Connect with us

Hi, what are you looking for?

Cinema

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ഏറ്റവും മികച്ച ചിത്രമായി മോഹന്‍ലാലിന്റെ മരക്കാര്‍

2019ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 67ാംമത് ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനമാണിത്. 65 സിനിമകളാണ് മലയാളത്തിന്റേതായി മത്സരരംഗത്തുണ്ടായിരുന്നത്. ഏറ്റവും മികച്ച ചിത്രമായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബികടലിന്റെ സിംഹം അര്‍ഹമായി.ഏറ്റവും മികച്ച സിനിമ സൗഹൃദ സംസ്ഥാനം സിക്കിമാണ്. മികിച്ച സിനിമ ഗ്രന്ഥമായത് സഞ്ജയ് സൂരിക്കും സിനിമാ നിരൂപണം ഷോഹിനി ഛട്ടോപാധ്യായയ്ക്കും ലഭിച്ചു.

മലയാളത്തില്‍ നിന്ന് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബികടലിന്റെ സിംഹം, ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ജല്ലിക്കട്ട്, ആഷിഖ് അബുവിന്റെ വൈറസ്, മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ്, റഷീദ് പാറക്കല്‍ സംവിധാനം ചെയ്ത സമീര്‍, ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍ എന്നിവരൊരുക്കിയ വാസന്തി, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍, അനുരാജ് മനോഹറിന്റെ ഇഷ്‌ക് അടക്കം 17 മലയാള സിനിമകള്‍ പുരസ്‌കാര നിര്‍ണ്ണയത്തിന്റെ അന്തിമറൗണ്ടിലെത്തിയിരുന്നു.

മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തത് കള്ളനോട്ടം എന്ന ചിത്രമാണ്. മികച്ച ബോളിവുഡ് ചിത്രം ചിച്ചോരെ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തമിഴ് ചിത്രം മഞ്ജു വാര്യരും ധനുഷും അഭിനയിച്ച അസുരന്‍ ആണ്. ജെല്ലിക്കെട്ട് ക്യാമറയില്‍ പകര്‍ത്തിയ ഗിരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകന്‍. മികച്ച പണിയ സിനിമയ്ക്കുള്ള പുരസ്‌കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര നേടി.

മികച്ച സഹനടന്‍- വിജയ് സേതുപതിയും മികച്ച നടി- കങ്കണ റണാവത്തും മികച്ച നടന്‍- മനോജ് വാജ്‌പേയി, ധനുഷ് എന്നിവരും അര്‍ഹത നേടി. മികച്ച വിഎഫ്എക്‌സ് പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ സ്വന്തമാക്കി. മരക്കാറാണ് ചിത്രം. മികച്ച തെലുങ്ക് ചിത്രമായി ജേര്‍സി തെരഞ്ഞെടുത്തു. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു. കാളാമ്പിയിലെ ഗാനരചയ്ക്ക് പ്രഭാവര്‍മ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നേടി. ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്്കാരത്തിന് അര്‍ഹനായി. മരക്കാറിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിനും പുരസ്‌കാരനേട്ടമുണ്ട്.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സംഗീത സംവിധായകന്‍ ബിശാഖ് ജ്യോതി. മികച്ച എഡിറ്റിങ്ങ് അര്‍ജുന്‍ ഗോരിസരിയ. രാധ എന്ന ആനിമേഷന്‍ ചിത്രത്തിനാണ് മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്‌കാരം. നോണ്‍-ഫീച്ചര്‍ ഫിലിമായി ഒരു പാതിരാ സ്വപ്‌നം തെരഞ്ഞെടുത്തു. മികച്ച നരേഷന്‍ ഡേവിഡ് ആറ്റെന്‍ബറോയ്ക്ക് ലഭിച്ചു. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...