത്തരത്തിലാണ് പി ജയരാജന്റെ കുറിപ്പ്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് പ്രവചനം ഉണ്ടായിട്ടും പിണറായി വിജയനടക്കമുള്ളവരുടെ നിര്‍ദ്ദേശ പ്രകാരം പി ജയരാജനെ കണ്ണൂരില്‍ മത്സരിപ്പിച്ചിരുന്നു. പരാജയം ഏറ്റുവാങ്ങിയ പി ജയരാജന്റെ ജില്ലാ സെക്രട്ടറി സ്ഥാനം എടുത്തു കളയുകയുമുണ്ടായി. പി ജയരാജന് പകരം എംവി ജയരാജനാണ് പിന്നീട് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി വന്നത്. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് മത്സരത്തിലും പി ജയരാജന് സീറ്റില്ല, അദ്ദേഹം മത്സരരംഗത്തില്ല. ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാന്‍ കഴിയുന്നത് പിണറായിസത്തോട് യോജിക്കാന്‍ പി ജയരാജന് സാധിച്ചില്ല എന്നുള്ളതാണ്. അന്ന് തനിക്കെതിരെ നടപടിയെടുക്കാന്‍ മുന്‍കൈയെടുത്ത പിണറായി വിജയനെ കൃത്യമായി ലക്ഷ്യം വയ്ക്കുന്നതാണ് പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതില്‍ നിന്നൊക്കെ ഒരു പൊട്ടിത്തെറി അല്ലെങ്കില്‍ ഒരു കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ ഭയക്കുന്നുമുണ്ട്. പി ജയരാജന്‍ എന്ന ചങ്കുറപ്പുള്ള നേതാവ് കാലുമാറിയാല്‍ അതോടെ തീര്‍ന്നുവെന്നാണ് കണ്ണൂരിലെ സഖാക്കള്‍ പറയുന്നത്. എന്തായാലും വരും ദിവസങ്ങളില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്ന് കരുതിയിരിക്കാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...