Connect with us

Hi, what are you looking for?

Cinema

ചിത്രീകരണത്തിനിടെ പ്രേതശല്യം ഉണ്ടായെന്ന് മഞ്ജു വാര്യര്‍, മൊബൈലിന് എന്തു സംഭവിച്ചു?

ഈ കുട്ടി ഏതു കോളേജിലാണ് പഠിക്കുന്നത്. ഈ ചോദ്യം ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരോടാണ്. കഴിഞ്ഞദിവസം കൊച്ചിയില്‍ ചതുര്‍മുഖം സിനിമയുമായി ബന്ധപ്പെട്ടാണ് ചുള്ളത്തിയായി മഞ്ജു എത്തിയിരുന്നത്. ബോളിവുഡിലൊക്കെ പോയി ഒന്നുകൂടി സ്‌റ്റൈലിഷ് ആയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതിനിടെ ചതുര്‍മുഖം ഷൂട്ടിങ് സംഭവങ്ങളും മഞ്ജു പങ്കുവെച്ചു. ടെക്നോ- ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ചതുര്‍മുഖം.

ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് പല അനിഷ്ടസംഭവങ്ങളും നടന്നുവെന്ന് മഞ്ജു വാര്യര്‍ പറയുകയുണ്ടായി. ലൊക്കേഷനില്‍ വിശ്വസിക്കാന്‍ പറ്റാത്ത പല കാര്യങ്ങളും നടന്നു. ആദ്യം അത്ര കാര്യമാക്കിയിരുന്നില്ല. പിന്നീടാണ് സംസാരമുണ്ടായത്. ഹൊറര്‍ സിനിമയായതു കൊണ്ടാണ് ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവുന്നതെന്ന് പറഞ്ഞു. അതോടെ എല്ലാവര്‍ക്കും പേടിയായി തുടങ്ങി. ഒരുദിവസം തന്റെ മൊബൈലും ഓഫായി. മറ്റുള്ളവരുടെ ഫോണുകള്‍ക്കും ഇതുപോലെ തന്നെ സംഭവിച്ചിരുന്നു. കാരണമറിയാതെ ഭയന്നു. എല്ലാവരും അതോടെ ഉറപ്പിച്ചു. ഹൊറര്‍ സിനിമയായതു കൊണ്ടാണെന്ന്. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ സംഭവം തുടരുകയാണെന്നും മഞ്ജു വാര്യര്‍ പറയുന്നു.

ഒരു പെയിന്റിംഗിന്റെ ഷോട്ട് എടുക്കുന്ന രംഗം ഉണ്ടായിരുന്നു. ഷോട്ട് എടുക്കുന്ന സമയത്ത് ആ പെയിന്റിംഗ് നിലത്തേയ്ക്ക് പതിച്ചു. എന്താണ് അങ്ങനെയൊക്കെ സംഭവിച്ചതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. സണ്ണി വെയ്നും അലന്‍സിയറുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയും ചേര്‍ന്നാണ് ചതുര്‍മുഖം സംവിധാനം ചെയ്തിരിക്കുന്നത്. നിര്‍മ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജിസ് ടോംസും, ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍വഹിക്കുന്നു. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...