Connect with us

Hi, what are you looking for?

News

അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡൻ അധികാരമേൽക്കും; വാഷിം​ഗ്ടണിൽ എത്താനുള്ള എയര്‍ഫോഴ്സ് വിമാനം ഏർപ്പാടാക്കാതെ ഡൊണാൾഡ് ട്രംമ്പ്.

സത്യപ്രതിജ്ഞാ ചടങ്ങിൽ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പുള്ളതിനാൽ കനത്ത സുരക്ഷയാണ് ബൈഡന് വേണ്ടി വാഷിംഗ്ടണിൽ ഒരുക്കിയിട്ടുള്ളത്.

അമേരിക്കയുടെ 46ാം പ്രസിഡന്റാവാൻ ജോ ബൈഡൻ വാഷിംഗ്ടണിലെത്തി. ​ഇന്ന് പ്രസിഡന്റായി അധികാരമേൽക്കുന്ന ബൈഡൻ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായാണ് അദ്ദേഹം എത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിൽ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പുള്ളതിനാൽ കനത്ത സുരക്ഷയാണ് ബൈഡന് വേണ്ടി വാഷിംഗ്ടണിൽ ഒരുക്കിയിട്ടുള്ളത്. കോവിഡ് ബാധിച്ചുമരിച്ച എല്ലാ എല്ലാ യുഎസ് പൗരന്മാർക്കും ജോ ബൈഡൻ ആദരാഞ്ജലി അർപ്പിച്ചു.

ഇന്ത്യൻ സമയം രാത്രി 9.30ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. വൈസ് പ്രസിഡൻറായി ഇന്ത്യൻ വംശജ കൂടിയായ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്യും.

വാഷിംഗ്ടണിലെത്തിയ ജോ ബൈഡൻ ആദ്യം സന്ദർശിച്ചത് ലിങ്കൺ മെമ്മോറിയലായിരുന്നു. വാഷിംഗ്ടൺ ഡിസിയിലേക്ക് പോകാൻ സാധാരണയായി ഉപയോഗിക്കുന്ന തന്റെ ആംട്രാക്ക് ട്രെയിൻ ഉപേക്ഷിച്ച്‌ സ്വകാര്യ വിമാനത്തിലാണ് ജോ ബൈഡൻ എത്തിയത്. നിയുക്ത പ്രസിഡണ്ടിനെ സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനത്ത് എത്തിക്കാന്‍, അമേരിക്കന്‍ എയര്‍ഫോഴ്സ് വിമാനമാണ് അയക്കാറുള്ളത്. ഇത് ഏര്‍പ്പാടാക്കേണ്ടത് നിലവിലെ പ്രസിഡണ്ടാണ്. എന്നാല്‍ ട്രംപ് അതിനു തയ്യാറാകാത്തതിനാല്‍ ചാര്‍ട്ടര്‍ വിമാനത്തിലാണ് ജോ ബൈഡന്‍ വാഷിങ്ടണില്‍ എത്തിയത്.

തെരഞ്ഞെടുപ്പിലെ തോല്‍വി ഇനിയും അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ലെന്നു തന്നെയാണ് ഈ സംഭവവും കാണിക്കുന്നത്. വാഷിംഗ്ടൺ ഡിസിയിലേക്ക് പോകാൻ സാധാരണയായി ഉപയോഗിക്കുന്ന തന്റെ ആംട്രാക്ക് ട്രെയിൻ ഉപേക്ഷിച്ച്‌ സ്വകാര്യ വിമാനത്തിലാണ് ജോ ബൈഡൻ എത്തിയത്. ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഡൊണൾഡ് ട്രംപ് പങ്കെടുക്കില്ല.

എന്നാൽ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ കാത്തുനിൽക്കാതെ ട്രംപ് രാവിലെ തന്നെ ഫ്ലോറിഡയിലേക്ക് പറക്കും. ഫ്ലോറിഡയിലെ പാം ബീച്ച്‌ റിസോട്ടിലെ മാർ എ ലാഗോയിലാവും ട്രംപിന്റെ ഇനിയുള്ള നാളുകൾ. വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് ചടങ്ങിനെത്തും.

Summary : Joe Biden to become 46th President of the United States; Donald Trump without arranging an Air Force plane to reach Washington.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...