Connect with us

Hi, what are you looking for?

Kerala

ലൈഫ് മിഷന്‍; അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം.

ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്നും എഫ് ഐ ആര്‍ റദ്ദാക്കാനാകില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലെയും ലൈഫ് മിഷനിലേയും ഉന്നത ഉദ്യോഗസ്ഥര്‍ ഉന്നത തലത്തില്‍ ഗൂഢാലോചനയും അഴിമതിയും നടത്തിയെന്ന ആരോപിച്ച് പ്രതിപക്ഷം അടിയന്ത പ്രമേയത്തിന് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്നും എഫ് ഐ ആര്‍ റദ്ദാക്കാനാകില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ അനിലവ് അക്കര അനുമതി തേടിയത്.

അനില്‍ അക്കര സഭയില്‍ പറഞ്ഞത് ചരല്‍ പറമ്പില്‍ ഭൂമി വാങ്ങിയപ്പോള്‍തന്നെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്. മാത്രമല്ല, ശിവശങ്കര്‍ ആവശ്യപ്പെട്ട പ്രകാരമാണ് റെഡ് ക്രസന്റ് പദ്ധതിയിലേക്ക് വന്നത് എന്ന കാര്യത്തില്‍ രേഖകളുണ്ട്. 2019 ജൂലായില്‍ സര്‍ക്കാര്‍ 15 കോടി രൂപ ഫ്‌ളാറ്റ് പണിയാന്‍ അനുവദിച്ച സമയത്ത് തന്നെ റെഡ്ക്രസന്റുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഇത് എങ്ങനെ സാധ്യമാകുമെന്ന് അനില്‍ അക്കര ചോദിച്ചു.

പ്രളത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്‍കാനുള്ള ലൈഫ് പദ്ധതിയില്‍ എത്ര ഗുണഭോക്താക്കളുണ്ട് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. തങ്ങള്‍ക്ക് അനുകൂലമാണ് കോടതി വിധിയെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ കോടതി വിധിയെ സ്വാഗതം ചെയ്യുന്നില്ലെന്നും അനില്‍ അക്കര ചോദിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അടിയന്തര പ്രമേയത്തിന് മറുപടി നില്‍കിയത്. ലൈഫ് മിഷന്‍ ഇടപാടില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കില്ലെന്നാണ് കോടതി വിധിയുടെ കാതല്‍. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതല്ല കോടതി വിധി. 140 വീടചുകള്‍ നിര്‍മ്മിക്കാന്‍ യുഎഇ റെഡ് ക്രസന്റ് മുന്നോട്ട് വരികയായിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കികൊണ്ട് പദ്ധതിയെ ആകെ താറടിച്ച് കാണിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നു കൂടി സഭയില്‍ പറഞ്ഞു.

ലൈഫ് മിഷനെതിരായ സി.ബി.ഐ. അന്വേഷണവും എഫ്.ഐ.ആറും റദ്ദാക്കണമെന്ന ആവശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. വടക്കാഞ്ചേരിയില്‍ യു.എ.ഇ. സഹായത്തോടെ ഫ്ലാറ്റ് നിര്‍മിക്കുന്നതില്‍ വിദേശസഹായ നിയന്ത്രണ നിയമത്തിന്റെ (എഫ്.സി.ആര്‍.എ.) ലംഘനം നടന്നുവെന്ന പരാതിയിലെ അന്വേഷണവും എഫ്.ഐ.ആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് പി. സോമരാജന്‍ തള്ളിയത്.

Summary : Life Mission; Opposition gives notice of urgent resolution.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...