Connect with us

Hi, what are you looking for?

Health

സംസ്ഥാനത്ത് ഷിഗെല്ല മരണം: കനത്ത ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ജില്ലയില്‍ തന്നെയാണ് ഷിഗെല്ല വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിക്കോടി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡിലാണ് ഷിഗെല്ല മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ച് വയസ്സുകാരിയാണ് മരണപ്പെട്ടത്. തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് ഷിഗെല്ല എന്ന രോഗം വീണ്ടും ഭയപ്പെടുത്തുന്നത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരു വശത്ത് നടക്കുമ്പോഴാണ് ഷിഗെല്ല മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പയ്യോളിയില്‍ നിന്ന് വാങ്ങിയ സിപ്അപ്പില്‍ നിന്നാണ് കുട്ടിക്ക് രോഗം വ്യാപിച്ചതെന്നാണ് പറയുന്നത്. ഇതേ തുടര്‍ന്ന് ഈ നഗരസഭ പരിധിയില്‍ സിപ്അപ് വിപണനവും നിര്‍മാണവും താല്‍ക്കാലികമായി നിരോധിച്ചു.

നഗരസഭ സെക്രട്ടറി ഷെറിന്‍ ഐറിന്‍ സോളമന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഐസ് പാര്‍ക്ക് എന്ന സ്ഥാപനം അടച്ചുപൂട്ടിച്ചു. കൊയിലാണ്ടി ഫുഡ് ഇന്‍സ്‌പെക്ടര്‍ ഫെബിന സ്ഥാപനം പരിശോധിച്ച് സാമ്പിളുകള്‍ ശേഖരിച്ച് സര്‍ക്കാര്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതുകൂടാതെ ഗുണനിലവാരമില്ലാത്ത ഐസ് ഉപയോഗിച്ച് ശീതളപാനീയങ്ങള്‍ നിര്‍മിച്ച് വില്‍ക്കുന്നതും ഉപ്പിലിട്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നതും നിരോധിക്കുമെന്ന് നഗരസഭ ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഗുണനിലവാരം പരിശോധിക്കാതെയുള്ള വെള്ളം ഉപയോഗിച്ചുള്ള ജ്യൂസ് വില്‍പ്പനയ്ക്കും അനുമതി നല്‍കില്ല. എല്ലാ കൂള്‍ബാറുകളിലും പാതയോരങ്ങളിലെ തട്ടുകടകളിലും കര്‍ശന പരിശോധനയുണ്ടാകമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിലാണ് ആദ്യ ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഒരാള്‍ മരണപ്പെട്ടതും ഈ ജില്ലയില്‍ തന്നെ. രോഗലക്ഷണങ്ങളുള്ള നാല്‍പ്പതോളം കേസുകള്‍ ഇതിനോടകം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ഇനി എന്താണ് ഷിഗെല്ല രോഗം? ഇത് എങ്ങനെയൊക്കെ പകരാം? എന്തൊക്കെ രീതിയില്‍ നമുക്ക് മുന്‍കരുതലുകള്‍ എടുക്കാം? ഇത്തരം കാര്യങ്ങള്‍ ഒന്നു അറിഞ്ഞിരിക്കാം..

ഒരാളുടെ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഒരു തരം അണുബാധയാണ് ഷിഗെല്ല. ഷിഗെലോസിസ് അഥവാ ഷിഗെല്ല എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുത്ത ഒരു കൂട്ടം ബാക്ടീരിയകളാണ് ഈ രോഗമുണ്ടാകുന്നത്. പ്രധാനമായും മലിന ജലത്തിലൂടെയും മലവിസര്‍ജ്യവുമായുള്ള സമ്പര്‍ക്കത്തിലൂടെയും, ചില സാഹചര്യങ്ങളില്‍ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയകള്‍ വ്യാപനം നടത്തുന്നത്.

വയറിളക്കമാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണം. പനി, വയറുവേദന, മലശങ്കയുണ്ടാകുക തുടങ്ങിയവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്. ഷിഗെല്ല ബാധിച്ചവരുടെ മലത്തില്‍ രക്തക്കറ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പുറത്തുനിന്ന് വാങ്ങിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും പാനീയങ്ങളില്‍ നിന്നും പഴവര്‍ഗങ്ങളില്‍ നിന്നൊക്കെയാണ് ഷിഗെല്ല പകര്‍ന്നിരിക്കുന്നത്. പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കുന്നവര്‍ പ്രത്യേക ശ്രദ്ധിക്കേണ്ടതു തന്നെയാണ്.

മികച്ച വ്യക്തിഗത ശുചിത്വം പാലിക്കുക. ബാത്ത്‌റൂം ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. ചെറിയ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. പഴവര്‍ഗങ്ങള്‍ കൊടുക്കുമ്പോള്‍ നന്നായി ചൂടുവെള്ളത്തില്‍ കഴുകി നല്‍കേണ്ടതാണ്. തുറന്ന സ്ഥലങ്ങളിലുള്ള ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...