Connect with us

Hi, what are you looking for?

Kerala

വെൽഫെയർ പാർട്ടിയെക്കുറിച്ചുള്ള ചോദ്യം ചെയ്യലിൽ പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

ലൈഫ് മിഷൻ കേസിൻ ഉത്തരവ് വന്ന ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതിന്റെ ഇടയിലാണ് വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട ചോ​ദ്യം ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത്. ചോദ്യം കേട്ട ഉടനെ മുല്ലപ്പള്ളി ക്ഷുഭിതനായി, അദ്ദേഹത്തിന് ദേഷ്യം അടക്കാനായില്ല.

വെൽഫെയർ പാർട്ടിയെക്കുറിച്ചുള്ള ചോദ്യം ചെയ്യലിൽ പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാധ്യമപ്രവർത്തകരെ കണ്ട് സംസാരിക്കുന്നതിന്റെ ഇടയിലാണ് മുല്ലപ്പള്ളി പൊട്ടിത്തെറിച്ചത്. ലൈഫ് മിഷൻ കേസിൻ ഉത്തരവ് വന്ന ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതിന്റെ ഇടയിലാണ് വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട ചോ​ദ്യം ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത്. ചോദ്യം കേട്ട ഉടനെ മുല്ലപ്പള്ളി ക്ഷുഭിതനായി, അദ്ദേഹത്തിന് ദേഷ്യം അടക്കാനായില്ല.

ആര്‍ക്കുവേണ്ടിയാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടിയാണോ എന്നും അദ്ദേഹം ചോദിച്ചു.
വെല്‍ഫയര്‍ വിഷയം അടഞ്ഞ അദ്ധ്യായമെന്ന് താങ്കള്‍ പറയുമ്ബോഴും താങ്കളുടെ പ്രസ്താവനയില്‍ വ്യക്തത കുറവുണ്ടെന്ന്
പറയപ്പെടുന്നുണ്ടല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതോടെ കെ പി സി സി അദ്ധ്യക്ഷന്‍ തന്റെ പതിവ് ഇംഗ്ലീഷിനെ കൂട്ടുപിടിച്ചു.’ പ്ലീസ്, ഡോണ്ട്. സ്റ്റോപ്പ് ഇറ്റ്. ആം സോറി. ഡോണ്ട് പ്രൊസീഡ് വിത്ത് ദാറ്റ്. സ്റ്റോപ്പ് ഇറ്റ്.’ എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

മാത്രമല്ല, ആര്‍ക്കുവേണ്ടിയാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടിയാണോ എന്നും അദ്ദേഹം ചോദിച്ചു. ‘നിങ്ങള്‍ അതിനെകുറിച്ച്‌ കൂടുതല്‍ സംസാരിക്കേണ്ട. നിങ്ങള്‍ക്ക് എന്തെല്ലാം കാര്യം സംസാരിക്കാനുണ്ട്. ഒരു ഉത്തരവാദിത്തപ്പെട്ട ചാനല്‍ അല്ലേ നിങ്ങളുടെ ചാനല്‍. ചുമ്മ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിങ്ങള്‍ ആര്‍ക്ക് വേണ്ടിയിട്ടാണ് വന്നിരിക്കുന്നത്. പ്ലീസ് ടെല്‍ മീ. മാനേജ്‌മെന്റിന് വേണ്ടിയിട്ടാണോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയിട്ടാണോ?’ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം എന്നു പറഞ്ഞ് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ സംസാരിക്കാന്‍ തുടങ്ങുന്നതിനിടെ മിണ്ടാതിരിക്കൂ നിങ്ങള്‍ എന്നു പറഞ്ഞ് മുല്ലപ്പള്ളി തന്റെ ക്ഷോഭം പ്രകടിപ്പിച്ചു.

Summary : KPCC president Mullappally Ramachandran was angry when questioning about the Welfare Party.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...