Connect with us

Hi, what are you looking for?

Kerala

സ്റ്റാർ ഹെൽത്ത്, പോളിസി ഉപഭോക്താക്കളുടെ ബാക് ഫയൽസ് സൂക്ഷിക്കുന്നതിൽ വരുത്തിയത് വൻ വീഴ്ച മുൻ സെയിൽസ് മാനേജർ ശോഭ വെളിപ്പെടുത്തുന്നു.

ബാക്ക് ഫയൽ സൂക്ഷിക്കുന്ന പതിവ് സ്റ്റാർ ഹെൽത്തിൽ ഉണ്ടായിരുന്നില്ല.

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി പോളിസി ഉപഭോക്താക്കളുടെ ബാക് ഫയൽസ്  സൂക്ഷിച്ചിരുന്നില്ല എന്നാണ് മുൻ സെയിൽസ് മാനേജർ ആയ ശോഭ പറയുന്നത്.  പ്രധാന വിഷയം ബാക്ക് ഫയൽ സൂക്ഷിക്കുന്ന പതിവ് സ്റ്റാർ ഹെൽത്തിൽ ഉണ്ടായിരുന്നില്ല. 2012 ൽ ഒരു സെയിൽസ് മാനേജർ ടേബിളിൽ നിരത്തിയിട്ടിരിക്കുന്ന ബാക്ക് ഫയലുകളുടെ ഫോട്ടോ സോണൽ മാനേജർമാർ രാജീവലോചനന് അയച്ചുകൊടുത്തു. എന്നാൽ യാതൊരു   നടപടിയും ഉണ്ടായില്ല.

അയാൾ ഓഫീസ് വിസിറ്റ് ചെയ്യുമ്പോൾ നേരത്തേ വിളിച്ച് പറയും ഇന്ന ദിവസം വരുന്നുണ്ടെന്ന്. അപ്പോൾ വാരിക്കൂട്ടി റബർ ബാൻറിട്ട് ക്യാബിനുള്ളിലേക്ക് തള്ളും. അയാൾ വരുമ്പോൾ എല്ലാം ക്ലീൻ. പോയിക്കഴിഞ്ഞാലും പിന്നെ മാസങ്ങളോളം റബർ ബാൻറിട്ടു വച്ചിരിക്കുന്നതിൽ നിന്ന് വലിച്ചൂരിയാണ് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഫയൽ നോക്കുന്നത്. വലിച്ചെടുക്കുമ്പോൾ കുറച്ച് കെട്ടിനുള്ളിലും കുറച്ച് കൈയ്യിലും കിട്ടും. ഇങ്ങനെ പല കസ്റ്റമറുടെയും മെഡിക്കൽ റെക്കോർഡ്‌സും പ്രൊപ്പോസൽ ഫോമും ഒക്കെ പലയിടത്തായി .പിന്നീട് ഇത് ഓർഡറാക്കാൻ മിനക്കെടുന്ന പ്രശ്നമുദിക്കുന്നില്ല. ഇത്രയും കെടുകാര്യസ്ഥതയ്ക്ക് ഒരു കാരണം മടിയാണെങ്കൽ പ്രധാന കാരണം അറേൻജ് ചെയ്ത് വയ്ക്കാനുള്ള ഫയലുകൾ വാങ്ങി കൊടുക്കാത്തതായിരുന്നു. പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടികളും ഉണ്ടായില്ല.

ബാക്ക് ഫയൽ സൂക്ഷിക്കേണ്ടതിൻ്റെ ആവശ്യം എന്താണെന്ന് വച്ചാൽ ഒരു ക്ലെയിം റിജക്ട് ചെയ്ത കോടതിയിൽ എത്തിയാൽ എന്തൊക്കെ കാര്യങ്ങളാണ് പോളിസിയെടുത്ത സമയത്ത് കസ്റ്റമർ വെളിപ്പെടുത്തിയിട്ടുള്ളത് എന്നതിൻ്റെ തെളിവാണ് പ്രൊപ്പോസൽ ഫോം അധവാ ബാക്ക് ഫയൽ. അതിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റമർ എന്തെങ്കിലും മറച്ച് വച്ചിരുന്നോ ഇല്ലയോ എന്നൊക്കെ ജഡ്ജ് മനസിലാക്കുക.

ബാക്ക് ഫയൽ നഷ്ടപ്പെടാൻ മറ്റൊരു കാരണം അഡ്മിൻ സ്റ്റാഫിൻ്റെ മടിയാണ്. രാജീവലോചനന്റെ ഒരു ഡിസ്റ്റൻറ് റിലേറ്റീവ് ആയ  മീനയായിരുന്നു ഈ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് . അതിൻ്റെ ഒരു അധികാരം അവർ കാട്ടിയിരുന്നു. റിന്യൂവലിൻ്റെ സമയത്ത് പോളിസി റിന്യൂ ചെയ്യാൻ റിന്യൂവൽ ലെറ്റർ മതിയാവും. റിന്യൂ ചെയ്തിട്ട്  ലെറ്റർ കാൽ ചുവട്ടിൽ ഇടുകയാണ് ചെയ്യുക. ശരിയായ പ്രൊസീജ്യർ എന്തെന്നാൽ റിന്യൂവൽ ചെയ്യാനുള്ള പോളിസിയുടെ തലേ വർഷം വരെയുള്ള ബാക്ക് ഫയൽ എടുത്ത് റിന്യൂവൽ ലെറ്ററും എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ, ഉദാ: പുതിയ ആളെ ചേർക്കൽ, സം ഇൻഷ്വേർ ഡ് കൂട്ടുക, വേറെ പ്ലാനിലേക്ക് മാറുക, ഇങ്ങനെയൊക്കെയുണ്ടെങ്കിൽ അതിൻ്റെയൊക്കെ ഡോക്യുമെൻ്റ് സ് കൂടി അറ്റാച്ച് ചെയ്ത പുതിയ പോളിസി നമ്പറിലുള്ള ഫയലിലേക്ക് മാറ്റുക എന്നതാണ്. പക്ഷേ  മേലേ മേലേ കൂട്ടിയിട്ട് ഒരു പരിധി കഴിയുമ്പോൾ അവ മറിഞ്ഞ് വീണ് ഫാനിൻ്റെ കാറ്റുകൊണ്ട് കുറേ ദൂരം പറന്ന് ഒരിടത്ത് പോയി കിടക്കും. അതിൻ്റെ മീതേ ചവിട്ടി നടക്കും.വൈകിട്ട് അവിടെ തന്നെയിട്ട്  വീട്ടിൽ പോകും. രാത്രി എലി കയറി നിരങ്ങി മൂത്രമൊഴിച്ച് തൊടാനാവാതെ വരുമ്പോൾ എടുത്ത് ബാത്ത് റൂമിൻ്റെ സൈസിലെ ക്യൂബിക്കിളിൽ കുറേക്കാലം കൂട്ടിയിടും.


ചുരുക്കത്തിൽ നാം നൽകുന്ന പണത്തിന് യാതൊരു ഉറപ്പോ വിലയോ അവർ നൽകുന്നില്ല എന്നാണ് വര്ഷങ്ങളോളം അവിടെ ജോലി ചെയ്ത ശോഭയുടെ വെളിപ്പെടുത്തൽ.

Summary : Shobha, a former sales manager, reveals that Star Health and Policy have made a huge mistake in keeping customers’ back files.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...