Connect with us

Hi, what are you looking for?

News

യമനിലെ കുടിയേറ്റ തടങ്കല്‍ കേന്ദ്രത്തില്‍ തീപിടുത്തം; 8 മരണം

സന: യമന്‍റെ തലസ്ഥാനനഗരമായ സന്‍അയിലെ കുടിയേറ്റ തടങ്കല്‍ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 8 പേര്‍ മരിച്ചു. 170 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്‍റെര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയുടെ ഓഫിസ് നല്‍കിയ വിവരമനുസരിച്ച ഹൂഥി വിമതരുടെ നേതൃത്വത്തിലുള്ള ഒരു കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. തീപടര്‍ന്നതിന്‍റെ കാരണം വ്യക്തമല്ല. മരണസംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ട്.

”കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള തടങ്കല്‍പ്പാളയത്തിലുണ്ടായ തീപിടിത്തത്തില്‍ അഭയാര്‍ത്ഥികള്‍ മരിക്കാനിടയായതില്‍ ഖേദിക്കുന്നു. എട്ട് പേരാണ് ഇതുവരെ മരിച്ചത്. അവസാന കണക്കെടുക്കുമ്പോള്‍ മരണ സംഖ്യഇനിയും ഉയര്‍ന്നേക്കാം. മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ ദുഃഖവും അനുശോചനവുമറിയിക്കുന്നു” ഇന്‍റെര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്കയുടെ ഔദ്യോഗിക ഹാന്‍ഡലില്‍ നിന്ന് ട്വീറ്റ് ചെയ്തു.

170 പേര്‍ക്കും ലഭ്യമായ ചികില്‍സ നല്‍കുന്നുണ്ടെന്നും പരിക്കേറ്റവരില്‍ 90 പേരുടെ നില ഗുരുതരമാണെന്നും സംഘടന അറിയിച്ചു.

Summary: Fire breaks out at center in Yemen; 8 people died; 170 people were injured

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...