Connect with us

Hi, what are you looking for?

Kerala

നെയ്യാറ്റികരയിലെ തർക്ക ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ വീണ്ടും തർക്കങ്ങൾ; കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ.

ലക്ഷം വീട് പദ്ധതിക്കായി അനുവധിച്ച ഭൂമി വസന്ത വാങ്ങിയതിൽ പ്രത്യേക അന്വേഷണം വേണമെന്ന് ലാന്റ് റവന്യൂ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.

നെയ്യാറ്റിൻ കരയിലെ ​ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ വിവാദ ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ വീണ്ടും ആശയക്കുഴപ്പം. ഈ ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്നായിരുന്നു തഹസിൽദറുടെ ആദ്യം റിപ്പോർട്ട്. ​

ലക്ഷം വീട് പദ്ധതിക്കായി അനുവധിച്ച ഭൂമി വസന്ത വാങ്ങിയതിൽ പ്രത്യേക അന്വേഷണം വേണമെന്ന് ലാന്റ് റവന്യൂ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. നിലവിൽ വസന്തയുടെ എന്നവകാശപ്പെടുന്ന ആ ഭൂമി മുൻപ് സുകുമാരൻ നായർ എന്ന വ്യക്തിക്ക് പട്ടയം അനുവധിച്ച ഭൂമിയായിരുന്നു. സുകുമാരന്‍ നായരുടെ മരണശേഷം സുകുമാരന്‍നായരുടെ അമ്മ വനജാക്ഷി 2001ല്‍ ഈ ഭൂമി സുഗന്ധിക്ക് വിറ്റു. സുഗന്ധിയില്‍ നിന്നാണ് ഈ ഭൂമി വസന്ത വാങ്ങുന്നത്.

സുകുമാരന്‍നായരുടെ ഭാര്യ ഉഷ കോടതിയില്‍ കൊടുത്ത കേസ് ഒത്തുതീര്‍പ്പാക്കിയതിന്റെ ഭാഗമായി വസന്തക്ക് പോക്കുവരവ് നല്‍കിയെന്നാണ് അതിയന്നൂര്‍ വില്ലേജിലെ രേഖകളിലുള്ളത്.

എന്നാല്‍, ഇത്തരത്തില്‍ ഒരു കേസ് കൊടുത്തിട്ടില്ലെന്നാണ് റവന്യൂ അന്വേഷണ സംഘത്തിന് ഉഷ നല്‍കിയിരിക്കുന്ന മൊഴി. ഇത്തരം ഒരു സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കലക്ടര്‍. 1989 ലാണ് പട്ടയം അനുവധിക്കുന്നത്. മാത്രമല്ല ലക്ഷം വീടിന് അനുവധിച്ച പട്ടയഭൂമി കൈമാറ്റം ചെയ്യാൻ പാടില്ലെന്ന് 1997ൽ സർക്കാർ ഉത്തരവുണ്ട്.

Summary: Disputes over ownership of the land in Neyyattikara again; District Collector ordered further investigation.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...