Connect with us

Hi, what are you looking for?

Kerala

മുഖ്യമന്ത്രി മകളെ കയറൂരി വിട്ടിരിക്കുന്നുവെന്ന് പി ടി തോമസ് എംഎൽഎ നിയമസഭയിൽ പിണറായിയും പിടി തോമസും ഏറ്റു മുട്ടുന്നു…

പുത്രീ വാത്സല്യത്താൽ അന്ധനായിത്തീർന്ന പിണറായി വിജയനെതിരെ ആഞ്ഞടിച്ചു കൊണ്ട് പി ടി തോമസ് എംഎൽഎ രംഗത്ത്.

പുത്രീ വാത്സല്യത്താൽ അന്ധനായിത്തീർന്ന പിണറായി വിജയനെതിരെ ആഞ്ഞടിച്ചു കൊണ്ട് പി ടി തോമസ് എംഎൽഎ രംഗത്ത്.
പിണറായി വിജയൻറെ എല്ലാ അഴിമതിയുടെയും ബുദ്ധികേന്ദ്രവും സഹായിയുമെല്ലാം വീണ എന്ന മകളാണെന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ അതിനെതിരെ ശബ്ദമുയർത്താൻ ആരും  ധൈര്യം കാട്ടാത്തത് കൊണ്ട് തന്നെ താനൊരു പ്രത്യേക ജനുസ്സാണെന്ന് മേനി പറയുന്ന പിണറായിയുടെ ധാർഷ്ട്യവും നാൾക്കു നാൾ വർധിക്കുകയായിരുന്നു. എന്നാൽ പുറമെ നിന്ന് പിണറായിയെ പുകഴ്ത്തുന്നവർ തന്നെ ഇപ്പോൾ ഒളിഞ്ഞും മറഞ്ഞും അമ്പുകളെയ്യാൻ തുടങ്ങിയിരിക്കുന്നു . അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതികൾ തുറന്നു കാട്ടാൻ പിണറായിയുടെ വലം കൈയായ ജോൺ ബ്രിട്ടാസ് നടത്തിയ ചാനൽ ചർച്ച എന്ന പ്രഹസനം.

എന്നാൽ ഇപ്പോൾ പിടി തോമസ് എംഎൽഎ പിണറായിക്കെതിരെ നിയമസഭയിൽ തുറന്നടിച്ചിരിക്കുകയാണ്. സ്വർണക്കടത്ത് ഉൾപ്പടെയുള്ള പല വൻ അഴിമതികളിലും മുഖ്യമന്ത്രി പുത്രി വീണയുടെ പങ്ക് തുറന്നടിച്ചതാണ് നിയമസഭയിലെ തുറന്ന പോരാട്ടത്തിന് വഴിവെച്ചത്.

പലരും ഒളിഞ്ഞും തെളിഞ്ഞും പറയുന്ന സത്യങ്ങൾ മുഖ്യമന്ത്രിയുടെ മുഖതാവിൽ തന്നെ തുറന്നടിച്ച എംഎൽഎ പി ടി തോമസിന്റെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയ ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാർ ലാവ്‌ലിൻ കേസിൽ താൻ പ്രതിയല്ല എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ പരസ്യമായി വിമർശിക്കുകയും ലാവ്‌ലിൻ കേസിൽ പിണറായിയുടെ പങ്കിന് വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹം കുറ്റക്കാരനാണെന്നും ഉറപ്പിച്ചു പറഞ്ഞു. അല്ലായെങ്കിൽ തനിക്കെതിരെ കേസ് കൊടുക്കാനുള്ള തന്റേടം കാട്ടണമെന്നും ക്രൈം ചീഫ് എഡിറ്റർ പിണറായി വിജയനെ വെല്ലുവിളിച്ചു.

Summary:P T Thomas and Pinarayi Vijayan open fight in assembly

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...