Connect with us

Hi, what are you looking for?

Kerala

കോവിഡ് വാക്സിൻ; പാർശഫലങ്ങൾ ഉണ്ടായാൽ ബാധ്യത ഏറ്റെടുക്കണമെന്ന കാര്യത്തിൽ വാക്സിൻ നിർമാതാക്കളും കേന്ദ്രസർക്കാരും തമ്മിൽ തർക്കം.

കോവിഡ് വാക്സിൻ കുത്തിവെയ്ക്കുമ്പോൾ പാർശ ഫലങ്ങൾ ഉണ്ടായാൽ അതിന്റെ നിയമപരമായ ബാധ്യത വാക്സിൻ നിർമാതാക്കൾക്കായിരിക്കുമെന്ന് കേന്ദ്രസർക്കാർ.

കാത്തിരുന്ന് മഹാമാരിയെ ചെറുക്കാനുള്ള വാക്സിൻ എത്തിയപ്പോൾ പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് വാക്സിൻ നിർമാതാക്കളും കേന്ദ്രസർക്കാരും. ആളുകളുടെ ജീവന് യാതൊരു പരിരക്ഷയും നൽകാതെ പരസ്പരം ബാധ്യത ഏറ്റെടുക്കണമെന്നുള്ള ആവശ്യങ്ങൾ ഉന്നയിക്കുകയാണിവർ.

കൊറോണ വൈറസ് ഭീതിയിൽ നിന്നും രക്ഷയെന്നോണം രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ കുത്തിവെയ്ക്കുമ്പോൾ പാർശ ഫലങ്ങൾ ഉണ്ടായാൽ അതിന്റെ നിയമപരമായ ബാധ്യത വാക്സിൻ നിർമാതാക്കൾക്കായിരിക്കുമെന്ന് കേന്ദ്രസർക്കാർ. എന്നാൽ മ​ഹാമാരിയുടെ കാലത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് വികസിപ്പിച്ചെടുത്ത വാക്സിൻ ആയതിനാൽ കുത്തിവയ്പിൽ ഏതെങ്കിസും തരത്തിൽ പാർശ ഫലങ്ങൾ ഉണ്ടായാൽ സർക്കാർ കൂടി ബാധ്യത ഏറ്റെടുക്കണമെന്ന വാക്സിൻ നിർമാതാക്കളുടെ ആവശ്യം കേന്ദ്രസർക്കാർ തള്ളി.

അമേരിക്ക, ബ്രിട്ടണ്‍, കാനഡ, സിംഗപ്പുര്‍, എന്നീ രാജ്യങ്ങളും യുറോപ്യന്‍ യൂണിയനും നിയമപരമായ ബാധ്യത വാക്‌സിന്‍ കമ്പനികളുമായി പങ്കിടുന്ന കാര്യം ചൂണ്ടിക്കാട്ടി ആയിരുന്നു ആവശ്യം. എന്നാല്‍ മറ്റ് പ്രതിരോധ വാക്‌സിനുകള്‍ക്കുള്ളപോലെ തന്നെയാണ് കോവിഡ് വാക്സിനുമുള്ള നിയമപരമായ വ്യവസ്ഥകളെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Summary : Covid vaccine; Dispute between vaccine manufacturers and central government over liability in case of side effects.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...